Follow Us On

06

June

2025

Friday

33 വയസുള്ള അമ്മക്ക് യുഎസില്‍ മൂന്നരവര്‍ഷം തടവ്

33 വയസുള്ള അമ്മക്ക് യുഎസില്‍ മൂന്നരവര്‍ഷം തടവ്

വാഷിംഗ്ടണ്‍ ഡിസി: അലബാമയിലെ ആലിസ്‌വില്ലയിലുള്ള ഫെഡറല്‍ ജയിലില്‍ മൂന്നരവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന 33 വയസുള്ള യുവതിയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ ബെവലിന്‍ ബെറ്റി വില്യംസിനെ ശിക്ഷിക്കാന്‍ കാരണമായ ‘കുറ്റം’ മനുഷ്യജീവനെ  മാനിക്കുന്ന ആരിലും ഞെട്ടലുളവാക്കുന്നതാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ പ്ലാന്‍ഡ് പേരന്റ്ഹുഡ് സംഘടന നടത്തുന്ന അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പ്രവേശനകവാടം തടഞ്ഞുകൊണ്ട്  2020 ജൂണ്‍ മാസത്തില്‍ നടത്തിയ പ്രതിഷേധപ്രകടനമാണ് പ്രോ  ലൈഫ് പ്രവര്‍ത്തകയായ ബെവലിന്റെ ശിക്ഷയിലേക്ക് നയിച്ചത്.

ഫെഡറല്‍ ഫ്രീഡം ഓഫ് ആക്‌സസ് റ്റു ക്ലിനിക്ക് എന്‍ട്രന്‍സസ് (ഫേസ്) നിയമം ലംഘിച്ചു എന്ന നിയമപ്രകാരം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബവലിന്‍, പക്ഷേ തന്റെ പ്രോ ലൈഫ് ശുശ്രൂഷകള്‍ ജയിലിലും തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് സാധിക്കാത്തതാണ് ഈ മിനിസ്ട്രിക്ക് താന്‍ നല്‍കേണ്ടി വന്ന വിലയെന്നും ബെവലിന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?