Follow Us On

22

November

2024

Friday

യു.എസിലെ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോളിൽ 90 മണിക്കൂർ നീളുന്ന അഖണ്ഡ ബൈബിൾ പാരായണം; പങ്കെടുക്കാൻ കോൺഗ്രസ് അംഗങ്ങളും

യു.എസിലെ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോളിൽ 90 മണിക്കൂർ നീളുന്ന അഖണ്ഡ ബൈബിൾ പാരായണം; പങ്കെടുക്കാൻ കോൺഗ്രസ് അംഗങ്ങളും

വാഷിംഗ്ടൺ ഡി.സി: യു.എസിലെ ഭരണസിരാകേന്ദ്രമായ ക്യാപ്പിറ്റോളിൽ 90 മണിക്കൂർ നീളുന്ന അഖണ്ഡ ബൈബിൾ പാരായണത്തിന് പ്രൗഢഗംഭീര തുടക്കം. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ആരംഭിച്ച 34ാമത് ബൈബിൾ മാരത്തൺ പുരോഗമിക്കുമ്പോൾ, ഇതാദ്യമായി അതിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസ് അംഗങ്ങൾ ഒരുങ്ങുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഏപ്രിൽ 25ന് യുഎസ് ക്യാപ്പിറ്റോളിലെ ജനപ്രതിനിധി സഭയുടെ ചാപ്ലൈൻ ഓഫീസിൽ ബൈബിൾ വായിച്ചുകൊണ്ടാണ് കോൺഗ്രസ് അംഗങ്ങൾ മാരത്തണിൽ പങ്കെടുക്കുക.

പൊതുജന പങ്കാളിത്തത്തോടെ യുഎസ് ക്യാപിറ്റോളിലെ വെസ്റ്റ് ടെറസിൽ ആരംഭിച്ച മാരത്തണിന് എപ്രിൽ 26 രാവിലെ 10നാണ് തിരശീല വീഴുക. ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിസ്റ്റ് കൂട്ടായ്മയായ ‘ഫെയ്ത്ത് ആൻഡ് ലിബർട്ടി’യാണ് 34 വർഷങ്ങളായി ബൈബിൾ മാരത്തണിന് നേതൃത്വം നൽകുന്നത്. നൂറുകണക്കിന് ആളുകൾക്ക് വിവിധ ഭാഷകളിൽ ബൈബിൾ വായിക്കും വിധമാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. ക്യാപ്പിറ്റോൾ ഹില്ലിൽ തുടർച്ചയായ 90 മണിക്കൂറിൽ ഉല്പത്തി മുതൽ വെളിപാട് വരെയുള്ള ബൈബിൾഭാഗം പൂർണമായും വായിക്കും.

ദൈവവചനത്തിന്റെ ശക്തിയെയും മതസ്വാതന്ത്ര്യം വിനിയോഗിക്കാനുള്ള എല്ലാ അമേരിക്കക്കാരുടെയും അവകാശത്തെയും കൂടുതൽ പ്രകടിപ്പിക്കുകയാണ് ഈ മാരത്തണിന്റെ ലക്ഷ്യമെന്ന് ‘ഫെയ്ത്ത് ആൻഡ് ലിബർട്ടി’ വൈസ് പ്രസിഡന്റ് പെഗ്ഗി നീനാബർ പറഞ്ഞു. ‘ഇപ്രകാരമൊരു ബോധ്യത്തോടെയാണ്, ക്യാപ്പിറ്റോൾ ഹില്ലിൽ ഉടനീളം അലയടിക്കുന്ന ദൈവവചന വായനയിൽ ഓരോരുത്തരും പങ്കെടുക്കുന്നത്. എന്തെന്നാൽ ബൈബിളാണ് അമേരിക്കയുടെ അടിസ്ഥാനം. ഓരോ പേജുകളിലും ഈ രാജ്യത്തിന്റെ പ്രതീക്ഷയ്ക്കുള്ള ഉത്തരം കണ്ടെത്താനാകും,’ പെഗ്ഗി കൂട്ടിച്ചേർത്തു.

ഡോ. ജോൺ ഹാഷും ഡോ.കൊറിന്തിയ ബൂണും ചേർന്ന് 1990ലാണ് യു.എസ്. ക്യാപിറ്റോളിൽ ബൈബിൾ റീഡിംഗ് മാരത്തണിന് തുടക്കം കുറിച്ചത്. പിന്നീട് 1952ൽ കോൺഗ്രസ് തുടക്കം കുറിച്ച ദേശീയ പ്രാർത്ഥനാ ദിനത്തോട് അനുബന്ധിച്ച് ബൈബിൾ മാരത്തൺ ക്രമീകരിക്കുകയായിരുന്നു. മാരത്തൺ സംഘടിപ്പിക്കുന്നതിന് പുറമെ, ബൈബിളുകളും വിശ്വാസപോഷണത്തിന് ഉതകുന്ന പുസ്തകങ്ങളും വിതരണം ചെയ്ത് വചനപ്രഘോഷണ ശുശ്രൂഷയിൽ വ്യാപരിക്കാറുമുണ്ട് ‘ഫെയ്ത്ത് ആൻഡ് ലിബർട്ടി’.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?