Follow Us On

13

October

2024

Sunday

Latest News

  • കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍

    കാരുണ്യത്തിന്റെ സന്ദേശവുമായി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍0

    പുല്‍പള്ളി: സഹപാഠിയുടെ ബന്ധുവിന്റെ ചികിത്സയ്ക്ക് സഹായമെത്തിച്ച് കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പരിമിതികെളെ മറികടന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 9175 രൂപയാണ് പെരിക്കല്ലൂര്‍ സ്വദേശി യുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കുട്ടികള്‍ നല്‍കിയത്. സംഭാവന  പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സീന ചികിത്സ കമ്മിറ്റി ചെയര്‍മാന്‍ ജോസ് നെല്ലേടത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഫാ. അഖില്‍ ഉപ്പുവീട്ടില്‍, സിസ്റ്റര്‍ ടെസീന, പി.എസ്.കലേഷ്, സുധാ നടരാജന്‍, ടി.യു.ഷിബു, ജി. ജി.ഗിരീഷ്‌കുമാര്‍, ഡാമിന്‍ ജോസഫ്, തുടങ്ങിയവര്‍

  • ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത

    ലോക വയോജന ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി രൂപത0

    ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന് ഇടുക്കി രൂപതയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ജൂലൈ 28നാണ് ലോകവയോജന ദിനം. 2021 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിര്‍ന്നവരോട് പുലര്‍ത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങള്‍ സ്‌നേഹിക്കപ്പെടു ന്നവരാണ് എന്ന

  • പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഇന്ന് തുടങ്ങും

    പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഇന്ന് തുടങ്ങും0

    പാലാ: പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു (ജൂലൈ 26) തുടക്കമാകും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വിന്‍സന്റ് മാര്‍ പൗലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. മാര്‍

  • ധന്യസിസ്റ്റര്‍ മരിയ സെലിന്റെ ജീവിതം മാതൃകയാക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    ധന്യസിസ്റ്റര്‍ മരിയ സെലിന്റെ ജീവിതം മാതൃകയാക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: ധന്യസിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ ജീവിതം മാതൃകയാക്കണമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ധന്യപദവിയിലെത്തിയ അമലോത്ഭവ മാതാവിന്റെ ഉര്‍സുലൈന്‍ സന്യാസ സഭാംഗം സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ 67-ാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  യേശുവിന്റെ കുരിശും സഹനവുമെല്ലാം ഹൃദയത്തില്‍ സ്വീകരിച്ച് സഹനത്തിന്റെ ദാസിയായി സിസ്റ്റര്‍ മരിയ സെലിന്‍ മാറിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ കഷ്ടതകള്‍ വന്നപ്പോള്‍ യേശുവിന്റെ കുരിശിനെയാണ് സിസ്റ്റര്‍ കൂട്ടുപിടിച്ചിരുന്നത്.

  • ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മദിനവും പദയാത്രയും

    ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മദിനവും പദയാത്രയും0

    പുല്‍പ്പള്ളി: ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ എഴുപത്തിയൊന്നാം ഓര്‍മയാചരണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുല്‍പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിച്ചു. മേഖലയിലെ ഏഴു ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചതിനോടൊപ്പം അനുസ്മരണ ചടങ്ങുകളും നടത്തി. തുടര്‍ന്ന് പുല്‍പ്പള്ളി പഴശിരാജാ കോളേജിലേക്ക് നടത്തിയ പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മേഖല പ്രോട്ടോ വികാരി ഫാ. വര്‍ഗീസ് കൊല്ലമാവുടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുത്തൂര്‍ രൂപതാ വികാരി

  • കെയ്‌റോസ് കോണ്‍ക്ലേവ് 2024

    കെയ്‌റോസ് കോണ്‍ക്ലേവ് 20240

    അങ്കമാലി: കെയ്‌റോസ് കോണ്‍ക്ലേവ് 2024 കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്ക് സ്വീകാര്യപ്രദമായ രീതിയില്‍ ആശയങ്ങള്‍ കൈമാറാന്‍ കെയ്‌റോസിന് സാധിക്കുന്നതില്‍ ബിഷപ്പ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ഒക്‌റ്റോബറില്‍ നടന്ന സിനഡില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ആശയത്തെ അദ്ദേഹം വിവരിച്ചു. ‘ഇന്ന് ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെട്ടിരിക്കുന്നു. അത് ഡിജിറ്റല്‍ കോണ്ടിനെന്റ് ആണ്. കൂടുതല്‍ ജനവാസമുള്ള ഈ പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ നമുക്ക് അയക്കണം. ഡിജിറ്റല്‍ കോണ്ടിനെന്റിനെ കീഴടക്കാന്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും

  • മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിനഡിന്റെ പഠനസമിതിയില്‍

    മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിനഡിന്റെ പഠനസമിതിയില്‍0

    കാക്കനാട്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ  പഠനസ മിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെ ക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ  ഗുജറോത്തി, ആര്‍ച്ചുബിഷപ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്. ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടു ക്കപ്പെട്ട 118 അംഗങ്ങളാണ്

  • സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്

    സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്0

    കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോണ്‍ മേള നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു. ചൈതന്യ സംരംഭക

  • മാര്‍ച്ച് ഫോര്‍ ലൈഫ്; ഒപ്പു ശേഖരണവുമായി സിഎല്‍സി

    മാര്‍ച്ച് ഫോര്‍ ലൈഫ്; ഒപ്പു ശേഖരണവുമായി സിഎല്‍സി0

    തൃശൂര്‍:  ജീവന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10 ന് തൃശൂരില്‍ അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് വേണ്ടി തൃശൂര്‍ അതിരൂപത സീനിയര്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. അതിരൂപതാ പ്രസിഡന്റ് വിനേഷ് കോളേങ്ങാടന്‍ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡെന്നസ് പെല്ലിശ്ശേരി, ട്രഷറര്‍ ഡെയ്‌സണ്‍ കൊള്ളന്നൂര്‍, ജെയ്‌സണ്‍ എ.ജെ. സെബി എം.ഒ, സീന സാജു എന്നീവര്‍ നേതൃത്വം നല്‍കി.

National


Vatican

  • ക്രിസ്തീയ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന  ഹംഗറിയിലേക്ക് വീണ്ടും ഫ്രാൻസിസ് പാപ്പ; ത്രിദിന പര്യടനം ഏപ്രിൽ 28 മുതൽ
    • February 28, 2023

    വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന, പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ മുൻനിരയിലുള്ള ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ വീണ്ടും ആഗതനാകുന്നു. ഭരണകൂടത്തിന്റെയും സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ച് ഫ്രാൻസിസ് പാപ്പ യൂറോപ്പ്യൻ രാജ്യമായ ഹംഗറി സന്ദർശിക്കുന്ന വിവരം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്. ഏപ്രിൽ 28മുതൽ 30വരെയാണ് പേപ്പൽ പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ്

  • ആഗോളസഭ വലിയ നോമ്പിലേക്ക്; രണ്ട് വർഷത്തിനുശേഷം  അവന്റൈൻ കുന്നിൽ വിഭൂതി  തിരുക്കർമങ്ങൾക്കായി പാപ്പ ആഗതനാകുന്നു
    • February 20, 2023

    തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും വത്തിക്കാൻ സിറ്റി: രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം വത്തിക്കാനിലെ അവന്റൈൻ കുന്ന് പാപ്പയുടെ വിഭുതി തിരുനാൾ തിരുക്കർമങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുന്നു. വത്തിക്കാനിൽ നിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റർ അകലെയുള്ള അവന്റൈൻ കുന്നിലെ ബെനഡിക്ടൈൻ ആശ്രമത്തിന്റെ ഭാഗമായ സെന്റ് ആൻസെലം ദൈവാലയം, സാൻ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാർ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്. എന്നാൽ,മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021ലും ഫ്രാൻസിസ് പാപ്പയുടെ അനാരോഗ്യംമൂലം 2022ലും വിഭൂതി തിരുക്കർമങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക്

  • സമ്പത്തോ ജോലിയോ അല്ല ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പ്രധാനം: ഫ്രാൻസിസ് പാപ്പ
    • February 20, 2023

    വത്തിക്കാൻ സിറ്റി: നമ്മുടെ സാമ്പത്തിക സ്ഥിതിയോ തൊഴിലോ അല്ല മറിച്ച്, ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് പരമപ്രധാനമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മെക്‌സിക്കോയിൽ നിന്നുള്ള സംരംഭകരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയത്തേക്കാൾ പ്രധാനപ്പെട്ടത് ആത്മീയ മൂലധനമാണെന്ന് കൂട്ടിച്ചേർത്ത പാപ്പ, പൗരോഹിത്യ രൂപീകരണ ദൗത്യത്തിൽ സഭയ്ക്ക് പിന്തുണയേകണമെന്നും സംരംഭകരോട് അഭ്യർത്ഥിച്ചു. എല്ലാ കത്തോലിക്കർക്കും ഒരു ഭവനം പോലെയാണ് വത്തിക്കാൻ എന്ന് വ്യക്തമാക്കാൻ, സ്പാനിഷ് ഭാഷയിൽ ‘കാസ എസ് സു കാസ’ (എന്റെ ഭവനം നിങ്ങളുടെ ഭവനമാണ്)

  • യുക്രൈനിലെ യുദ്ധത്തിന് ഒരാണ്ട്; യുക്രേനിയൻ ജനതയെ  ചേർത്തുപിടിക്കാൻ ജാഗരണ  പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത
    • February 17, 2023

    റോം: ലോകസമാധാനത്തിന് ഭീഷണി ഉയർത്തി പൊട്ടിപ്പുറപ്പെട്ട യുക്രൈൻ യുദ്ധം ഒരു വർഷം പിന്നിടുന്ന ഫെബ്രുവരി 24ന് ജാഗരണ പ്രാർത്ഥന പ്രഖ്യാപിച്ച് റോമാ രൂപത. റോമിലെ സെന്റ് ജോൺ ലാറ്ററൽ ബസിലിക്കയിൽ വൈകിട്ട് 6.00ന് അർപ്പിക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്ക് റോമാ രൂപത വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് നേതൃത്വം വഹിക്കും. ഉപവാസം അനുഷ്ഠിച്ചുകൊണ്ട്, ഫെബ്രുവരി 24ന് നടത്തുന്ന ജാഗരണപ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകിയിട്ടുമുണ്ട് ഫ്രാൻസിസ് പാപ്പ ബിഷപ്പായിരിക്കുന്ന റോമാ രൂപത (അതത് കാലത്തെ പാപ്പമാർക്ക്

  • സൗത്ത് സുഡാൻ- ഡി.ആർ.സി പര്യടനം സ്വപ്‌നസാഫല്യം;  ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ
    • February 9, 2023

    വത്തിക്കാൻ സിറ്റി: സൗത്ത് സുഡാനിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും (ഡി.ആർ.സി) അപ്പസ്തോലിക പര്യടനം വിജയകരമാക്കിയതിനെപ്രതി ദൈവത്തിന് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പ. ബുധനാഴ്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പൊതുസന്ദർശനത്തിൽ സന്ദേശം നൽകവേയാണ് പ്രസ്തുത പര്യടനം തന്റെ സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് പാപ്പ ദൈവത്തിന് നന്ദി അർപ്പിച്ചത്. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയായിരുന്നു പ്രസ്തുത രാജ്യങ്ങളിലെ അപ്പസ്‌തോലിക പര്യടനം. ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങാത്ത ഡി.ആർ.സിയിലേക്കും സൗത്ത് സുഡാനിലേക്കും സമാധാന ദൂതുമായി വന്നെത്തിയ പാപ്പയ്ക്ക്

