Follow Us On

24

January

2026

Saturday

Latest News

  • രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകണം

    രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകണം0

    കാഞ്ഞിരപ്പള്ളി: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും സാധാരണക്കാര്‍ക്ക് നീതി ലഭി ക്കാനും കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരു ക്കാനും മൂല്യബോധമുള്ള തലമുറയെ ഭരണ രാഷ്ട്രീയ രംഗത്തിറക്കാനുമുള്ള ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ എട്ടാമത് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ എന്ന കാഴ്ചപ്പാട് സ്വന്തം നെഞ്ചിടപ്പായി മാറുന്നുവെന്ന് ഉറപ്പുവരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. കരുത്തും കര്‍മ്മശേഷിയുള്ള സമൂഹമായി സഭാമക്കള്‍ മാറണമെന്ന് മാര്‍ പുളിക്കല്‍ ഉദ്ബോധിപ്പിച്ചു. സീറോ മലബാര്‍

  • രക്തസാക്ഷിത്വം,  ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മ:  ലിയോ 14 ാമന്‍ പാപ്പ

    രക്തസാക്ഷിത്വം, ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മ: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിത്വം വഴിയുള്ള മരണം, രക്തം ചിന്തി മരണമടഞ്ഞ ക്രിസ്തുവുമായി സാധ്യമായ ഏറ്റവും ആഴമായ കൂട്ടായ്മയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. 21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളെയും വിശ്വാസ സാക്ഷികളെയും അനുസ്മരിക്കുന്നതിനായി, സെന്റ് പോള്‍ പേപ്പല്‍ ബസിലിക്കയില്‍ നടത്തിയ എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. ലിയോ പാപ്പ നേതൃത്വം നല്‍കിയ ചടങ്ങില്‍ വിവിധ സഭകളിലെയും സമൂഹങ്ങളിലെയും അംഗങ്ങളും പ്രതിനിധികളും പ്രാര്‍ത്ഥനകള്‍ നടത്തി. സെപ്റ്റംബര്‍ 14 ന് ആഘോഷിച്ച വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍ പീഡനത്തിന്റെ

  • ഛത്തീസ്ഗഡില്‍ പ്രാര്‍ത്ഥനായോഗത്തിനു നേരെ ബജ്‌റംഗ്ദള്‍ അതിക്രമം    

    ഛത്തീസ്ഗഡില്‍ പ്രാര്‍ത്ഥനായോഗത്തിനു നേരെ ബജ്‌റംഗ്ദള്‍ അതിക്രമം    0

    റായ്പുര്‍: ക്രൈസ്തവര്‍ക്കുനേരെയുള്ള അത്രിക്രമങ്ങള്‍ തുടര്‍ക്കഥയായ ഛത്തീസ്ഗഡില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ യോഗത്തിനു നേരെ വീണ്ടും തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ അക്രമണം. ഛത്തീസ്ഗഡില്‍ ദുര്‍ഗില്‍ ജൂലൈ 25ന് രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കൈയേറ്റം ചെയ്തതിന് നേതൃത്വം നല്‍കിയ ബജ്‌റംഗ്ദള്‍ വനിതാ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു ഇവിടെയും അക്രമങ്ങള്‍ നടന്നത്. ഛത്തീസ്ഗഡിലെ ദുര്‍ഗിലുള്ള ഷിലോ പ്രെയര്‍ ടവറില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ടവറിന് ചുറ്റുംനടന്ന് മുദ്രാവാക്യം വിളിക്കുകയും സുവിശേഷ

  • എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം

    എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണം0

    ഇടുക്കി: എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോട്  സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് ഇടുക്കി എഡ്യൂക്കേഷണല്‍ ഏജന്‍സിയിലെ അധ്യാപകര്‍ നടത്തിയ പ്രതിഷേധ സംഗമം മുരിക്കാശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009 മുതല്‍ ജോലി ചെയ്യുന്ന പതിനാറായിരത്തോളം അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല.  മൂവായിരത്തോളം അധ്യാപക തസ്തികകള്‍ ഭിന്നശേഷി സംവരണത്തിനായി നീക്കിവച്ചിട്ടും ഏകദേശം 500 ഉദ്യോഗാര്‍ത്ഥികള്‍

  • വല്ലാര്‍പാടത്തേക്ക് തീര്‍ത്ഥാടക പ്രവാഹം

    വല്ലാര്‍പാടത്തേക്ക് തീര്‍ത്ഥാടക പ്രവാഹം0

    കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 21-ാം മത്  മരിയന്‍ തീര്‍ത്ഥാടനത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മഹാജൂബിലിയുടെ സ്മരണക്കായി ജൂബിലികുരിശും വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള  പതാകയും അതിരൂപതയിലെ അല്മായ സംഘടന ഭാരവാഹികള്‍ ആര്‍ച്ചുബിഷപ്പില്‍നിന്നും ഏറ്റുവാ ങ്ങിയതോടുകൂടി തീര്‍ത്ഥാടനത്തിന് തുടക്കമായി. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള തീര്‍ത്ഥാടനം ഝാന്‍സി രൂപത മുന്‍

  • പുനരൈക്യ വാര്‍ഷികം; ബഹ്‌റിനില്‍ സുകൃതം 2025 സംഗമം

    പുനരൈക്യ വാര്‍ഷികം; ബഹ്‌റിനില്‍ സുകൃതം 2025 സംഗമം0

    ബഹ്‌റിന്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാര്‍ഷിക ത്തിനോടനുബന്ധിച്ച് ഗള്‍ഫ് മേഖലയുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ ബഹ്‌റിനില്‍ ‘സുകൃതം 2025 സംഗമം’ സംഘടിപ്പിക്കുന്നു. ബഹ്‌റിനില്‍ നടക്കുന്ന ഗള്‍ഫുതല പുനരൈക്യ സംഗമത്തിന്റെ ഭാഗമായി യുഎഇ മലങ്കര കൗണ്‍ സിലിന്റെ നേതൃത്വത്തില്‍ യുഎഇയിലെ എട്ട് മലങ്കര കത്തോലിക്ക സമൂഹങ്ങളിലും നടത്തുന്ന ദീപശിഖാ പ്രയാണം മുസ്സഫ സെന്റ് പോള്‍ ദേവാലയത്തില്‍ ആരംഭിച്ചു.  ഫാ. ജോണ്‍സന്‍ പുതുപ്പറമ്പിലും കൗണ്‍സില്‍ ട്രഷറര്‍ സച്ചിന്‍ വറുഗീസും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന്

  • രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍

    രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍0

    ജോസഫ് മൈക്കിള്‍ ഒരു നിയമത്തെ ഏതൊക്കെ വിധത്തില്‍ വളച്ചൊടിച്ച് നിരപരാധികളെ കുടുക്കാമെന്നതിന്റെ ഉദാഹരണമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ഈ നിയമമാണ്. ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്ന വിധത്തിലാണ് അതു ഫ്രെയിം ചെയ്തിരിക്കുന്നത്. എന്നാല്‍, ആ നിയമം ഒന്നുകൂടി പ്രാകൃതമാക്കിയാല്‍ എന്തായിരിക്കും സംഭവിക്കാന്‍ സാധ്യത എന്നു ആലോചിക്കാവുന്നതേയുള്ളൂ. മതാനിന്ദാ കുറ്റത്തെ തോല്പിക്കുന്ന നിയമം  രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുമ്പ് ബിജെപി ഗവണ്‍മെന്റ് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന

  • ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍  മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും

    ജീവനെതിരായ നിലപാടുമായി ലോകാരോഗ്യസംഘടന; അവശ്യമരുന്നുകളുടെ പട്ടികയില്‍ മുന്നറിയിപ്പുകളില്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും0

    ജനീവ/സ്വിസര്‍ലാന്‍ഡ്: ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ 2025 ലെ മോഡല്‍ പട്ടികയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ മുന്നറിയിപ്പുകളില്ലാതെ ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രോ ലൈഫ് ലോകം. ‘നിയമപരമായി അനുവദനീയമായതോ സാംസ്‌കാരികമായി സ്വീകാര്യമായതോ ആയ സ്ഥലങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്ര മരുന്നുകള്‍ ഉപയോഗിക്കാവൂ’ എന്ന 2005 മുതല്‍ നിലവിലിരുന്ന മുന്നറിയിപ്പാണ് ഈ വര്‍ഷം നീക്കം ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്ര മരുന്നുകള്‍ക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയെക്കാള്‍ നാലിരട്ടി സങ്കീര്‍ണത നിരക്ക് ഉണ്ടെന്ന് ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റും മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറും ബോര്‍ഡ് സര്‍ട്ടിഫൈഡ്

  • ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു: ആര്‍ച്ചുബിഷപ് മാര്‍ പാംപ്ലാനി

    ന്യൂനപക്ഷങ്ങള്‍ക്ക് നീതി നിഷേധിക്കുന്നു: ആര്‍ച്ചുബിഷപ് മാര്‍ പാംപ്ലാനി0

    കണ്ണൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയിഡഡ് മേഖലയോടു പുലര്‍ത്തുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കോട്ടയം, തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതര സമുദായങ്ങളില്‍നിന്നു ഭിന്നമായി ക്രൈസ്തവ മാനേജുമെന്റുകളിലെ അധ്യാപകര്‍ക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളം നല്‍കാതെ ഏഴു

National


Vatican

  • ‘യുദ്ധം മൂലം കഷ്ടപ്പെടുന്നവരെ ഓര്‍ക്കണമേ… ആഘോഷങ്ങള്‍ക്കിടയിലും ലിയോ പാപ്പായുടെ ഉള്ളു തേങ്ങി

