Follow Us On

21

November

2024

Thursday

ജീവിതംകൊണ്ട് സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവരാണ്  ക്രിസ്തുവിശ്വാസികൾ: ഫ്രാൻസിസ് പാപ്പ

ജീവിതംകൊണ്ട് സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവരാണ്  ക്രിസ്തുവിശ്വാസികൾ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെപ്രതി വീരമരണം തിരഞ്ഞെടുത്ത രക്തസാക്ഷികളെ അനുസ്മരിച്ചും രക്തം ചിന്തേണ്ടി വന്നില്ലെങ്കിലും ഓരോ ക്രിസ്ത്യാനിയും ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യമേകാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഉദ്‌ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പ. പൊതുസന്ദർശനമധ്യേ, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് ആരംഭിച്ച പ്രഭാഷണ പരമ്പര തുടരുകയായിരുന്നു പാപ്പ. രക്തസാക്ഷിത്വമായിരുന്നു പാപ്പയുടെ വിചിന്തനത്തിന് ആധാരം.

ക്രിസ്തുവിനെ ഏറ്റുപറയാൻ രക്തം ചിന്തിയ രക്തസാക്ഷികളാണ്, അപ്പോസ്തലന്മാരുടെ തലമുറയ്ക്കുശേഷമുള്ള സുവിശേഷത്തിന്റെ അത്യുദാത്ത സാക്ഷികൾ. എങ്കിൽത്തന്നെയും രക്തസാക്ഷികളെ, മരുഭൂമിയിൽ തളിർക്കുന്ന പുഷ്പങ്ങൾ പോലെ വ്യക്തിപരമായി പ്രവർത്തിച്ച വീരന്മാരായി കാണേണ്ടതില്ല. മറിച്ച്, സഭയായ കർത്താവിന്റെ മുന്തിരിത്തോട്ടമാകുന്ന സഭയിലെ പാകമായതും മികച്ചതുമായ ഫലങ്ങളായാണ് കാണേണ്ടത്.

സഭയുടെ ജീവിതത്തെ തുണച്ച എല്ലാ രക്തസാക്ഷികളെയും നമുക്കോർക്കാം. ഞാൻ പലവുരു പറഞ്ഞിട്ടുള്ളതുപോലെ, നിണസാക്ഷികൾ ആദ്യ നൂറ്റാണ്ടുകളിലേക്കാൾ വളരെ കൂടുതലാണിന്ന്. ‘ചുരുക്കം ചിലരോടു മാത്രമാണ് രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെങ്കിലും മനുഷ്യരുടെ മുമ്പിൽ ക്രിസ്തുവിനെ ഏറ്റുപറയാനും സഭയ്ക്ക് ഒരിക്കലും കുറവില്ലാത്ത പീഡനങ്ങളുടെതായ കുരിശിന്റെ വഴിയിൽ അവിടത്തെ അനുഗമിക്കാനും എല്ലാവരും തയാറായിരിക്കണം,’ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖ പാപ്പ ഉദ്ധരിച്ചു.

രക്തം ചിന്തേണ്ടിവരുന്നില്ലെങ്കിൽപ്പോലും യേശുവിനെ അനുകരിച്ച് ദൈവത്തിനും സഹോദരങ്ങൾക്കും സ്വയം ഒരു ദാനമായിത്തീർന്ന് ജീവിത സാക്ഷ്യമേകാൻ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് രക്തസാക്ഷികൾ നമുക്ക് കാണിച്ചുതരുന്നു. അതിനാൽ, ദുരിതകാലത്തും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തളർന്നു പോകാതിരിക്കാൻ നാം പ്രാർത്ഥിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?