Follow Us On

21

September

2023

Thursday

പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം കോപ്റ്റിക് പാത്രിയാർക്കീസും! ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ ചത്വരം

പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയ്‌ക്കൊപ്പം കോപ്റ്റിക് പാത്രിയാർക്കീസും! ചരിത്രമൂഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ ചത്വരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര കൂടിക്കാഴ്ചയിൽ പാപ്പയെക്കൊപ്പം വേദി പങ്കിട്ടും സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ അഭിസംബോധന ചെയ്തും കോപ്റ്റിക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ. പത്ത് വർഷംമുമ്പ് ഇതേ ദിനം ഫ്രാൻസിസ് പാപ്പ തനിക്കും കോപ്റ്റിക് സഭാപ്രതിനിധികൾക്കും വത്തിക്കാനിൽ നൽകിയ ഊഷ്മള സ്വീകരണത്തെ പാത്രിയാർക്കീസ് അനുസ്മരിച്ചപ്പോൾ, തന്റെ ക്ഷണം സ്വീകരിച്ചതിനെപ്രതി പാപ്പ പാത്രിയർക്കീസിന് നന്ദി പറഞ്ഞു. റോമിലേക്കുള്ള സന്ദർശനം പരിശുദ്ധാത്മാവിന്റെ വെളിച്ചത്താൽ പ്രാകാശിതമാട്ടെയെന്നും പാപ്പ ആശംസിച്ചു.

1973 മെയ് 10ന് പോൾ ആറാമൻ പാപ്പയും കോപ്റ്റിക് സഭാതലവൻ ഷെനൂദ മൂന്നാമൻ പാപ്പയും തമ്മിൽ നടന്ന ചരിത്രപരമയായ കൂടിക്കാഴ്ചയുടെ 50ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രസ്തുത കൂടിക്കാഴ്ച. അര നൂറ്റാണ്ടു മുമ്പുള്ള ആ കൂടിക്കാഴ്ചയെ അനുസ്മരിച്ച് എല്ലാവർഷവും അതേദിവസം ഫോണിച്ച് വിളിച്ച് സൗഹൃദം പങ്കുവെക്കാറുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തിയതും ശ്രദ്ധേയമായി. മാത്രമല്ല കോപ്റ്റിക് കത്തോലിക്ക സഭകളുടെ സഹോദര്യ ദിനമായാണ് പ്രസ്തുത ദിനം അന്നുമുതൽ തങ്ങൾ ആചരിക്കുന്നതെന്നും പാത്രിയാർക്കീസ് വ്യക്തമാക്കി.

‘നമ്മുടെ വേരുകളിലും ബന്ധങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹത്താലും നമ്മെ വലയം ചെയ്യുന്ന നമ്മുടെ അപ്പോസ്‌തോലിക പിതാക്കന്മാരുടെയും വിശുദ്ധരുടെയും ആതിഥേയത്താലും നാം ഐക്യപ്പെട്ടിരിക്കുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ൽ ഈജിപ്തിലെ കോപ്റ്റിക് സഭാ ആസ്ഥാനത്ത് ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനത്തിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

കോപ്റ്റിക് ഓർത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് താൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നുവെന്ന് ഫ്രാൻസിസ് പാപ്പയും വ്യക്തമാക്കി. കോപ്റ്റിക് സഭയിലെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും മധ്യസ്ഥതയിലൂടെ, കൂട്ടായ്മയിൽ വളരാൻ സഹായിക്കണമേയെന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?