പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: ഓഗസ്റ്റ് 3-ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ ഐറിഷ് മിഷനറി ജെന ഹെറാട്ടിയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയുമടക്കം എട്ട് ബന്ദികള്‍ മോചിതരായതായി സന്നദ്ധ സംഘടനയായ എപിഎച്ച് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഔര്‍ ലിറ്റില്‍ ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ് സ്ഥിരീകരിച്ചു. 30 വര്‍ഷത്തിലേറെയായി ഹെയ്തിയിലെ വൈകല്യമുള്ള കുട്ടികള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച ഐറിഷ് മിഷനറിയാണ് ജെന ഹെറാട്ടി. 58 കാരിയായ ഹെറാട്ടി, എന്‍പിഎച്ചി ന്റെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളുടെ ഡയറക്ടറും രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഓ -പ്രിന്‍സിന് ഏകദേശം ആറ് മൈല്‍ തെക്കുകിഴക്കായി കെന്‍സ്‌കോഫില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ഹെലീന അനാഥാലയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയുമാണ്.
ഓഗസ്റ്റ് 3 ന് ഒരു സായുധ സംഘം സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആഴ്ചകള്‍ നീണ്ട വലിയ പിരിമുറുക്കത്തിനും അനിശ്ചിതത്വത്തിനും ശേഷമാണ് ബന്ദികള്‍ മോചിതരായത്. മോചിതരായ ബന്ദികള്‍ സുരക്ഷിതരാണെന്നും വൈദ്യശാസ്ത്രപരവും മാനസികവുമായ പരിചരണം ലഭിക്കുന്നുവെന്നും അവരുടെ പ്രിയപ്പെട്ടവരോടൊപ്പമാണെന്നും എന്‍പിഎച്ച് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 10-ന് നടന്ന ത്രികാലജപ പ്രാര്‍ത്ഥനയ്ക്കിടെ ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ലിയോ പാപ്പയും ആഹ്വാനം ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *