Follow Us On

27

December

2024

Friday

സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ പാലസ്തീന്‍ മുന്‍ ഭരണാധികാരികള്‍ വത്തിക്കാനില്‍

സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി ഇസ്രായേല്‍ പാലസ്തീന്‍ മുന്‍ ഭരണാധികാരികള്‍ വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി:  ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഇസ്രായേലിലെയും പാലസ്തീനിലെയും മുന്‍ ഭരണാധികാരികള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടിന്റെയും പാലസ്തീന്‍ മുന്‍ വിദേശകാര്യ മന്ത്രി നാസര്‍ അല്‍-കിദ്വവയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഗാസയിലെ യുദ്ധവും ഇസ്രായേല്‍ – പാലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ മാര്‍പാപ്പയുമായി ചര്‍ച്ച ചെയ്തു.

ഇസ്രായേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിച്ചുകൊണ്ട് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് നേതാക്കള്‍ മുന്നോട്ടുവച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച നിബന്ധനയ്ക്ക് സമാനമായ നിര്‍ദേശം തന്നെയാണിതെന്നുള്ളത് ശ്രദ്ധേയമാണ്.  വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി പാലസ്തീന് വിട്ടുനല്‍കണമെന്നും  പകരം തതുല്യമായ പ്രദേശം ഗാസയില്‍ നിന്ന് ഇസ്രായേലിന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പാലസ്തീന്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാമെന്നും നേതാക്കള്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.

ജറുസലേമിന് പ്രത്യേക പദവി നല്‍കണമെന്നും പാലസ്തീനും ഇസ്രായേലും ജോര്‍ദാനും ഉള്‍പ്പടെ  അഞ്ച് രാജ്യങ്ങള്‍ ചേരുന്ന ട്രസ്റ്റിനെ ജറുസലേമിന്റെ ഭരണച്ചുമതല ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ഇതിലൂടെ ക്രൈസ്തവ, യഹൂദ, ഇസ്ലാം മതങ്ങളുടെ പുണ്യഭൂമിയായ ജറുസലേമിനെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കാമെന്ന നിര്‍ദേശമാണ് നേതാക്കാള്‍ മുന്നോട്ടുവച്ചത്. ഇസ്രായേല്‍-പാലസ്തീന്‍ നേതാക്കള്‍ മുമ്പോട്ട് വച്ച പല നിര്‍ദേശങ്ങളും വത്തിക്കാന്റെ നിലപാടിനോട്  സമാനമാണെങ്കിലും ഈ നിര്‍ദേശങ്ങളോട് വത്തിക്കാന്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?