യൂറോപ്പിലെങ്ങും സമാധാനവും പ്രാര്‍ത്ഥനയും പ്രഘോഷിക്കാനും പരിശീലിപ്പിക്കാനുമായി വേറിട്ട മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് കത്തോലിക്കാ സഭയുടെ പരമാധികാരി ഫ്രാന്‍സിസ് മാര്‍പാപ്പ. അതിന് വത്തിക്കാന്റെ കായികതാരങ്ങളെയാണ് അദേഹം രംഗത്തിറക്കുന്നത്. യൂറോപ്പിന് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് വത്തിക്കാന്‍ കായികതാരങ്ങളെ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ്.
സെപ്റ്റംബര്‍ 29 ഞായറാഴ്ച, ബെര്‍ലിനില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിലും, സൂറിച്ചില്‍ നടക്കുന്ന സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പിലും വത്തിക്കാന്‍ കായികതാരങ്ങള്‍ പങ്കെടുക്കും. ഈ രണ്ടിടങ്ങളും പ്രാര്‍ത്ഥനയുടെ വേദികളാക്കി മാറ്റുക എന്നതാണ് വത്തിക്കാന്‍ കായിക താരങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത്. ഈ മത്സരങ്ങളുടെ ഭാഗമായി, സൂറിച്ചിലെ വഴിയോരങ്ങളില്‍ ഉറങ്ങുന്ന ‘കണ്ടുമുട്ടല്‍’ (Incotnro) എന്ന പേരിലുള്ള സമൂഹത്തിലെ അംഗങ്ങളെയും വത്തിക്കാന്‍ ടീം തങ്ങള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കും..
മാരത്തോണ്‍ മത്സരത്തിലും, ലോക സൈക്കിള്‍ ചമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്നതുവഴി, യൂറോപ്പിന് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും എന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ടാണ് വത്തിക്കാന്‍ കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സാഹോദര്യത്തിന്റെയും, മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെയും മൂല്യങ്ങള്‍ മുന്നോട്ടുവയ്ക്കുക എന്ന ഉദ്ദേശവും ഈ സംരഭത്തിനുണ്ട്.
ബെര്‍ലിനും സൂറിച്ചും, സമാധാനത്തിനായി കായികരംഗവുമായി ബന്ധപ്പെട്ടുള്ള പ്രാര്‍ത്ഥനയുടെ രണ്ടിടങ്ങളായി മാറ്റുക എന്നതാണ് വത്തിക്കാന്‍ ടീം ലക്ഷ്യം വയ്ക്കുന്നത്. പാപ്പായുടെ യാത്രയുടെ, ‘സേവനം ചെയ്യാന്‍’, ‘വഴികളില്‍ പ്രത്യാശയോടെ’ എന്നീ രണ്ടു മുദ്രാവാക്യങ്ങളും വത്തിക്കാന്‍ കായികടീമിനും പ്രിയപ്പെട്ടതാണ്.
ഓസ്‌ട്രേലിയയില്‍ 2022ലും സ്‌കോസിയയില്‍ 2023ലും നടന്ന സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വത്തിക്കാന്‍ ടീമുകള്‍ പങ്കെടുത്തിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച റീന്‍ ഷൂര്‍ഹൂയിസ് ആയിരിക്കും വത്തിക്കാനുവേണ്ടി സൈക്കിള്‍ മത്സരത്തില്‍ പങ്കെടുക്കുക.
ബെര്‍ലിനില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തില്‍ വത്തിക്കാനുവേണ്ടി മൂന്ന് പേര്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *