Follow Us On

22

December

2024

Sunday

ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മാര്‍ റാഫേല്‍ തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സന്ദര്‍ശനം ശ്രദ്ധേയമായി

ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മാര്‍ റാഫേല്‍ തട്ടിലിന്റെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സന്ദര്‍ശനം ശ്രദ്ധേയമായി
ഷൈമോന്‍ തോട്ടുങ്കല്‍
ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓര്‍മക ളുടെയും ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദിനങ്ങളായിരുന്നു സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ റാഫേല്‍ മെത്രാപ്പോലീത്തയുടെ അജപാലന സന്ദര്‍ശനം.
സെപ്റ്റംബര്‍ 12ന് റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദര്‍ശനം സെപ്റ്റംബര്‍ ഇരുപത്തിയെട്ടിന് ലീഡ്‌സ് റീജണല്‍ ബൈബിള്‍ കണ്‍ വെന്‍ഷനില്‍ സന്ദേശം നല്‍കിയാണ് സമാപിച്ചത്.
ഇതിനിടയില്‍ രൂപതയുടെ മാര്‍ യൗസേപ്പ് അജപാലന ഭവനത്തിന്റെ ആശീര്‍വാദ കര്‍മ്മം, ഗ്രേറ്റ് ബ്രിട്ടനിലെ പേപ്പല്‍ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് മിഗ്വേല്‍ മൗറി, വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ്, ബെര്‍മിംഹാം ആര്‍ച്ചുബിഷപ് ബര്‍ണാഡ് ലോങ്ങിലി, വിവിധ ലത്തീന്‍ രൂപതാധ്യക്ഷന്മാര്‍ തുടങ്ങിയവരുമാമായുള്ള കൂടിക്കാഴ്ചകള്‍, 17 പുതിയ മിഷന്‍ ഉദ്ഘാടനങ്ങള്‍, 5 ഇടവക സന്ദര്‍ശനങ്ങള്‍, യുവജന സംഗമം- ഹന്തൂസാ, വനിതാ സംഗമം- ഥൈബൂസാ, വിശ്വാസ പരിശീലന വര്‍ഷ ഉദ്ഘാടനം, തുടങ്ങി 18 ദിവസങ്ങളിലായി 29 വേദികളിലാണ് അദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മകളുമായി സംവദിച്ചത്.
സെപ്റ്റംബര്‍ 11ന് ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ആരംഭിച്ച് സെപ്റ്റംബര്‍ 28ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അവസാനിപ്പിച്ച സന്ദര്‍ശനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒരൊറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് പ്രേക്ഷിത തീക്ഷണതയോടെ, അജഗണ ങ്ങളോടുള്ള അഗാധമായ സ്‌നേഹ വായ്‌പോടെ ശ്രേഷ്ഠമെത്രാ പ്പോലീത്ത യാത്ര ചെയ്തു. അദ്ദേഹത്തിന്റെ യാത്രയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ യൗസേപ്പ് സ്രാമ്പിക്കല്‍ ക്രമീകരണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു.
രൂപതയിലെ വൈദിക ഗണത്തെയും സമര്‍പ്പിത കൂട്ടായ്മയേയും വിശ്വാസി സമൂഹത്തെയും ശക്തിപ്പെടുത്തുകയും പ്രോത്സാ ഹിപ്പിക്കുകയും വിശ്വാസത്തിന്റെ കൂട്ടായ്മയില്‍ ഉറച്ചുനില്‍ക്കാന്‍ ഉദ്‌ബോധിപ്പിക്കുകയും ചെയ്തശ്രേഷ്ഠ മെത്രാപ്പോലീത്ത 2016 ഒക്ടോബര്‍ 9 ാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ട് നേടിയ അല്‍ഭുതാ വഹമായ വളര്‍ച്ചയയും ആരാധനക്രമത്തിലും വിശ്വാസകാര്യ ങ്ങളിലും കൈവരിച്ച കൃത്യതയയും അച്ചടക്കത്തെയും ഹൃദയപൂര്‍വ്വം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
മാര്‍ത്തോമാ മാര്‍ഗത്തിന്റെ മക്കള്‍ എന്ന വ്യക്തിത്വവും സുറിയാനി ഭാഷയുടെ അനന്യതയും ഏതു ദേശത്തും ഏതു കാലഘട്ടത്തിലും കാലഘട്ടത്തിലും ഉയര്‍ത്തിപ്പിടിക്കാനും അതില്‍ അഭിമാനിക്കാനും വിശ്വാസികളെ ഉദ്‌ബോധി പ്പിച്ചുകൊണ്ട് മാര്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അജപാലന സന്ദര്‍ശനം പൂര്‍ത്തിയാക്കി.
 സഭാതലവന്റെ സാന്നിധ്യവും സന്ദര്‍ശനവും സാന്നിധ്യവും സുവിശേഷ സന്ദേശവും വിശുദ്ധ കുര്‍ബാനയും വിശ്വാസികളില്‍ വര്‍ധിതമായ ആവേശവും ആത്മീയ ഉണര്‍വും കൂട്ടായ്മയുമാണ് ഉളവാക്കിയിട്ടുള്ളതെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്  പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?