Follow Us On

19

May

2025

Monday

ലിയോ പതിനാലാമന്‍ പാപ്പയ്ക്കു പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകളുമായി സീറോമലബാര്‍ സഭ

ലിയോ പതിനാലാമന്‍ പാപ്പയ്ക്കു പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകളുമായി സീറോമലബാര്‍ സഭ

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക്   പ്രാര്‍ത്ഥനാശംസകളുമായി  സീറോമലബാര്‍  സഭയുടെ  തലവനും പിതാവുമായ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ലിയോ പതിനാലാമന്‍ പാപ്പായുടെ സ്ഥാനാരോഹണത്തില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാര്‍ തട്ടില്‍ പറഞ്ഞു.

പൗരസ്ത്യ സഭകളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്ക പ്പെടണമെന്നുള്ള തന്റെ മുന്‍ഗാമിയായ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ  അതെ ആശയംതന്നെ  ആവര്‍ത്തിച്ചത് പ്രേഷിത മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുകിട്ടാനായി കാത്തിരിക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

സീറോമലബാര്‍ സഭ ഒരു ആഗോള സഭയായി വളര്‍ന്ന ഈ ഘട്ടത്തില്‍ സാര്‍വത്രിക സഭാതലവന്റെ സമീപനം സീറോമലബാര്‍ സഭയുടെ പാരമ്പര്യങ്ങളും ആരാധനാക്രമവും പരിരക്ഷിക്കപെടുന്നതിന് സഹായകമായിരിക്കുമെന്ന് മാര്‍ തട്ടില്‍ അഭിപ്രായപ്പെട്ടു.

കത്തോലിക്കാ സഭയുടെ പരമാചാര്യന്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലകള്‍ യഥാവിധി നിര്‍വഹിക്കുന്നതിനും ലോകത്തിന്റെ ധാര്‍മിക മനഃസാക്ഷിയും ആത്മീയതയുടെ അടയാളവുമായി നിലകൊള്ളുന്നതിനും ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് സിറോമലബാര്‍ സഭയുടെ പ്രാര്‍ത്ഥനകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ മാര്‍ റാഫേല്‍ തട്ടില്‍  സഹകാര്‍മ്മികനായിരുന്നു. സീറോമലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയാപുരക്കല്‍, യൂറോപ്പിലെ അപ്പോ സ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റോമിലുള്ള സീറോമലബാര്‍ സഭയിലെ നിരവധി വൈദികര്‍ സമര്‍പ്പിതര്‍ വിശ്വാസികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?