ലണ്ടന്‍: അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദപ്രാര്‍ത്ഥന നടത്തിയതിന് ശിക്ഷവിധിച്ച് ബോണ്‍മൗത്ത് മജിസ്‌ട്രേറ്റ് കോടതി. ക്രിസ്ത്യാനിയും മുന്‍ സൈനികനുമായ ആഡം സമ്ിത്ത് കോണറിനാണ് 2022-ല്‍ ബോണ്‍മൗത്തിലെ ഗര്‍ഭഛിദ്ര കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയെന്ന കുറ്റത്തിന് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാതിരുന്നാല്‍ തടവുശിക്ഷ അനുഭവിക്കേണ്ടെന്നും 9000 പൗണ്ട് പിഴയായി നല്‍കണമെന്നുമാണ് കോടതി വിധിച്ചത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഒരു അബോര്‍ഷനില്‍ കൊല്ലപ്പെട്ട മകന് വേണ്ടിയാണ് ബോണ്‍മൗത്ത് അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിന്ന് ആഡം നിശബ്ദമായി പ്രാര്‍ത്ഥിച്ചത്.
ആദ്യം ഫൈന്‍ പിഴയായി വിധിച്ച ശേഷം അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്നാണ് കേസ് മജസ്‌ട്രേറ്റ് കോടതിയിലെത്തിയത്. ചില കാര്യങ്ങള്‍ ചിന്തിക്കുന്നത് യുകെയില്‍ നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിരിക്കുകയാണെന്നും ഇത് സൈനികനെന്ന നിലയില്‍ താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ച രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആഡം പ്രതികരിച്ചു. ഇംഗ്ലണ്ടിന്റെ പൊതുനിരത്തില്‍ ദൈവത്തോട് നിശബദ്മായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ഒരു മനുഷ്യനെ ശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും ചിന്തിക്കാനും സംസാരിക്കാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം കവരുന്ന ഈ നടപടിയെക്കാള്‍ ഇനി താഴാന്‍ സാധിക്കില്ലെന്നും സന്നദ്ധസംഘടനയായ എഡിഎഫ് അഭിഭാഷകന്‍ ജെറമിയ ഇഗുന്നുബോലെ പ്രതകരിച്ചു.
സമാനമായ ആരോപണം ഉന്നയിച്ച് ഇസബെല്‍ വോഗന്‍ സ്പ്രൂസ് എന്ന സ്ത്രീയെ ബിര്‍മിംഗ്ഹാമിലെ പോലീസ് 2023 മാര്‍ച്ച് മാസത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തങ്ങളുടെ നടപടിക്ക് മാപ്പ് പറഞ്ഞ പോലീസ് ഇസബെലിന് 13,000 പൗണ്ട് നഷ്ടപരിഹാരമായും നല്‍കിയിരുന്നു. അബോര്‍ഷന്‍ കേന്ദ്രത്തിന് പുറത്ത് നടത്തുന്ന പ്രാര്‍ത്ഥനകളെ നിയന്ത്രിക്കുന്ന നിയമത്തെ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അപലപിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *