Follow Us On

15

May

2025

Thursday

ദിവ്യകാരുണ്യസന്നിധിയിലെ സ്‌ഫോടനം ‘ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തി’

ദിവ്യകാരുണ്യസന്നിധിയിലെ  സ്‌ഫോടനം ‘ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തി’

വാഷിംഗ്ടണ്‍ ഡിസി: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ നാമത്തിലുള്ള  ഇടവകയിലെ നിത്യാരാധന ചാപ്പലില്‍ ദിവ്യകാരുണ്യം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തിയ സംഭവം ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തിയാണെന്ന് അലന്‍ടൗണ്‍ ബിഷപ് ആല്‍ഫ്രഡ് സ്‌കെളര്‍ട്ട്. യുഎസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തുള്ള മഹനോയി നഗരത്തിലുള്ള നിത്യാരാധന ചാപ്പലിലാണ് 32 വയസുള്ള യുവാവ് സ്‌ഫോടനം നടത്തിയത്.  ഹീനവും വെറുപ്പുളവാക്കുന്നതും നിന്ദ്യവുമായ ഈ പ്രവൃത്തി തന്റെ ഹൃദയം തകര്‍ത്തതായി ബിഷപ് പറഞ്ഞു.

‘മതവിദ്വേഷത്തിന്റെ പ്രവൃത്തി’യാണിതെന്ന് വ്യക്തമാക്കിയ ബിഷപ്  സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനും ദൈവത്തിന് നന്ദി പറഞ്ഞു.
”വിശുദ്ധ കുര്‍ബാനയിലെ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. ദിവ്യകാരുണ്യം നശിപ്പിക്കാന്‍ ഒരു സ്‌ഫോടനാത്മക ഉപകരണം ഉപയോഗിക്കുന്നത് ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തിയാണ്,’ ബിഷപ് പറഞ്ഞു.

മെയ് 6 ന് വൈകുന്നേരമാണ് സംഭവം നടന്നത്. രാത്രി 9:00 മണിക്ക് ശേഷം, 32 വയസുള്ള ഒരാള്‍ മഹ്‌നോയ് സിറ്റിയിലെ നിത്യാരാധനാചാപ്പലില്‍ പ്രവേശിച്ച് അള്‍ത്താരയില്‍ ഒരു സ്‌ഫോടകവസ്തു സ്ഥാപിക്കുകയായിരുന്നു. അത് പൊട്ടിത്തെറിച്ചു, ചാപ്പലിനുള്ളിലെ അരുളിക്കയ്ക്കും തിരുസ്വരൂപങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. ചാപ്പലിലെനിരവധി സ്റ്റെയിന്‍-ഗ്ലാസ് ജനാലകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.  ചാപ്പല്‍ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കത്തോലിക്കാ ദൈവാലയങ്ങളില്‍ തീവയ്പ്പ്, നശീകരണം എന്നിവ നടത്തുന്ന 370-ലധികം കേസുകള്‍ നടന്നതായി യുഎസ് കത്തോലിക്ക മെത്രാന്‍ സമിതി വെളിപ്പെടുത്തിയിട്ടുണ്ട്.

ആരാധനാലയങ്ങള്‍ക്ക്‌ നേരെയുള്ള ആക്രമണം എല്ലാ ആളുകള്‍ക്കും സ്വതന്ത്രമായി അവരുടെ വിശ്വാസം ആചരിക്കാന്‍ കഴിയുന്ന ഒരു ഇടം എന്ന അമേരിക്കയുടെ സ്ഥാപക തത്വത്തിനെതിരായ ആക്രമണം കൂടിയാണെന്ന് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?