Follow Us On

28

April

2024

Sunday

മാതാവ് പ്രത്യക്ഷപ്പെട്ട പാര്‍ത്ഥാമഹായിലെ തിരുനാളില്‍ പങ്കെടുക്കാന്‍ കാണ്ടമാല്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും

മാതാവ് പ്രത്യക്ഷപ്പെട്ട പാര്‍ത്ഥാമഹായിലെ തിരുനാളില്‍ പങ്കെടുക്കാന്‍ കാണ്ടമാല്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും
ഭൂവനേശ്വര്‍: പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ട് പ്രശസ്തമായ ഒഡീഷയിലെ പാര്‍ത്ഥാമഹായിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് കാണ്ടമാല്‍ രക്തസാക്ഷികളുടെ  കുടുംബാംഗങ്ങളും എത്തി. കാണ്ടമാല്‍ കലാപത്തില്‍  രക്തസാക്ഷികളായവരെ വത്തിക്കാന്‍ അംഗീകരിക്കാന്‍ ഇടയായതിന് പിന്നില്‍ മാതാവിന്റെ പ്രത്യേക ഇടപെടലുണ്ടെന്ന് കാണ്ടമാല്‍ രക്തസാക്ഷിയായ ലെന്‍സാ ഡിഗാളിന്റെ മകന്‍ സുബാഷ് ഡിഗാള്‍ പറഞ്ഞു. 25,000 ത്തിലധികം വിശ്വാസികളാണ് തിരുനാളില്‍ സംബന്ധിച്ചത്. അമ്പത് വൈദികരും പങ്കെടുത്തു.കട്ടക്ക്-ഭൂവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവ തിരുനാള്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
1994 മാര്‍ച്ച്  അഞ്ചിന് പാര്‍ത്ഥാമഹാ മലമുകളില്‍ വിറകുശേഖരിക്കാന്‍ പോയ കോമളദേവി എന്ന ഹൈന്ദവ വിധവയ്ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. വെള്ളവസ്ത്രം ധരിച്ച് കയ്യില്‍ ജപമാലയുമേന്തിയ ഒരു സ്ത്രീയെയാണ് അന്ന് കോമളദേവി കണ്ടത്. പാപികളുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലുന്നതിനായി അവിടെ ഒരു ദൈവാലയം നിര്‍മിക്കുവാന്‍ പ്രദേശത്തെ കത്തോലിക്ക വൈദികനോട് പറയുവാന്‍ ഈ സ്ത്രീ തന്നോട് ആവശ്യപ്പെട്ടതായി കോമളദേവി അയല്‍ക്കാരോട് പറഞ്ഞെങ്കിലും അവര്‍ അതു കാര്യമായി എടുത്തില്ല.
പിന്നീട് കോമളദേവി മലമുകളില്‍ പോയപ്പോള്‍ രണ്ടാമതും മാതാവ് പ്രത്യക്ഷപ്പെടുകയും താന്‍ ഈശോയുടെ മാതാവാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. കൂടാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ മാതാവ് ആവശ്യപ്പെട്ടു. അന്നത്തെ കട്ടക്ക് -ഭുവനേശ്വര്‍ അതിരൂപതയുടെ വികാരി ജനറലായിരുന്ന ഫാ. അല്‍ഫോന്‍സ് ബാലിയാര്‍ സിങിനോട് ഈ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കോമളദേവിക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ്  മാതാവ് പ്രത്യക്ഷപ്പെട്ട ബെനിയന്‍ മരത്തിനടുത്ത് ഒരു ഗ്രോട്ടോ സ്ഥാപിച്ചത്. തുടര്‍ന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ആഗ്‌നസ്  ആയി മാറിയ കോമളദേവി 2020 മാര്‍ച്ച് 27-നാണ് മരിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?