Follow Us On

22

January

2025

Wednesday

കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍

കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍
വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍  സമിതിയുടെയും (സിസിബിഐ) ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും (എഫ്എബിസി) പ്രസിഡന്റും ഗോവ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയെ സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു.
വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ അവസാന രേഖ തയാറാക്കുന്ന കമ്മിറ്റിയിലേക്കും കര്‍ദിനാള്‍ ഫെറാവോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു.
സിനഡിന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ഒരുക്കങ്ങളുടെയും  നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കൂട്ടായ്മയാണ് സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സില്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ചെയര്‍മാനായ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റിന്റെ ഭാഗമാണ്.
2019 മുതല്‍ സിസിബിഐയുടെ അധ്യക്ഷത വഹിക്കുന്ന കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയെ 2022 ഓഗസ്റ്റ്  27നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?