തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി ഉദ്യോഗസ്ഥയായ ലയ ഏപ്രില്‍ 30-ന് സിസ്റ്റര്‍ നിര്‍മല്‍ സിഎംസി എന്ന പേര് സ്വീകരിച്ചുകൊണ്ട് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. ഏറെ സന്തോഷത്തോടെയാണ് ഐടി മേഖലയില്‍ ശോഭിക്കുകയും മികച്ച നിരവധി പ്രൊജക്ടുകളില്‍ പങ്കാളിയാകുകയും ചെയ്ത ലയ സന്യാസജീവിതം തിരഞ്ഞെടുത്തതെന്ന് ലയ അംഗമായിരുന്ന ടെക്‌നോപാര്‍ക്ക് ജീസസ് യൂത്ത് കൂട്ടായ്മ പറയുന്നു.
ജോലി ചെയ്തിരുന്ന ഐടി മേഖലയില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഉള്ളില്‍ അനുഭവപ്പെട്ട ശൂന്യതയാണ്, കൂടുതല്‍ അര്‍ത്ഥവത്തായ കാര്യങ്ങള്‍ തേടിയുള്ള അന്വേഷണത്തിലേക്ക് ലയയെ നയിച്ചത്. ആഴമായി വിശ്വാസത്തിലേക്കും ആത്മീയതയിലേക്കും കടന്നു വന്ന ലയ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
ഒരു ടെക്കിയില്‍ നിന്ന് കന്യാസ്ത്രീയിലേക്കുള്ള മാറ്റം ഒരു എളുപ്പമായിരുന്നില്ല. എങ്കിലും വിശ്വാസത്തോടെയും ധൈര്യത്തോടെയും ലൗകിക കെട്ടുപാടുകള്‍ ഉപേക്ഷിച്ച് മുന്നേറി. ലാളിത്യത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും ഒരു ജീവിതം സ്വീകരിച്ചുകൊണ്ട്, മറ്റുള്ളവരെ സഹായിക്കുന്നതിലും യേശുവിന്റെ പ്രബോധനങ്ങള്‍ പിന്തുടരുന്നതിലും ലയ സംതൃപ്തി കണ്ടെത്തി.ഏറെ സന്തോഷത്തോടെ നിര്‍മ്മല്‍ സിഎംസിയായി തന്റെ പുതിയ ജീവിതം ആരംഭിച്ച ലയക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയാണ് ടെക്‌നോപാര്‍ക്കിലെ ജീസസ് യൂത്ത് കൂട്ടായ്മയോടൊപ്പം വിശ്വാസിസമൂഹം മുഴുവനും.
”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.”(ജറമിയ 29:11)
Leave a Comment
Your email address will not be published. Required fields are marked with *