കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീന്‍ കത്തോലിക്ക സമുദായ സംഗമം മെയ് 18 ഞായാഴ്ച വൈകുന്നേരം നാലിന് എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് സി. ജെ. പോള്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും.
ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എംഎല്‍എ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
എറണാകുളം ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎല്‍സിഎ നല്‍കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതര ണോദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും. സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ.ആന്റണി വാലുങ്കല്‍ പ്രകാശനം ചെയ്യും.
വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.സി ജോര്‍ ജുകുട്ടി, അല്മായ കമ്മീഷന്‍ അസോ. ഡയറക്ടര്‍ ഷാജി ജോര്‍ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഎ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, കെഎല്‍സിഎ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍, കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, എന്‍ജെ പൗലോസ് എന്നിവര്‍ ആശംസകള്‍ നേരും.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലത്തീന്‍ കത്തോലിക്ക സമുദായം സ്വീകരിക്കുന്ന നിലപാടുകള്‍ ഈ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *