Follow Us On

30

June

2025

Monday

നൈജീരിയയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ ഏഴ് ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാനേതൃത്വം

നൈജീരിയയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ ഏഴ് ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാനേതൃത്വം

നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ കപ്പൂച്ചിന്‍ സഭയിലെ ഏഴ്  ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില്‍ പരിക്കേറ്റ ആറ് ബ്രദേഴ്‌സ് ചികിത്സയിലാണ്.

ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര്‍ എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില്‍ നിന്ന്  ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില്‍ ഏഴ് ബ്രദേഴ്‌സ് മരിച്ചു.  ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ  ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ ഒഎഫ്എം  ക്യാപ് ബ്രദര്‍ ജോണ്‍-കെന്നഡി അന്യന്‍വു പറഞ്ഞു.

മരിച്ചുപോയ സഹസന്യാസിമാരുടെ ആത്മാക്കളെ ‘ദൈവത്തിന്റെ കരുണാമയമായ സ്‌നേഹത്തിന്’ ഭരമേല്‍പ്പിച്ച ബ്രദര്‍ അന്യന്‍വും ‘അവരുടെ ആത്മാക്കളുടെ സന്തോഷകരമായ വിശ്രമത്തിനായി തങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കാന്‍’ ദൈവജനത്തെ ക്ഷണിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?