Follow Us On

05

February

2025

Wednesday

Latest News

  • ബലിവേദി പങ്കിട്ട് നാല് സഹോദരങ്ങള്‍

    ബലിവേദി പങ്കിട്ട് നാല് സഹോദരങ്ങള്‍0

    രഞ്ജിത്ത് ലോറന്‍സ് പൊന്‍കുന്നത്ത് താമസിച്ചിരുന്ന പന്തിരുവേലില്‍ ജോയി-മോളി ദമ്പതികളുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് വലിയ ഒരു ദുരന്തം കടന്നുവന്നത്. സ്‌കൂളില്‍ നിന്ന് അപ്പന്റെ കയ്യും പിടിച്ച് നടന്നു വന്ന ആറ് വയസ് മാത്രം പ്രായമുള്ള അവരുടെ മൂത്ത മകന്‍ അമ്മയെ കണ്ട് റോഡ് ക്രോസ് ചെയ്ത സമയത്ത് ഒരു ജീപ്പ് വന്നിടിച്ച് ദാരുണമായി മരണമടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ രണ്ടാമത്തെ മകന്‍ ടൈറ്റസിനൊപ്പം പൊന്‍കുന്നത്ത് നിന്ന് പൈകയിലേക്ക് മാറിത്താമസിച്ചു. അതുവരെ, രണ്ട് മക്കള്‍ മാത്രംമതിയെന്ന് തീരുമാനിച്ചിരുന്ന ജോയിയുടെ കുടുംബത്തിലേക്ക്

  • അഹിന്ദുക്കളുടെ കടകള്‍ക്കുള്ള  വിലക്കിനെ അപലപിച്ചു

    അഹിന്ദുക്കളുടെ കടകള്‍ക്കുള്ള വിലക്കിനെ അപലപിച്ചു0

    ഭോപ്പാല്‍: ദീപാവലിയോടനുബന്ധിച്ച് അഹിന്ദുക്കളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് മധ്യപ്രദേശിലെ ചില സ്ഥലങ്ങളിലെ ഹൈന്ദവമതമൗലികവാദികളുടെ ആഹ്വാനത്തെ ക്രൈസ്ത നേതാക്കള്‍ ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം വര്‍ഗീയത നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാല്‍, ഉജ്ജയിന്‍, ദേവാസ് എന്നീ സ്ഥലങ്ങളിലാണ് ബജറാംഗ്ദളും വിശ്വിഹന്ദുപരിഷത്തും ഹിന്ദുമതവിശ്വാസികളോട് ദീപാവലിയുടെ സാധനങ്ങള്‍ വില്‍ക്കുന്ന അഹിന്ദുക്കളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടത്. അനേകം മറ്റ് മതവിശ്വാസികള്‍ ദീപാവലിയോടനുബന്ധിച്ചുള്ള സാധനങ്ങള്‍ ഉണ്ടാക്കുകയും വില്ക്കുകയും ചെയ്യുന്നത് പതിവാണ്. സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി ചിലര്‍ ഇത്തരത്തിലുള്ള

  • രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും  മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍

    രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ബിഷപ്പുമാര്‍0

    മെക്‌സിക്കോ സിറ്റി: രാജ്യത്ത് നടമാടുന്ന അക്രമത്തെക്കുറിച്ചും മനുഷ്യജീവന് എല്ലാ ഘട്ടത്തിലും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി  ചര്‍ച്ച ചെയ്ത് മെക്‌സിക്കന്‍ ബിഷപ്പുമാര്‍. കൗറ്റിറ്റ്‌ലാനിലെ കാസാ ലാഗോയില്‍ നടന്ന മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ 117ാമത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചാണ് മെക്‌സിക്കന്‍ ബിഷപ്പുമാര്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ ഇപ്പോഴത്തെ പ്രസിഡന്റും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബിഷപ്പുമാര്‍ വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊറേന പാര്‍ട്ടിയുടെ സ്ഥാപകനായ ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ

  • നിസംഗത അനീതിയുടെ കൂട്ടാളി; പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളി

    നിസംഗത അനീതിയുടെ കൂട്ടാളി; പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളി0

