Follow Us On

07

January

2025

Tuesday

ശിക്ഷയെക്കാളുപരി പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: വത്തിക്കാന്‍

ശിക്ഷയെക്കാളുപരി  പുനരധിവാസത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കണം:  വത്തിക്കാന്‍

ന്യൂയോര്‍ക്ക്: നീതിന്യായ സംവിധാനങ്ങള്‍ ശിക്ഷയെക്കാളുപരി പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വത്തിക്കാന്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന്റെ 79-ാമത് സെഷനെ അഭിസംബോധന ചെയ്തപ്പോഴാണ് ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാന്റെ സ്ഥിര നിരീക്ഷകന്‍ ആര്‍ച്ചുബഷപ് ഗബ്രിയേല ജിയോര്‍ഡാനോ കാസിയ ഈ കാര്യം ആവശ്യപ്പെട്ടത്. ക്രിമിനല്‍ നീതി വ്യവസ്ഥ കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കുന്നതിലുപരി അവരുടെ പുനര്‍ വിദ്യാഭ്യാസത്തിലും സമൂഹത്തിലേക്കുള്ള പുനരധിവാസത്തിലും ശ്രദ്ധിക്കണമെന്ന് ആര്‍ച്ചുബിഷപ്പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്തും അവയവക്കടത്തും തടയുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണമുണ്ടാകണമെന്നും ആര്‍ച്ചുബിഷപ് ആഹ്വാ നം ചെയ്തു. മയക്കുമരുന്നിന്റെ ദുരുപയോഗവും കടത്തും ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തരം മയക്കുമരുന്നുകള്‍ അനധികൃത മയക്കുമരുന്ന് വിപണിയില്‍ സജീവമാണ്. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും തകര്‍ക്കുന്ന ഈ തിന്മയെ ഉന്മൂലനം ചെയ്യുന്നതിന് മനുഷ്യത്വമുള്ള നീതിന്യായ വ്യവസ്ഥ ആവശ്യമാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. നിര്‍ബന്ധിത നിയന്ത്രണങ്ങളെക്കാള്‍ ചികിത്സയും മാനസിക പിന്തുണയും പുനരധിവാസവുമാണ് ഇതിനുള്ള സ്ഥായിയായ പരിഹാരം.

മയക്കുമരുന്നുകളെക്കുറിച്ച് കുട്ടികള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കുന്നതില്‍ കുടുംബങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും വലിയ ഉത്തരവാദിത്വമാണുള്ളത്. മറ്റുള്ളവരെ കരുണയോടെ പരിഗണിക്കുന്ന നീതിസംവിധാനത്തിനായുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഉദ്ധരിച്ച ആര്‍ച്ചുബിഷപ് പുനരധിവാസം ഇല്ലാത്ത നീതിന്യായസംവിധാനം ഫലപ്രദമല്ലെന്ന് വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?