Follow Us On

22

November

2024

Friday

ശസ്ത്രക്രിയക്കുശേഷം പാപ്പയുടെ ആരോഗ്യനില തൃപ്തികരം; കുറച്ചുദിനങ്ങൾ ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ

ശസ്ത്രക്രിയക്കുശേഷം പാപ്പയുടെ ആരോഗ്യനില തൃപ്തികരം; കുറച്ചുദിനങ്ങൾ ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ

വത്തിക്കാൻ സിറ്റി: മൂന്നു മണിക്കൂർ നീണ്ടുനിന്ന ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് അറിയിച്ച് വത്തിക്കാൻ. എങ്കിലും പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരുംവരെ ആശുപത്രിയിൽ തന്നെ വിശ്രമം തുടരാനാണ് തീരുമാനം. ഇതുമൂലം ജൂൺ 18 വരെ നിശ്ചയിച്ചിട്ടുള്ള പേപ്പൽ പ്രോഗ്രാമുകൾ റദ്ദാക്കിയതായും വത്തിക്കാൻ അറിയിച്ചു.

ഹെർണിയ മൂലമുള്ള കഠിനവും ആവർത്തിക്കുന്നതുമായ വേദനയെ തുടർന്ന് പാപ്പയുടെ മെഡിക്കൽ സംഘം ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ (ജൂൺ ഏഴ്) റോമിലെ ജെമെല്ലി ആശുപത്രിയിൽ പാപ്പയെ പ്രവേശിപ്പിക്കുകയായിരുന്നു. പതിവുപോലെ ബുധനാഴ്ചത്തെ പ്രതിവാരകൂടിക്കാഴ്ച നടത്തി വിശ്വാസികൾ സന്ദേശം നൽകിയതിനു ശേഷമാണ് പാപ്പ ആശുപത്രിയിലേയ്ക്ക് പോയത്.

ഉദരസംബന്ധമായ അസുഖംമൂലം 2021ലും ജെമെല്ലി ആശുപത്രിയിൽ പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എൺപത്താറ് വയസുകാരനായ പാപ്പ ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ നാല് ദിവസം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. 2022ന്റെ ആരംഭം മുതൽ കാൽമുട്ടു വേദനയും പാപ്പയെ അലട്ടുന്നുണ്ട്. എന്നാൽ, ഇതിന് പരിഹാരം കാണാൻ ശസ്ത്രക്രിയ വേണ്ട എന്ന നിലപാടിലാണ് അദ്ദേഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?