Follow Us On

21

November

2024

Thursday

മിസിസിപ്പിയെ കണ്ണീരിലാഴ്ത്തി ചുഴലിക്കൊടുങ്കാറ്റ്: ഇതുവരെ മരണം 25; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ

മിസിസിപ്പിയെ കണ്ണീരിലാഴ്ത്തി ചുഴലിക്കൊടുങ്കാറ്റ്: ഇതുവരെ മരണം 25; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ

മിസിസിപ്പി: മിസിസിപ്പിയെ കണ്ണീരിലാഴ്ത്തിയ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപരിശായ അക്രമണത്തിൽ കുറഞ്ഞത് 25 പേരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും മിസിസിപ്പി എമർജൻസി മാനേജ്‌മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച മാരകമായ ചുഴലിക്കാറ്റിന്റെ ഇരകൾക്കായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ അറിയിച്ചു. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് പാപ്പ പ്രാർത്ഥനാഹ്വാനം നടത്തിയത്.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചുഴലിക്കാറ് 170 മൈൽ അതായത് 274 കിലോമീറ്റർ നീളത്തിൽ നാശം വിതച്ചതായി മിസിസിപ്പിയിലെ ജാക്‌സണിലുള്ള നാഷണൽ വെതർ സർവീസ് വ്യക്തമാക്കി. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി നിരവധി കെട്ടിങ്ങൾ തീർത്തും നശിച്ചതായാണ് റിപ്പോർട്ട്. ഗ്രാമീണ മിസിസിപ്പി പട്ടണങ്ങളായ സിൽവർ സിറ്റിയും റോളിംഗ് ഫോർക്കുമാണ് തീവ്രത കൂടുതൽ അനുഭവിക്കപ്പെട്ട സ്ഥലങ്ങൾ. കരോൾ, ഹംഫ്രീസ്, മൺറോ, ഷാർക്കി കൗണ്ടികളാണ് പ്രധാന ദുരിതബാധിത പ്രദേശങ്ങൾ.

അതേസമയം കൊടുങ്കാറ്റിനെ തുടർന്ന് പ്രദേശത്ത് ഫെഡറൽ സഹായം വേഗത്തിലാക്കാൻ അടിയന്തര പ്രഖ്യാപനം പുറപ്പെടുവിച്ച് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. താനും പ്രഥമ വനിത ജിൽ ബൈഡനും കൊടുങ്കാറ്റിന്റെ ഇരകൾക്കായും മിസിസിപ്പിയിലെ വിനാശകരമായ ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും കാണാതായവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. മിസിസിപ്പിയിൽ നിന്നുള്ള ചിത്രങ്ങൾ ഹൃദയഭേദകമാണ്. നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയു വിലയിരുത്തുമ്പോഴും അമേരിക്കക്കാരിൽ പലരുടെയും കുടുംബവും സുഹൃത്തുക്കളും മാത്രമല്ല, അവരുടെ വീടുകളും ബിസിനസുകളും നഷ്ടപ്പെട്ടുവെന്ന സത്യം മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

മിസിസിപ്പിയിലെ ജാക്‌സൺ രൂപതാബിഷപ്പ് ജോസഫ് ആർ. കോപാക്‌സും രൂപതയുടെ കാത്തലിക് ചാരിറ്റീസ് ഡിസാസ്റ്റർ റെസ്‌പോൺസ് ടീമിന്റെ പിന്തുണ വാഗാദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ കാണാതായവരിലേക്ക് എത്തിച്ചേരാനും ജീവിതം പുനഃസ്ഥാപിക്കാനും അതിജീവിക്കുന്നവരെ സഹായിക്കാനും പ്രയത്‌നിക്കുന്ന സേനാംഗങ്ങൾക്ക് നന്ദി അറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ബിഷപ്പ് അറിയിച്ചു. അതേസമയം വരും ദിവസങ്ങിൽ പ്രദേശത്ത് കൂടുതൽ ശക്തമായ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?