Follow Us On

19

September

2024

Thursday

Latest News

  • ആര്‍ച്ചുബിഷപ്  ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിന്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗനസ്വിനെ ബാള്‍ട്ടിക്ക് രാജ്യങ്ങളായ  ലിത്വാനിയ, എസ്‌തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബനഡിക്ട് 16 ാമന്‍ മാര്‍പാപ്പയുടെ മരണശേഷം ജര്‍മനിയിലേക്ക് മടങ്ങിയ ആര്‍ച്ചുബിഷപ് നിലവില്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല. ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല്‍ പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന്‍ മ്യൂണിച്ചിലെ ലുഡ്വിഗ്-മാക്‌സ്മില്യന്‍ സര്‍വകലാശാലയില്‍  കാനന്‍ നിയമത്തില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.

  • ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷിച്ചു

    ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷിച്ചു0

    ബാള്‍ട്ടിമോര്‍: അമേരിക്കയിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തോലിക്ക ദൈവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷിച്ചു. മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിത ചൈതന്യത്താല്‍ ക്രിസ്തു ശിഷ്യരായി തീര്‍ന്ന നസ്രാണി മക്കള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരുമയോടെ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഒന്നിച്ചുകൂടി വിശുദ്ധ അല്‍ഫോന്‍സായുടെ നാമധേയത്തിലുള്ള സീറോ മലബാര്‍ കാത്തോലിക്കാ ദൈവാലയത്തിന് 2014 -ലാണ് രൂപം നല്‍കിയത്. ക്രൈസ്തവ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ കേരളക്കരയില്‍ നിന്നുള്ള മുതിര്‍ന്ന തലമുറയും അമേരിക്കയിലുള്ള ഇളം തലമുറയും ഒരുമയോടെ അണിചേര്‍ന്ന് പത്തു വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദൈവാലയത്തിലെ

  • ഇലേന ബെക്കാല്ലി മിലാനിലെ തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിത റെക്ടര്‍

    ഇലേന ബെക്കാല്ലി മിലാനിലെ തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിത റെക്ടര്‍0

    മിലാന്‍: തിരുഹൃദയ കത്തോലിക്ക സര്‍വകലാശാലയുടെ ആദ്യ വനിതാ റെക്ടറായി ഇലേന ബെക്കാല്ലി നിയമിതയായി. നാല് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് സയന്‍സസിന്റെ ഡീനായി സേവനം ചെയ്യുകയായിരുന്നു. ഫാ. അഗൊസ്തീനോ ജെമല്ലി ആരംഭിച്ച സര്‍വകലാശാലയുടെ ഒന്‍പതാമത്തെ റെക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇലേന ബെക്കാല്ലി ഇതേ സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥിനിയായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സെന്റര്‍ ഫോര്‍ അനാലിസിസ് ഓഫ് റിസ്‌ക് ആന്‍ഡ് റെഗുലേഷനിലെ റിസേര്‍ച്ച് അസോസിയേറ്റ്, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ

  • ദൈവാലയത്തിന് നേരെ ഭീകരാക്രമണം:; ഓര്‍ത്തഡോക്‌സ് വൈദികനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

    ദൈവാലയത്തിന് നേരെ ഭീകരാക്രമണം:; ഓര്‍ത്തഡോക്‌സ് വൈദികനുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു0

    മോസ്‌കോ: റഷ്യന്‍ ഫെഡറേഷന് കീഴിലുള്ള ഡാജെസ്താന്‍ റിപ്പബ്ലിക്കില്‍ നടന്ന ഭീകരാക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികനും 15 പോലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. രണ്ട് ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ക്ക് നേരെയും ഒരു സിനഗോഗിന് നേരെയും രണ്ട് നഗരങ്ങളിലെ പോലീസ് പോസ്റ്റിന് നേരെയും സായുധരായ അക്രമികള്‍ ഏകദേശം ഒരേ സമയത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഡാജെസ്താന്‍ തലസ്ഥാനമായ മകാചകാലയിലെ ദൈവാലയത്തിന് നേലെയും ട്രാഫിക്ക് പോലീസ് പോസ്റ്റിന് നേരെയും മറ്റൊരു നഗരമായ ഡെര്‍ബന്റിലെ സിനഗോഗിന് നേരയും ദൈവാലയത്തിന് നേരയുമാണ് ആക്രമണമമുണ്ടായത്. പ്രദേശത്തെ ഭീകരരെ നേരിടാന്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍

  • ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്

    ചൈനയിലെ ഹാങ്ഷ്വ രൂപതക്ക് പുതിയ ബിഷപ്0

    ബെയ്ജിംഗ്: ചൈനയിലെ ഹാങ്ഷ്വ രൂപതയുടെ പുതിയ ബിഷപ്പായി  ബിഷപ് ഗിയുസെപ്പെ യാങ് യോങ്ക്വാങ്ങിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ചൈന-വത്തിക്കാന്‍ ധാരണപ്രകരാമാണ് പുതിയ നിയമനമെന്ന് വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിനഡാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ 2023-ല്‍ വത്തിക്കാനില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സിനഡില്‍ ബിഷപ് യാങ് യോങ്ക്വാങ്ങ് പങ്കെടുത്തിരുന്നു. 1970 ഏപ്രില്‍ 11 ന് യാങ് യോങ്ക്വിയാങ്ങില്‍ ജനിച്ച  ഗിയുസപ്പെ യാങ് യോങ്ക്വാങ്ങ് 1995-ല്‍ വൈദികനായി അഭിഷിക്തനായി.2010-ല്‍  സൗക്കുന്‍ രൂപതയുടെ കോ അഡ്ജുറ്റര്‍ ബിഷപ്പായി നിയമിതനായ

  • ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള  പരീക്ഷകള്‍ മാറ്റിവയ്ക്കണം

    ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണം0

    കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി. ക്രിസ്ത്യന്‍ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച

  • ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

    ഭരണങ്ങാനത്ത് 25 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം0

    പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കര്‍ വി.എം സുധീരന്‍ നിര്‍വഹിക്കും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,

  • വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം

    വിശ്വാസ സാക്ഷ്യമായി ഇടുക്കിയില്‍ വചന മഹാസംഗമം0

    ഇടുക്കി: ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ഫെസ്തും വെര്‍ബി’ വചന മഹാസംഗമം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ബൈബിള്‍ കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാതൃവേദി നേതൃത്വം നല്‍കുന്നു. ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഈ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം പേരാണ് ബൈബിള്‍ കയ്യെഴുത്തില്‍ പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ശാരീരിക വൈകല്യമുള്ളവരും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതാന്‍ ശ്രമിച്ചു എന്നത് ഈ വര്‍ഷത്തെ

  • അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം

    അമല മെഡിക്കല്‍ കോളജില്‍ ദേശീയ വായനാവാരാഘോഷം0

    തൃശൂര്‍: അമല മെഡിക്കല്‍ കോളജില്‍ നടത്തിയ ദേശീയ വായനാവാരാഘോഷവും ‘വായനയും ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാറും പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകളില്‍ നന്മയും ധാര്‍മികബോധവും സഹാനുഭൂതിയും നിറയ്ക്കാനാകുന്ന വായന ചെറുപ്പം മുതല്‍ ആരംഭിക്കണമെന്നും അതു ജീവിതകാലം മുഴുവന്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, നേഴ്‌സിംഗ് കോളജ്, നേഴ്‌സിംഗ് സ്‌കൂള്‍, പാരാമെഡിക്കല്‍, ആയുര്‍വേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അമലയിലെ അധ്യാപകരായ ഡോ. അഭിജിത്ത്

National


Vatican

World


Magazine

Feature

Movies

  • മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം

    മെഡ്ജുഗോറിയയിലെ പ്രതിഭാസത്തിന് വത്തിക്കാന്റെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്ക് അനുമതിയും നിഹില്‍ ഒബ്സ്റ്റാറ്റും നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം(ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തിനിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു. നാല് ദശാബ്ദങ്ങളിലധികം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന്് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ

  • ബഥനി മിശിഹാനുകരണ  സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക്  തുടക്കം

    ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം0

    തിരുവല്ല: ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് – എസ്.ഐ.സി) ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ശതാബ്ദി

  • ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ്  ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍  ആശീര്‍വദിച്ചു

    ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും ഉദ്ഘാടനവും ബിര്‍മിംഗ്ഹാമിലെ ഓസ്‌കോട്ട് ഹില്ലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തിലാണ് രൂപതയുടെ പാസ്റ്ററല്‍ സെന്ററിന്റെ

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?