വാഷിംഗ്ടണ്‍ ഡിസി: മാരകരോഗബാധിതരെ സ്വയം മരിക്കാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്ന ബില്ലിനെ അനുകൂലിച്ചുകൊണ്ട് ‘സര്‍ക്കാര്‍ സബ്സിഡിയുള്ള ആത്മഹത്യ’യെ പിന്തുണച്ച ബ്രിട്ടീഷ് എംപിമാരുടെ നടപടിയെ വിമര്‍ശിച്ച് യുഎസ്. മാരക രോഗബാധിതരായ മുതിര്‍ന്നവരെ ആത്മഹത്യ ചെയ്യുവാന്‍ സഹായിക്കുന്നതിന് ഡോക്ടര്‍മാരെ അനുവദിക്കുന്ന ബില്ലില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന വോട്ടെടുപ്പ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഫോര്‍ ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ലേബര്‍ വ്യക്തമാക്കി.
യുകെ പാര്‍ലമെന്റ് സ്റ്റേറ്റ് സബ്സിഡിയോട മാരകരോഗബാധിതരായ മുതിര്‍ന്നവരുടെ ആത്മഹത്യയ്ക്കുള്ള പിന്തുണ പരിഗണിക്കുമ്പോള്‍, ജീവന്റെ പവിത്രതയെ യുഎസ് വീണ്ടും ഉയിര്‍ത്തിപ്പിടിക്കുന്നതായി എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. യുഎസില്‍ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കാലിഫോര്‍ണിയ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ അസിസ്റ്റഡ് സൂയിസൈഡ് നിയമം പാസാക്കിയിട്ടുണ്ട്. 314 – 291 വോട്ടുകള്‍ക്കാണ് യുകെയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ‘എന്‍ഡ് ഓഫ് ലൈഫ് ബില്‍’ പാസായത്. സെപ്റ്റംബറില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *