Follow Us On

25

January

2026

Sunday

Latest News

  • കരച്ചില്‍, വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 ാമന്‍ പാപ്പ

    കരച്ചില്‍, വാക്കുകളുടെ അഭാവത്തിലുള്ള തീവ്രമായ പ്രാര്‍ത്ഥനയുടെ രൂപമാകാം: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നമ്മുടെ കരച്ചില്‍ എപ്പോഴും ബലഹീനതയുടെ അടയാളമാകണമെന്നില്ലെന്നും വാക്കുകള്‍ അവശേഷിക്കാത്തപ്പോഴുള്ള പ്രാര്‍ത്ഥനയുടെ തീവ്രമായ രൂപമാകാമെന്നും ലിയോ 14 ാമന്‍ പാപ്പ. കരയുന്നത് അടിച്ചമര്‍ത്തപ്പെടേണ്ട ക്രമരഹിതമായ ഒന്നായി നാം കരുതുന്നുണ്ടെങ്കിലും, സുവിശേഷം നമ്മുടെ നിലവിളിക്ക് ഒരു മൂല്യം നല്‍കുന്നുണ്ടെന്നും അത്  പ്രാര്‍ത്ഥനയുടെയോ പ്രതിഷേധത്തിന്റെയോ  ആഗ്രഹത്തിന്റെയോ സമര്‍പ്പണത്തിന്റെയോ രൂപമാകാമെന്നും ബുധനാഴ്ച പൊതുകൂടിക്കാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ വ്യക്തമാക്കി. യേശുവിന്റെ കുരിശിലെ അവസാന നിമിഷങ്ങളിലെ വേദനയുടെ നിലവിളി പോലെ പ്രാര്‍ത്ഥന ബലഹീനതയുടെ അടയാളത്തിനുപകരം ആഗ്രഹം, സമര്‍പ്പണം, പ്രാര്‍ത്ഥന എന്നിവയുടെ അടയാളങ്ങളാകാമെന്ന്

  • കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക

    കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭ ചൊരിഞ്ഞ ചാര്‍ളി കിര്‍ക്കിന്റെ മരണത്തില്‍ വിതുമ്പി അമേരിക്ക0

    അമേരിക്കന്‍ കാമ്പസുകളില്‍ സുവിശേഷത്തിന്റെ പ്രഭചൊരിഞ്ഞ പ്രഭാഷകനും, അമ്മമാരുടെ ഉദരങ്ങളിലുള്ള ജീവനുകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ചാര്‍ളി കിര്‍ക്ക് എന്ന മുന്നണി പോരാളിയുടെ മരണവാര്‍ത്ത മനുഷ്യസ്‌നേഹികള്‍ വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്. അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് യുഎസിലെ ഊട്ടാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് 31-കാരനായ അദ്ദേഹത്തിന്റെ കഴുത്തില്‍ വെടിയേറ്റത്. അമേരിക്കയിലെ കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് രാജ്യത്തെ 15-ല്‍ പരം യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരുന്ന പ്രോഗ്രാമുകളുടെ തുടക്കമായിരുന്നു അവിടെ നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി

  • യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്; മൂന്ന് കൗമാരക്കാരുടെ നില ഗുരുതരം

    യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്; മൂന്ന് കൗമാരക്കാരുടെ നില ഗുരുതരം0

    വാഷിംഗ്ടണ്‍ ഡിസി: ഊട്ടാ വാലി സര്‍വകലാശാലയില്‍ ക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക്  വെടിയേറ്റ്  മരിച്ച്  മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസിനെ നടുക്കി വീണ്ടും കാമ്പസ് വെടിവയ്പ്പ്. യുഎസിലെ കൊളറാഡോ സംസ്ഥാനത്തുള്ള എവര്‍ഗ്രീന്‍ ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ വെടിവച്ചയാള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വെടിവ ഉതിര്‍ത്തയാള്‍ തന്നെയാണെന്ന് സംശയിക്കുന്നതായി ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു. കൊളറാഡോയിലെ ലേക്ക്‌വുഡ്ഡിലുള്ള കോമണ്‍സ്പിരിറ്റ് സെന്റ് ആന്റണി ആശുപത്രിയില്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. ഡെന്‍വറില്‍ നിന്ന് ഏകദേശം

  • ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, ലിയോ 14 ാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍

    ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, ലിയോ 14 ാമന്‍ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറല്‍0

    റോം: ലിയോ 14 ാമന്‍ മാര്‍പാപ്പ അംഗമായ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍( ഒഎസ്എ) സന്യാസ സഭയുടെ പുതിയ പ്രയര്‍ ജനറലായി ഫാ. ജോസഫ് ലോറന്‍സ് ഫാരല്‍ ഒഎസ്എ, തിരഞ്ഞെടുക്കപ്പെട്ടു. 750 വര്‍ഷത്തിലേറെ പഴക്കമുള്ള അഗസ്തീനിയന്‍ കുടുംബത്തിന്റെ  98-ാമത്തെ പ്രയര്‍ ജനറലാണ് ഫാ. ജോസഫ് ഫാരല്‍. റോമിലെ പൊന്തിഫിക്കല്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് അഗസ്തീനിയാനത്തില്‍ നടന്ന 188-ാമത് ജനറല്‍ ചാപ്റ്ററിലാണ് പുതിയ പ്രയര്‍ ജനറലിനെ തിരഞ്ഞെടുത്തത്. ഫാ. ജോസഫ് ഫാരല്‍, സന്യാസ സഭയുടെ വികാരി ജനറലായും വടക്കേ അമേരിക്കയുടെ

  • യുഎസിലെ  പ്രശസ്ത ക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് കാമ്പസില്‍ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു

    യുഎസിലെ പ്രശസ്ത ക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് കാമ്പസില്‍ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു0

    വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ മൂല്യങ്ങള്‍ കോളജ് കാമ്പസുകളില്‍ എത്തിക്കുവാന്‍ ധീരമായി പൊരുതിയ യുവക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു.  ഊട്ടാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ യുഎസില്‍ അരങ്ങേറുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയാണ് 31-കാരനായ അദ്ദേഹത്തിന്റെ കഴുത്തില്‍  വെടിയേറ്റത്. ടേണിംഗ് പോയിന്റ് യുഎസ്എ എന്ന കാമ്പസ് കൂട്ടായ്മയുടെ സഹസ്ഥാപകനാണ്. കാമ്പസുകളില്‍ ചുറ്റി സഞ്ചരിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്ന കിര്‍ക്ക്, കോളേജ് കാമ്പസുകളില്‍ വേരോട്ടമുള്ള ജെന്‍ഡര്‍ ഐഡിയോളജി പോലുള്ള തിന്മകളെ ശക്തമായി പ്രതിരോധിച്ചിരുന്നു.

  • മാതാപിതാക്കളുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറ: മാര്‍ ഇഞ്ചനാനിയില്‍

    മാതാപിതാക്കളുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറ: മാര്‍ ഇഞ്ചനാനിയില്‍0

    താമരശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറയെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച്, രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദിക രുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ ശക്തമായ പ്രാര്‍ത്ഥനാ ജീവിതമാണ് പുരോഹിതനെ ശക്തിപ്പെടുത്തുന്നത്.  പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചാണ്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ച യില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്തുപിടിച്ച് നാടിനെ പടുത്തുയര്‍ത്തിയ കഥകളില്‍

  • ഗാസയിലെ ഇടവകയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോഴുള്ള അവരുടെ അവസ്ഥയെക്കുറിച്ച് യാതൊരു വിവരുമില്ല;

    ഗാസയിലെ ഇടവകയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോഴുള്ള അവരുടെ അവസ്ഥയെക്കുറിച്ച് യാതൊരു വിവരുമില്ല;0

    റോം: സൈനിക നടപടികളുടെ ഭാഗമായി മുഴുവന്‍ ഗാസ സിറ്റി നിവാസികളോടും ഒഴിഞ്ഞുപോകുവാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ട ശേഷം  ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയത്തിലെ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, സാധിച്ചില്ലെന്ന് ലിയോ 14 ാമന്‍ പാപ്പ. ‘ഞാന്‍ ഇപ്പോള്‍ ഇടവക വികാരിയെ വിളിക്കാന്‍ ശ്രമിച്ചു. എനിക്ക് ഒരു വിവരവും ലഭിച്ചില്ല. മുമ്പ് അവര്‍ക്ക് കുഴപ്പമില്ലായിരുന്നു, പക്ഷേ ഈ പുതിയ ഉത്തരവിന് ശേഷം, എനിക്ക് ഉറപ്പില്ല,’ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ നിന്ന് വത്തിക്കാനിലേക്ക്

  • മേരിമാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഉദ്ഘാടനം ചെയ്തു

    മേരിമാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഉദ്ഘാടനം ചെയ്തു0

    തൃശൂര്‍: വത്തിക്കാനില്‍നിന്നും പ്രത്യേക അംഗീകാരം ലഭിച്ച മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബെല്‍ജിയം ലുവെയ്ന്‍ സര്‍വകലാശാലയുടെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് ദൈവശാസ്ത്ര പഠനത്തില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമായി സംവദിക്കാന്‍ കഴിയുന്നവിധത്തിലുള്ള പഠനപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസിച്ചു. തൃശൂര്‍ അതിരൂപതാധ്യക്ഷനും  മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മോഡറേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് തൂങ്കുഴി 1998-ല്‍

  • മൃതസംസ്‌കാര ചടങ്ങിന് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടനയുടെ ഭീകരാക്രമണം; 50 ലധികം പേര്‍ കൊല്ലപ്പെട്ടു

    മൃതസംസ്‌കാര ചടങ്ങിന് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടനയുടെ ഭീകരാക്രമണം; 50 ലധികം പേര്‍ കൊല്ലപ്പെട്ടു0

    കിന്‍ഷാസ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ  ഒരു ഗ്രാമത്തില്‍ മൃസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. ഡിആര്‍സിയും  ഉഗാണ്ടയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള എഡിഎഫ് തീവ്രവാദസംഘടനയാണ് നിഷ്ഠൂരമായ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗ്രാമത്തില്‍ എഡിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇസ്ലാമിക്ക് സംഘടന നടത്തിയ രാത്രികാല ആക്രമണത്തില്‍ ഇരകളെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 1990-കളില്‍ ഉഗാണ്ടയില്‍  രൂപീകൃതമായ എഡിഎഫ്  ഇപ്പോള്‍ അതിര്‍ത്തി കടന്ന് കോംഗോയിലും

National


Vatican

  • പാവങ്ങളുടെ മെത്രാന്‍

    ജോര്‍ജ് കൊമ്മറ്റം ആഗോള കത്തോലിക്കസഭയുടെ 267-ാം മാര്‍പാപ്പയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി. സഭയുടെ ചരിത്രത്തില്‍ സമൂഹികനീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പേര് സ്വീകരിച്ച് അദ്ദേഹം തന്റെ നയം വ്യക്തമാക്കി. പ്രാര്‍ത്ഥനയോടെ ആഗോള കത്തോലിക്കസഭയും പ്രതീക്ഷയോടെ ലോകമാകെയും കാത്തിരുന്ന ആ വാര്‍ത്ത ലോകത്തെയാകമാനം സന്തോഷത്തിലാഴ്ത്തി. യു.എസിലെ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം യു.എസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. സമാധാനം നമ്മോടു

  • സന്യാസ സഭകള്‍ക്ക് അഭിമാന നിമിഷം

    ഫാ. ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF കത്തോലിക്ക സഭയില്‍ ഒരാള്‍ക്ക് വൈദികന്‍ ആകാന്‍ രണ്ടു വഴികളാണ് ഉള്ളത്. ഇടവക വൈദികനല്ലെങ്കില്‍ സമര്‍പ്പിത സമൂഹത്തില്‍ ചേര്‍ന്ന് വൈദികന്‍ ആകുക. സിസ്റ്റേഴ്‌സെല്ലാം സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ തങ്ങള്‍ക്ക് ലഭിച്ച ദൈവിക പ്രേരണയ്ക്ക് ഉത്തരം കൊടുക്കുമ്പോള്‍ ഒരു സമര്‍പ്പിത സമൂഹം ജന്മമെടുക്കുന്നു. ഓരോ സഭയ്ക്കും ഓരോ കാരിസങ്ങളുണ്ട്. ഫ്രാന്‍സിസ് പാപ്പ ഈശോ സഭ വൈദികന്‍ ആയിരുന്നു. ലിയോ പതിനാലാമന്‍ പാപ്പ അഗസ്റ്റീനിയന്‍ സഭയില്‍ നിന്ന്

  • വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായുടെ  അവസാന മെത്രാന്‍

    ഇന്നുമുണ്ട്, വിശേഷണങ്ങള്‍ ഏറെ വി. ജോണ്‍ 23-മന്‍ മാര്‍പാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തിയ ജോസ് ഡി ജീസസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പ്. 103 വര്‍ഷത്തെ ദീര്‍ഘായുസ്സ്, 79 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയില്‍ 64 വര്‍ഷം ബിഷപ്പായി അജപാലന ശുശ്രൂഷ! ബിഷപ്പ് ജോസ് ഡി ജീസസ് സഹഗുന്‍ ഡി ലാ പാര ഒരു അത്യപൂര്‍വമായ സേവനകാലം പിന്നിട്ടിരിക്കുകയാണ്. മെക്‌സിക്കോയിലെ മൈക്കോകാനിലെ സിയുഡാഡ് ലാസാരോ കര്‍ഡെനാസ് എന്ന തുറമുഖ നഗരത്തിലെ എമിരിറ്റസ് ബിഷപ്പായ അദ്ദേഹം ഇന്ന്

  • ബുദ്ധിമാനായ യുവപുരോഹിതന്‍ പോപ്പ് ലിയോ പതിനാലാമന്റെ സെക്രട്ടറി

    പെറുവിലെ പുരോഹിതനെ പേഴ്‌സണല്‍ സെക്രട്ടറിയായി പോപ്പ് ലിയോ പതിനാലാമന്‍ നിയമിച്ചു.  പെറുവിലെ ചിക്ലായോയില്‍ നിന്നുള്ള യുവ പുരോഹിതനായ ഫാ. എഡ്ഗാര്‍ഡ് ഇവാന്‍ റിമായ്കുന ഇംഗയെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ തന്റെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിച്ചു. സമീപ വര്‍ഷങ്ങളില്‍ വിവിധ പാസ്റ്ററല്‍, അക്കാദമിക് മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. റിമായ്കുന ബുദ്ധിമാനും ഒപ്പം വിനയാന്വിതനുമായാണ് അറിയപ്പെടുന്നത്. യുവാവെങ്കിലും മികച്ച ഭരണാധികാരിയും ദൈവശാസ്ത്ര പണ്ഡിതനുമായി ഫാ. റിമായ്കുന ഇതിനകം തന്നെ പ്രശസ്തി നേടിയിട്ടുണ്ട്. പെറുവിലെ അദ്ദേഹത്തിന്റെ പാസ്റ്ററല്‍ പ്രവര്‍ത്തനവും അന്താരാഷ്ട്ര സഭാ

  • പാപ്പായുടെ സ്ഥാനാരോഹണം,  പാപ്പാ പാലീയവും ”മുക്കുവന്റെ മോതിരവും”  സ്വീകരിക്കും!

    വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക. പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും

  • നയതന്ത്രകൂട്ടായ്മയില്‍  കുടുംബത്തിന്റെ ഊഷ്മളത  വളര്‍ത്തണം: പാപ്പാ

    വത്തിക്കാന്‍ സിറ്റി: നയതന്ത്രകൂട്ടായ്മയില്‍ കുടുംബത്തിന്റെ ഊഷ്മളത വളര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ, വത്തിക്കാനില്‍ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച്ച നടത്തി, സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാന്‍സിസ് പാപ്പായുടെ മരണത്തില്‍ അനുശോചനം അറിയിച്ചതിനും നന്ദിയര്‍പ്പിച്ചു. സംഭാഷണത്തില്‍, നയതന്ത്ര സമൂഹം ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന അവബോധത്തില്‍ വളരുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കാരണം, അപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സന്തോഷങ്ങളും

World


Magazine

Feature

Movies

  • ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു

    ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു0

    അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

  • കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി

    കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി0

    കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്.  ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?