Follow Us On

12

February

2025

Wednesday

യുപിയില്‍ ജാമ്യം ലഭിക്കാതെ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലുകളില്‍

യുപിയില്‍ ജാമ്യം ലഭിക്കാതെ  വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം  ക്രൈസ്തവര്‍ ജയിലുകളില്‍

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): ജാമ്യം ലഭിക്കാതെ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ നാളുകളായി ഉത്തര്‍പ്രദേശ് ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. വ്യാജമതപരിവര്‍ത്തന ആരോപണത്തെത്തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന നിയമ വഴി അറസ്റ്റിലായ ഇവര്‍ ജയിലുകളില്‍ നിന്നു ജാമ്യം നേടുന്നതില്‍ അമിതമായ കാലതാമസമാണ് നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫാ. ഡൊമിനിക് പിന്റോ എന്ന വൈദീകന്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി ലഖ്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് ബിഷപ്പ് പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും ജാമ്യം ലഭിക്കുന്നതുവരെ പ്രാര്‍ത്ഥിക്കുന്നത് തുടരാനും അദ്ദേഹം ആഹ്വാനം നല്‍കി.

ഇത് മൂന്നാം തവണയാണ് ഫാ. പിന്റോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കുന്നതെന്ന് ലഖ്‌നൗ രൂപതയുടെ ചാന്‍സലറും വക്താവുമായ ഫാ. ഡൊണാള്‍ഡ് ഡിസൂസ പറഞ്ഞു. പ്രൊട്ടസ്റ്റന്റ് സഭാ സമൂഹത്തിലെ അംഗങ്ങള്‍ക്ക് രൂപത പാസ്റ്ററല്‍ സെന്ററില്‍  പ്രാര്‍ത്ഥനാ നടത്തുന്നതിനായി  അനുവാദം നല്‍കിയതിനാണ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായ ഫാ. പിന്റോയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിലെ ‘അമിതമായ കാലതാമസം’ ഗവണ്‍മെന്റും ജുഡീഷ്യറിയും ഗൗരവമായി കാണണമെന്ന് ഫാ. ഡിസൂസ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന വ്യാജ ആരോപണങ്ങളെ തുടര്‍ന്നു ഈ വര്‍ഷം ആദ്യ രണ്ട് മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്ത 39 ക്രൈസ്തവരില്‍ ഫാ. പിന്റോയും ഉള്‍പ്പെടുകയായിരിന്നു. നിയമപോരാട്ടത്തിന് ഒടുവില്‍ അറസ്റ്റിലായ ഏഴുപേര്‍ ജാമ്യം നേടിയെങ്കിലും മറ്റുള്ളവര്‍ ജയിലില്‍ തുടരുന്നു.

2017 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വിജയംനേടുകയും യോഗി ആദിത്യനാഥ് എന്ന ഹിന്ദു സന്യാസി മുഖ്യമന്ത്രിയാവുകയും ചെയ്തു ശേഷം ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചതായി ക്രിസ്ത്യന്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?