    ബാകു/അസര്‍ബൈജാന്‍: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ‘സിഒപി – 29’ വാര്‍ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച്  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്. സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി

  • തീവ്രഹിന്ദുത്വ നേതാവിന്റെ വ്യാജ ആരോപണം; പ്രതിഷേധം  ശക്തമാക്കി ക്രൈസ്തവര്‍

    തീവ്രഹിന്ദുത്വ നേതാവിന്റെ വ്യാജ ആരോപണം; പ്രതിഷേധം ശക്തമാക്കി ക്രൈസ്തവര്‍0

    ഗോഹട്ടി, അസം: നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ കണ്ണികളാണെന്ന വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറിയായ സുരേന്ദ്ര കുമാര്‍ ജെയിനിന്റെ ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അസമിലെ ദിമ ഹസാവോയിലെ ഒരു ചടങ്ങിലാണ് അദ്ദേഹം ക്രൈസ്തവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരമൊരു ആരോപണം ഉന്നതയിച്ചത്. ജെയിനിന്റെ വിവാദ പ്രസ്തവാനയെക്കെതിരെ കോടതിയെ സമീപിക്കുവാനുള്ള തീരുമാനത്തിലാണ് ക്രൈസ്തവര്‍. അസം ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടവും സമര്‍പ്പിക്കും. മതങ്ങള്‍ തമ്മില്‍ വിഭാഗിയത സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. നേര്‍ത്ത് ഈസ്റ്റിലെ ക്രൈസ്തവര്‍ ഈ പ്രസ്താവന കേട്ട്

  • ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

    ചരിത്രത്തില്‍ ആദ്യമായി മലങ്കര മാര്‍ത്തോമ സഭാ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി0

    വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സിനഡ് അംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. വത്തിക്കാനിലെത്തിയ  സംഘത്തെ സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പ മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള്‍ കൈമാറണമെന്നും സിനഡ് അംഗങ്ങളോട് പറഞ്ഞു. മാര്‍ത്തോമ സഭാ പ്രതിനിധികള്‍ പങ്കെടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും 2022 മുതല്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചര്‍ച്ചകളുമടക്കം കത്തോലിക്കസഭയും മാര്‍ത്തോമ സഭയും തമ്മില്‍ പടിപടിയായി വളര്‍ന്നു വരുന്ന ബന്ധത്തിലെ പ്രധാന

  • കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം

    കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം0

    പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ്

  • ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായി

    ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായി0

    മാരാമണ്‍: ഫാ. അലക്‌സ് പയ്യമ്പള്ളി രൂപപ്പെടുത്തിയ ക്രൈസ്തവദര്‍ശനം അനേകര്‍ക്ക് രക്ഷാകരമാര്‍ഗമായെന്ന് കോട്ടയം അതിരൂപത മലങ്കര റീജിയന്‍ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണമുന്നേറ്റത്തിന്റെ പ്രാരംഭകാല നേതാക്കളിലൊരാളും ധ്യാനഗുരുവും തിരുവചനധ്യാനകേന്ദ്രം സ്ഥാപകനുമായിരുന്ന ഫാ. അലക്‌സ് പയ്യമ്പള്ളിയുടെ ഇരുപത്തിയേഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാരാമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവവുമായുള്ള ഐക്യമാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം. സൃഷ്ടവസ്തുക്കളുടെ സമൃദ്ധിയല്ല ഒരാളുടെ ആത്മീയജീവിതത്തിന്റെ അളവുകോല്‍. കൃപാജീവിതത്തിന്റെ പടിവാതില്‍ സുവിശേഷം അറിയുകയാണ്. ക്രിസ്തുവിലൂടെ

  • ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും 17ന്‌

    ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും 17ന്‌0

    പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, ഡിസിഎംഎസ് സപ്തതി വര്‍ഷം എന്നിവയോട് അനുബന്ധിച്ച് നവംബര്‍ 17-ന് രാമപുരത്ത് ക്രൈസ്തവ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നടക്കും. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപാരിഷ് ഹാളില്‍ രാവിലെ ഒമ്പതിന് കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും. വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ ദളിത് വിമോചനത്തിന് വഴികാട്ടി എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

National


Vatican

  • പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾക്കായി വത്തിക്കാൻ – ഫോക്സ്‌വാഗൺ കരാർ നിലവിൽ വന്നു

    വത്തിക്കാന്‍ സിറ്റി : ‘പാരിസ്ഥിതിക പരിവർത്തനം – 2030’ എന്ന പേരിൽ പരിസ്ഥിതി സൗഹൃദ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി വത്തിക്കാൻ.വാഹനങ്ങളിൽനിന്നുള്ള കാർബൺ ഡൈഓക്‌സൈഡിന്റെ തോത് കുറയ്ക്കുന്നതിനായി,ഫോക്‌സ് വാഗൻ കമ്പനിയുമായി വത്തിക്കാൻ കരാറിൽ ഒപ്പുവച്ചതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് അറിയിച്ചു. ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾക്കനുസൃതമായി പ്രകൃതി സഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഇന്ധനോപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിര ഊർജ്ജ പദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ

  • നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായുള്ള പുതിയ കമ്മീഷന്‍ പ്രവർത്തനം ആരംഭിച്ചു

    വത്തിക്കാൻ സിറ്റി: ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചതിന്റെയും പേരിൽ ജീവൻ വെടിയേണ്ടി വന്ന പുതിയ കാല ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള പട്ടിക തയാറാക്കുന്നതിനായി ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച കാര്യം പാപ്പ വെളിപ്പെടുത്തിയത് . ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം നവംബര്‍ 9-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ‘കമ്മീഷന്‍ ഓഫ് ദി

  • സ്പാനിഷ് ദൈവശാസ്ത്രജ്ഞര്‍ക്ക് റാറ്റ്സിംഗര്‍ – വത്തിക്കാന്‍ ഫൗണ്ടേഷന്‍ പുരസ്കാരം

    വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി ജോസഫ് റാറ്റ്സിംഗര്‍- പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന പുരസ്‌കാരത്തിന് സ്പാനിഷ് ദൈവശാസ്ത്രജ്ഞരായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോയും ഫ്രാന്‍സെസ്ക് ടൊറാല്‍ബാ റോസെല്ലോയും തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്ട് പാപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പുരസ്ക്കാരജേതാക്കളാണിവർ. ‘ഓപുസ് ദേയി’യുമായി ബന്ധപ്പെട്ട നവാരാ സര്‍വ്വകലാശാലയിലെ അധ്യാപകനായ ഫാ. പാബ്ലോ ബ്ലാങ്കോ-സാര്‍ട്ടോ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ജീവചരിത്രം ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ബെനഡിക്ട് പതിനാറാമന്റെ രചനകള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തിരുന്ന എഡിറ്റോറിയല്‍

  • നിയമം കൈവിട്ട ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

    വത്തിക്കാന്‍ സിറ്റി/ ലണ്ടന്‍: അത്യപൂർവമായ ഡിജനറേറ്റീവ് മൈറ്റോകോൺട്രിയ എന്ന ജനിതക രോഗ ബാധയെത്തുടർന്ന് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന ഇൻഡി  ഗ്രിഗറി എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതോടെ ഇൻഡി ഗ്രിഗറിക്കും മാതാപിതാക്കൾക്കുമായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്‍ച്ചയായി നടത്തിയ നിയമപോരാട്ടം കോടതി തള്ളിക്കളയുകയായിരുന്നു. ‘ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്.

  • വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കു വേണ്ടിയുള്ള ആഗോള ദിനാചരണത്തിനായി വത്തിക്കാൻ ഒരുങ്ങുമ്പോൾ, അന്നവും അഭയവും ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ ഭക്ഷണ വിരുന്നിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവരുടെ ആഗോള ദിനമായ നവംബർ 19ന് പോൾ ആറാമൻ ഹാളിൽ ക്രമീകരിക്കുന്ന വിരുന്നിൽ റോമിലെ തെരുവോരങ്ങളിലും മറ്റും കഴിയുന്ന നൂറുകണക്കിന് ആളുകളാണ്‌ പങ്കെടുക്കുക. അവർക്കൊപ്പമാകും പാപ്പ ഭക്ഷണം കഴിക്കുന്നതും. ഇതോടൊപ്പം പാവപ്പെട്ടവർക്കായുള്ള നിരവധി സഹായ പദ്ധതികളും വത്തിക്കാൻ ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദരിദ്രരെ പ്രത്യേകം സമർപ്പിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ്

  • കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർചാലുകളാകണം: ഫ്രാൻസിസ്‌ പാപ്പ

    വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണ കൂട്ടായ്മയുടെ സേവനകേന്ദ്രമായ കാരിസിന്റെ (CHARIS) അഞ്ചാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആത്മീയ പോഷണത്തിന് കരിസ്മാറ്റിക്ക് കൂട്ടായ്മ നടത്തുന്ന പരിശ്രമങ്ങൾക്ക് പരിശുദ്ധ പിതാവ് നന്ദി പറയുകയും കൂട്ടായ്മയുടെ ചൈതന്യത്തിൽ സഞ്ചരിച്ചുകൊണ്ട്, കൃപയുടെ പ്രവാഹം ഇനിയും സഭയിൽ കൊണ്ടുവരുവാൻ കരിസ്മാറ്റിക് കൂട്ടായ്മകൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ലോകത്തിലെ വിവിധ സ്ഥലങ്ങളിലുള്ള, സാംസ്കാരികവും സാമൂഹികവും വ്യത്യസ്തവുമായ സഭാ ഗ്രൂപ്പുകളെ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതിന്റെ സമൃദ്ധി മനസിലാക്കാൻ CHARIS

Magazine

Feature

Movies

  • ‘സിറിയയില്‍ എല്ലാം ശുഭമല്ല’

    ‘സിറിയയില്‍ എല്ലാം ശുഭമല്ല’0

    ഹോംസ്: പുതിയതായി അധികാരമേറ്റെടുത്ത ഇസ്ലാമിസ്റ്റ് നേതാക്കള്‍ക്ക് കീഴില്‍ സിറിയയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്ന് വ്യക്തമാക്കി  ഹോംസിന്റെ സിറിയന്‍ ആര്‍ച്ചുബിഷപ്  ജാക്വസ് മൗറാദ്. ക്രൈസ്തവ യുവജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും വിശ്വാസം ഉപേക്ഷിക്കുന്നതിനായി പീഡിപ്പിക്കുകയും ചെയ്ത ചില സംഭവങ്ങളെങ്കിലും പുതിയ ഭരണകൂടത്തിന് കീഴില്‍ ഉണ്ടായി എന്നുള്ളത് അദ്ദേഹത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നു. ഭയത്തിന്റെയും പ്രതികാരത്തിന്റെയും അന്തരീക്ഷത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. അബു മുഹമ്മദ് സ്‌കോളാനി എന്നും വിളിക്കപ്പെടുന്ന ഇസ്ലാമിസ്റ്റ് നേതാവായ

  • കുട്ടികളെ പ്രമേയമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക ലേഖനം

    കുട്ടികളെ പ്രമേയമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക ലേഖനം0

    വത്തിക്കാന്‍ സിറ്റി: കുട്ടികളെക്കുറിച്ച് അപ്പസ്‌തോലിക ലേഖനം എഴുതുമെന്ന പ്രഖ്യാപനവുമായി ഫാന്‍സിസ് മാര്‍പാപ്പ. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ആദ്യ ഉച്ചകോടിയുടെ സമാപനത്തിലാണ്  കുട്ടികളോടുള്ള തന്റെ പ്രതിബദ്ധത സഭയിലെങ്ങും വ്യാപിപ്പിക്കുന്നതിനായി കുട്ടികളെ പ്രമേയമാക്കി ഒരു അപ്പസ്‌തോലിക ലേഖനം എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പാപ്പ വ്യക്തമാക്കിയത്. നീണ്ട കരഘോഷത്തോടെയാണ് പാപ്പയുടെ പ്രഖ്യാപനത്തെ സദസ്സ് സ്വീകരിച്ചത്. ‘അവരെ സ്‌നേഹിക്കുക, അവരെ സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി ആദ്യവാരം നടന്ന ഉച്ചകോടിയില്‍ വിഭവങ്ങള്‍, വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബം, ഒഴിവു സമയം,

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?