സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷം, ലിയോ പതിനാലാമന്‍ പാപ്പ, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി, സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്കായി, വത്തിക്കാന്‍ വേദിയാകുമെന്ന്, മാര്‍പാപ്പ വാഗ്ദാനം ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാര്‍പാപ്പയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് Xല്‍ സെലെന്‍സ്‌കി ഒരു പോസ്റ്റ് പങ്കുവച്ചു. ‘വ്യക്തമായ ഫലങ്ങള്‍ക്കായി ഏത് രൂപത്തിലും സംഭാഷണത്തിന് ഞങ്ങള്‍ തയ്യാറാണ്. ഉക്രെയ്‌നിനുള്ള പിന്തുണയെയും, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള വ്യക്തമായ ശബ്ദത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു’ എന്ന് ആ പോസ്റ്റില്‍ പറയുന്നു.’
രക്തസാക്ഷിയായ ഉക്രെയ്ന്‍ ന്യായവും ശാശ്വതവുമായ സമാധാനത്തിനായി ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സ്ഥാനരോഹണ ചടങ്ങുകള്‍ക്ക് ശേഷമുള്ള പ്രസംഗത്തില്‍ പാപ്പ പറഞ്ഞിരുന്നു.
റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ ഒരു വേദിയാകാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അഭിപ്രായപ്പെട്ടിരുന്നു.
മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ലിയോ പാപ്പ യുദ്ധം അവസാനിപ്പിക്കുന്നതിനു നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഉക്രെയ്‌നില്‍ ആധികാരികവും നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനം’ സ്ഥാപിക്കണമെന്നും എല്ലാ യുദ്ധത്തടവുകാരെയും മോചിപ്പിക്കണമെന്നും ആഹ്വാനം ചെയ്യാന്‍ അദ്ദേഹം തന്റെ ആദ്യ ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് കുട്ടികളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുദ്ധം ആരംഭിച്ചതിനുശേഷം നിരവധി ഉക്രേനിയന്‍ കുട്ടികളെ അവരുടെ കുടുംബങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി റഷ്യയിലേക്ക് കൊണ്ടുപോയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *