Follow Us On

24

November

2024

Sunday

സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം

സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം

ബ്രസീലിയ: കത്തോലിക്കാ സഭ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന സെപ്തംബർ എട്ട് നാഷണൽ മെൻസ് റോസറി’ (പുരുഷന്മാരുടെ ജപമാല അർപ്പണം) ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം. ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ച ഇക്കാര്യം ആക്ടിംഗ് പ്രസിഡന്റുകൂടിയായ ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഗെസറ്റിൽ ഉൾപ്പെടുത്തിയത്.

കത്തോലിക്കാ വിശ്വാസിയും ബ്രസീലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടിസ് അംഗവുമായ ഇറോസ് ബിയോണ്ടിനി അവതരിപ്പിച്ച ബിൽ കഴിഞ്ഞ ജൂണിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ഇക്കഴിഞ്ഞ മാർച്ച് 21ന് സെനറ്റും അംഗീകരിച്ചിരുന്നു. പുരുഷന്മാരുടെ ജപമാല അർപ്പണത്തിൽ ബ്രസീലിയൻ കത്തോലിക്കർക്കുള്ള ആഴമായ ഭക്തി, നീതിപൂർവകമായ ഒരു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രസ്തുത മുന്നേറ്റത്തിനുള്ള ശക്തി എന്നിവയാണ് മെൻസ് റോസറിക്കുള്ള ദേശീയ ദിനാചരണത്തിനുവേണ്ടി ശ്രമിക്കാൻ പ്രചോദനമായതെന്ന് ബിയോണ്ടിനി പറഞ്ഞു.

ക്രിസ്തുവിശ്വാസവും പരിശുദ്ധ അമ്മയോടുള്ള വണക്കവും പരസ്യമായി പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ വിരലിലെണ്ണാവുന്നവർ ചേർന്ന് പോളണ്ടിൽ തുടക്കം കുറിച്ച മുന്നേറ്റമാണ് ‘മെൻസ് റോസറി’. മാസാദ്യ ശനിയാഴ്ചകളിൽ പൊതുനിരത്തുകളിൽ പുരുഷന്മാർ ചേർന്ന് സംഘടിപ്പിക്കുന്ന ജപമാല റാലികൾ നോർത്ത് അമേരിക്കയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും യൂറോപ്പിലേക്കും അതിവേദം വ്യാപിക്കുകയാണ്. എന്നിരുന്നാലും ഇതാദ്യമായാണ് ഒരു ഭരണകൂടംതന്നെ മെൻസ് റോസറിക്കായി ഒരു ദേശീയ ദിനാചരണം പ്രഖ്യാപിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?