    സ്ഥാനരോഹണ ചടങ്ങുകളുടെ ആരവങ്ങള്‍ക്കിടയിലും ലിയോ മാര്‍പാപ്പയുടെ മനസില്‍ തങ്ങി നിന്നത് യുദ്ധത്തിന്റെ നോവുകള്‍ പേറുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ ഓര്‍മകളാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ‘വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തില്‍, യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ നമുക്ക് മറക്കാനാവില്ല,’ എന്ന്, പാപ്പ ഓര്‍മിപ്പിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനാല്‍ ഗാസയിലെ ‘അതിജീവിച്ച കുട്ടികള്‍, കുടുംബങ്ങള്‍, പ്രായമായവര്‍’ എന്നിവര്‍ പട്ടിണിയിലാണെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിച്ചു. മ്യാന്‍മറില്‍, പുതിയ സംഘര്‍ഷങ്ങള്‍  ഒട്ടേറെ നിരപരാധിയായ

  • വത്തിക്കാന്‍ ലോകതലസ്ഥാനമായി; ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267 മത് തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ജനനിബിഡമായ സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്നും വിശ്വാസികള്‍ വഴിയോരങ്ങളിലും നിറഞ്ഞ് നിരത്തുകളും കീഴടക്കിയിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സ്ഥാനാരോഹണ ദിവ്യബലി ആരംഭിച്ചത്. പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയത്. ചടങ്ങുകളുടെ ഭാഗമായി മാര്‍പാപ്പ പോപ് മൊബീലില്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്‍വദിച്ചു.

  • ലിയോ പതിനാലാമന്‍ പാപ്പയ്ക്കു പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകളുമായി സീറോമലബാര്‍ സഭ

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്   പ്രാര്‍ത്ഥനാശംസകളുമായി  സീറോമലബാര്‍  സഭയുടെ  തലവനും പിതാവുമായ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ലിയോ പതിനാലാമന്‍ പാപ്പായുടെ സ്ഥാനാരോഹണത്തില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാര്‍ തട്ടില്‍ പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്ക പ്പെടണമെന്നുള്ള തന്റെ മുന്‍ഗാമിയായ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ  അതെ ആശയംതന്നെ  ആവര്‍ത്തിച്ചത് പ്രേഷിത മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് വലിയ പ്രതീക്ഷയാണ്

  • ഫ്രാന്‍സിസ് പാപ്പാ  ലിയോ പാപ്പായെ  കണ്ടെത്തിയ വഴി…

    കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗികമായ ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ഈ കാലഘട്ടത്തിലെ പിന്‍ഗാമി എന്ന നിലയില്‍, സഭയുടെ സാര്‍വ്വത്രിക ഭരണാധികാരി എന്ന നിലയിലും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേരള സഭയയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരളത്തിലെ എല്ലാ സുമനസുകളുടെയും നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വമായ അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഞാന്‍ നേരുന്നു. ഇക്കാലത്ത് സഭയെ

  • അള്‍ത്താരബാലന്‍ പത്രോസിന്റെ  സിംഹാസനത്തില്‍

    മോണ്‍. റോക്കി റോബി കളത്തില്‍ (കോട്ടപ്പുറം രൂപതാ വികാരി ജനറല്‍) ദ്വിമുഖ ദൗത്യമാണ് ഓരോ മാര്‍പാപ്പയും നിര്‍വഹിക്കേണ്ടത.് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ എന്ന നിലയില്‍ വിശ്വാസം മുറുകെ പിടിച്ചു മൂല്യങ്ങള്‍ കൈവിടാതെയും വിശ്വാസി സാഗരത്തെ നന്മയുടെ പാതയില്‍ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ദൈവവിളിയാണ് ഒന്നാമത്തേത്. സഭയുടെ ഭരണനിര്‍വഹണവും നയരൂപീകരണവുമൊക്കെ ഈ ഗണത്തില്‍പ്പെടുന്ന ചുമതലകളാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ രാജ്യാന്തര വിഷയങ്ങളില്‍ മനുഷ്യത്വപരവും നീതിയുടെപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുത്ത് തിരുത്തല്‍

  • കരുണയുടെ  കാവലാള്‍

    സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍

World


Magazine

Feature

Movies

  • ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു

    ത്രിപുരയിലെ കത്തോലിക്ക സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; പ്രതിഷേധം ഉയരുന്നു0

    അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്. സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം

  • കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി

    കര്‍ഷകരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ല: മാര്‍ ജോസഫ് പാംപ്ലാനി0

    കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ വോട്ട് ഫിക്സഡ് ബാങ്ക് ഡിപ്പോസിറ്റാണെന്ന് ഒരു മുന്നണിയും കരുതേണ്ടതില്ലെന്ന് തലശേരി ആര്‍ച്ചുബിഷപ്പും ഇന്‍ഫാം തലശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസഫ് പാംപ്ലാനി. ഇന്‍ഫാം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂവായിരത്തോളം കര്‍ഷക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ലീഡേഴ്സ് മീറ്റ്- ‘കനവും നിനവും’ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തയാറാണ്.  ജയിലില്‍ 650 രൂപ കൂലിയുണ്ട്. അതിന്റെ പകുതി പോലും ഉപജീവനത്തിനായി ലഭിക്കാത്ത കര്‍ഷകര്‍

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?