ജനീവ/സ്വിസര്‍ലാന്‍ഡ്: ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ 2025 ലെ മോഡല്‍ പട്ടികയില്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ മുന്നറിയിപ്പുകളില്ലാതെ ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രോ ലൈഫ് ലോകം. ‘നിയമപരമായി അനുവദനീയമായതോ സാംസ്‌കാരികമായി സ്വീകാര്യമായതോ ആയ സ്ഥലങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്ര മരുന്നുകള്‍ ഉപയോഗിക്കാവൂ’ എന്ന 2005 മുതല്‍ നിലവിലിരുന്ന മുന്നറിയിപ്പാണ് ഈ വര്‍ഷം നീക്കം ചെയ്തിരിക്കുന്നത്.
ഗര്‍ഭഛിദ്ര മരുന്നുകള്‍ക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയെക്കാള്‍ നാലിരട്ടി സങ്കീര്‍ണത നിരക്ക് ഉണ്ടെന്ന് ഷാര്‍ലറ്റ് ലോസിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റും മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടറും ബോര്‍ഡ് സര്‍ട്ടിഫൈഡ് ഒബ്‌സ്ട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ഇന്‍ഗ്രിഡ് സ്‌കോപ്പ് പറഞ്ഞു. ലോകമെമ്പാടും ഉപയോഗിക്കുന്നതിന് ഈ മരുന്നുകള്‍ ശുപാര്‍ശ ചെയ്യുന്നതില്‍ ഡോ. ഇന്‍ഗ്രിഡ് ആശങ്ക പ്രകടിപ്പിച്ചു. ‘ഈ മരുന്ന് ഉപയോഗിക്കുന്ന 5 സ്ത്രീകളില്‍ ഒരാള്‍ക്ക് വരെ സങ്കീര്‍ണത അനുഭവപ്പെടും, 20 പേരില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്’, സ്‌കോപ്പ് പറഞ്ഞു. ലോകാരോഗ്യ സംഘടന കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന ഗര്‍ഭഛിദ്ര അനുകൂല നടപടികളുടെ തുടര്‍ച്ചായി ഈ നടപടിയും വിലയിരുത്തപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *