വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ദിലെക്‌സിത് നോസ്’ (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) 24-ന് പ്രസിദ്ധീകരിക്കും. വിശുദ്ധ മാര്‍ഗരറ്റ് മേലി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. 223 ഡിസംബര്‍ 27ന് ആരംഭിച്ച വാര്‍ഷികാഘോഷങ്ങള്‍ 2025 ജൂണ്‍ 27-നാണ് അവസാനിക്കുന്നത്.
യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ച് താന്‍ ഒരു ഡോക്കുമെന്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്
ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാം ചാക്രികലേഖനമാണ്. 2013-ല്‍ പ്രസിദ്ധീകരിച്ച ലൂമന്‍ ഫിദെയി, 2015-ല്‍ പ്രസിദ്ധീകരിച്ച ലൗദാത്തോ സി, 2020-ല്‍ പ്രസിദ്ധീകരിച്ച ഫ്രത്തെല്ലി തൂത്തി എന്നിവയാണ് പാപ്പയുടെ മറ്റ് ചാക്രികലേഖനങ്ങള്‍.
Leave a Comment
Your email address will not be published. Required fields are marked with *