Follow Us On

22

November

2024

Friday

ഈ ഇരുപത് ദിനങ്ങളില്‍ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഇരകളായത് നാല്‍പ്പതോളം കുട്ടികള്‍

ഈ ഇരുപത് ദിനങ്ങളില്‍ ഉക്രൈനില്‍ ആക്രമണങ്ങളുടെ ഇരകളായത് നാല്‍പ്പതോളം കുട്ടികള്‍

തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്ന ഉക്രൈനില്‍ ദിനം തോറും രണ്ടു കുട്ടികള്‍ വീതം ആക്രമണത്തിന്റെ ഇരകളാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബര്‍ രണ്ടുമുതല്‍ സെപ്റ്റംബര്‍ 25 വരെയുള്ള കാലയളവില്‍ കൊല്ലപ്പെട്ടത് 8 കുട്ടികള്‍. 39 കുട്ടികള്‍ക്ക് പരിക്കേറ്റു.

സെപ്റ്റംബര്‍ രണ്ടിന് ഉക്രൈനില്‍ സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ മുപ്പത്തിയൊന്‍പത് കുട്ടികള്‍ക്ക് പരിക്കേറ്റു. യുദ്ധങ്ങളുടെ ഫലമായി രാജ്യത്ത് പതിനഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ നിരാശ, ഉത്കണ്ഠ, ദുരിതങ്ങളുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ഇരകളയേക്കാമെന്നും ശിശുക്ഷേമനിധി അറിയിച്ചു.  രാജ്യത്ത് സെപ്റ്റംബര്‍ മാസത്തില്‍ മാത്രം ഇരുപത്തിയേഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

യുവജനങ്ങളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനൊപ്പം, കുട്ടികളുടെ മനസ്സിലും ശരീരത്തിലും ഉണങ്ങാത്ത മുറിപ്പാടുകളും ഈ ആക്രമണങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രതിനിധി വ്യക്തമാക്കി.

പുതിയ സ്‌കൂള്‍വര്‍ഷം പ്രത്യാശയുടെ കാരണമാകേണ്ടതിനുപകരം, ദുരിതങ്ങളുടെ കഥകളാണ് കുട്ടികള്‍ക്ക് മുന്നില്‍ വയ്ക്കുന്നതെന്ന് പറഞ്ഞ യുനിസെഫ് പ്രതിനിധി, ഈ ചുരുങ്ങിയ കാലയളവില്‍ മാത്രം ഇരുപത്തിയേഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ക്കപ്പെട്ടുവെന്നും അറിയിച്ചു. കുട്ടികളുടെ ജീവന്‍ സുരക്ഷിതമാക്കുവാന്‍ വേണ്ട പരിശ്രമങ്ങള്‍ ഉറപ്പാക്കുന്നില്ലെങ്കില്‍, ഉക്രൈന്‍ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?