  • ബെനഡിക്ട് 16-ാമന് ആദരം അർപ്പിച്ച് വത്തിക്കാന്റെ പുതിയ  തപാൽ സ്റ്റാംപുകൾ! അനുസ്മരണാ ബലി അർപ്പിച്ച് മുൻ പേഴ്‌സണൽ സെക്രട്ടറി
    • February 2, 2023

    വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമനോടുള്ള ആദരസൂചകമായി പുതിയ രണ്ട് തപാൽ സ്റ്റാംപുകൾ പുറത്തിറക്കി വത്തിക്കാൻ തപാൽ വകുപ്പ്. പാപ്പയുടെ വേർപാടിന്റെ 30-ാം ദിനത്തിലാണ് വത്തിക്കാൻ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് വിഭാഗം വ്യത്യസ്തമായ സ്റ്റാംപുകൾ പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ 30-ാം ചരമദിനത്തിൽ വത്തിക്കാനിൽ വിശേഷാൽ തിരുക്കർമങ്ങളും ക്രമീകരിച്ചിരുന്നു. പാപ്പയുടെ കബറിടം സ്ഥിതി ചെയ്യുന്നതിനോട് ചേർന്നുള്ള വത്തിക്കാൻ ഗ്രോട്ടോയിലായിരുന്നു അനുസ്മരണാ ദിവ്യബലി. പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന ആർച്ച്ബിഷപ്പ് ജോർജ് ഗ്വാൻസ്വീനായിരുന്നു മുഖ്യകാർമികൻ. ബെനഡിക്ട് 16-ാമന്റെ ജന്മദിനത്തിൽ മരണപ്പെട്ട പാപ്പയുടെ പ്രിയപ്പെട്ട വിശുദ്ധയായ

Magazine

Feature

Movies

  • ശാലോം മാധ്യമ അവാര്‍ഡ് സന്തോഷ് കരുമത്രക്ക്

    ശാലോം മാധ്യമ അവാര്‍ഡ് സന്തോഷ് കരുമത്രക്ക്0

    പെരുവണ്ണാമൂഴി: 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ഷെക്കെയ്‌ന ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കരുമത്രക്ക്. ക്രിസ്തീയ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ശാലോം മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ശാലോം മാധ്യമ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഷെക്കെയ്‌ന ടെലിവിഷനിലൂടെ കേരള സഭയ്ക്കും ക്രൈസ്തവ മാധ്യമശുശ്രൂഷയ്ക്കും നല്‍കിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കരുമത്രയെ  അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സഭയ്ക്കുവേണ്ടി ശബ്ദിക്കാനും സഭയെ പ്രതിരോധിക്കാനും സത്യങ്ങള്‍ നിര്‍ഭയമായി വിളിച്ചുപറയാനും ഷെക്കെയ്‌ന

  • സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

    സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍0

    കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍അഡ്വ. വി.സി സെബാസ്റ്റ്യന്‍. ജെ.ബി കോശി കമ്മീഷന്‍ 17 മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 9ന് നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്‍കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നല്‍കിയ മറുപടി തന്നെയാണ്

  • ഇഎസ്എ; പ്രതിഷേധ സദസ് നടത്തി

    ഇഎസ്എ; പ്രതിഷേധ സദസ് നടത്തി0

    കടുത്തുരുത്തി: ഇഎസ്എ കരട് ബില്ലില്‍ കേരള സര്‍ക്കാര്‍ ഇടപെട്ടു കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടും നടത്തിയ ഒപ്പ് ശേഖരണത്തിന്റ രേഖകള്‍ തപാലില്‍ കേന്ദ്ര സര്‍ക്കാരിന് തപാലില്‍ അയച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പൂഴിക്കോല്‍ യൂണിറ്റ് പ്രതിഷേധ സദസ് നടത്തി. പൂഴിക്കോല്‍ ഇടവക വികാരിയും യൂണിറ്റ് രക്ഷാധികാരിയുമായ ഫാ. ജോര്‍ജ് അമ്പഴത്തിനാല്‍ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ഉടന്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോട്

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?