Follow Us On

22

January

2025

Wednesday

26-ന് പാപ്പയുടെ ലക്‌സംബര്‍ഗ്-ബല്‍ജിയം അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിക്കും

26-ന് പാപ്പയുടെ ലക്‌സംബര്‍ഗ്-ബല്‍ജിയം അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിക്കും

വത്തിക്കാന്‍ സിറ്റി:  നേരിയ പനിയെ തുടര്‍ന്ന് പാപ്പയുടെ പൊതുദര്‍ശന പരിപാടി റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പാപ്പയുടെ ലക്‌സംബര്‍ഗ് – ബല്‍ജിയം സന്ദര്‍ശനം നടക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ പ്രസ് ഓഫീസ്. 26 മുതല്‍ 29 വരെയാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇരു രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. 1425-ല്‍ സ്ഥാപിതമായ ലൂവെയ്‌നിലെ പ്രശസ്തമായ കത്തോലിക്ക സര്‍വകലാശാലയുടെ 600 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടെയാണ് പാപ്പയുടെ സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.  കത്തോലിക്ക യുണിവേഴ്‌സിറ്റി ലൂവെയ്‌നിലെയും യുണിവേഴ്‌സിറ്റി കാത്തലിക്ക് ഡെ ലൂവെയ്‌നിലെയും അക്കാദമിക സമൂഹവുമായി പാപ്പ കൂടിക്കാഴ്ച നടത്തും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?