ഷൈമോന്‍ തോട്ടുങ്കല്‍
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക് കീത്തിലി കേന്ദ്രമായി പുതിയ മിഷന്‍. കീത്തിലി സെന്റ് ജോസഫ് ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും സാന്നിധ്യത്തില്‍ മര്‍ത് അല്‍ഫോന്‍സ മിഷന്‍ പ്രഖ്യാപനം നടന്നു.
രൂപതയുടെ പാസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ടോം ഓലിക്കരോട്ട് മിഷന്‍ പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിച്ചു. അതിനുശേഷം മാര്‍ തട്ടില്‍ ഡിക്രി വികാരിയച്ചനും, കൈകാരന്മാര്‍ക്കും കൈമാറി. മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കലും ലീഡ്‌സ് റീജിയണിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരുന്നു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ രൂപീകൃതമായിരിക്കുന്ന ഈ പുതിയ മിഷന്‍ അല്‍ഫോന്‍സാമ്മയെപ്പോലെ സഹനങ്ങള്‍ ഏറ്റെടുക്കാനും, അങ്ങനെ ഈശോയ്ക്ക് സാക്ഷികളാകുവാനും വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ തട്ടില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയ മിഷന് ആശംസകള്‍ നേര്‍ന്നു. മര്‍ത് അല്‍ഫോന്‍സ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് അന്ത്യംകുളം, സെന്റ് ജോസഫ് ദൈവാലയ ഫാ. ടോണി, ലീഡ്‌സ് റീജണല്‍ ഡയറക്ടര്‍ ഫാ. ജോജോ പ്ലാപ്പള്ളി സിഎംഐ, ബിജുമോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *