Follow Us On

17

May

2025

Saturday

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി

മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി

പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ ഹെയ്തിയിലെ കോണ്‍വെന്റ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോര്‍ട്ട് ഓ പ്രിന്‍സിലെ ബാസ് ദെല്‍മാസിലുള്ള കോണ്‍വെന്റാണ് ‘ബാര്‍ബെക്യു’ എന്ന അപരനാമത്തിലറിയപ്പെടുന്ന കുപ്രസിദ്ധ പ്രക്ഷോഭകാരിയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്.

1979ല്‍ മദര്‍ തെരേസ സ്ഥാപിച്ച ഈ കോണ്‍വെന്റില്‍ ശരാശരി 1500 രോഗികളെ വര്‍ഷം തോറും സൗജന്യമായി കിടത്തി ചികിത്സിക്കുകയും 30,000 ഔട്ട്‌പേഷ്യന്റ് രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഹെയ്തിയിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കിവരുകയായിരുന്ന കോണ്‍വെന്റാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്.

കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയ ബാര്‍ബെക്യു എന്ന അപരനാമത്തിലറിയപ്പെടുന്ന ജിമ്മി ചെറിസൈസര്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും പ്രദേശത്തെ ക്രിമിനല്‍ സംഘത്തിന്റെ നേതാവുമാണ്. ഹെയ്തിയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളുടെയും അസ്ഥിരതയുടെയും പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എല്‍സാല്‍വദോര്‍, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മിഷനുമായി സഹകരിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?