Follow Us On

16

July

2025

Wednesday

ഇന്ന് ചരിത്രത്തിലെ ആദ്യ പരീക്ഷണ ആണവ സ്‌ഫോടനത്തിന്റെ 80 – ാം വാര്‍ഷികം; സമാധാനത്തിനും ആണവ നിരായുധീകരണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ അതിരൂപത

ഇന്ന് ചരിത്രത്തിലെ ആദ്യ  പരീക്ഷണ ആണവ സ്‌ഫോടനത്തിന്റെ 80 – ാം വാര്‍ഷികം; സമാധാനത്തിനും ആണവ നിരായുധീകരണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ അതിരൂപത

വാഷിംഗ്ടണ്‍, ഡി.സി:  ചരിത്രത്തിലാദ്യമായി നടത്തിയ  പരീക്ഷണ ആണവ സ്‌ഫോടനത്തിന്റ 80 ാം വാര്‍ഷികദിനത്തില്‍  ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി സാന്താ ഫെ രൂപത. 1945 ജൂലൈ 16 ന് പുലര്‍ച്ചെ 5:29 നാണ് ന്യൂ മെക്‌സിക്കോയിലെ ജോര്‍ണാഡ ഡെല്‍ മ്യൂര്‍ട്ടോ മരുഭൂമിയില്‍ ട്രിനിറ്റി എന്ന് കോഡ് നാമത്തില്‍  ആദ്യ ആണവ സ്‌ഫോടനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 5:29 ന്  ദൈവാലയമണികള്‍ മുഴക്കിക്കൊണ്ട് സാന്താ ഫെ രൂപതയിലെ ദൈവാലയങ്ങള്‍ ‘ദുഃഖകരമായ നാഴികക്കല്ലിന്റെ’ ഓര്‍മ പുതുക്കി.

വാര്‍ഷികദിനത്തില്‍, സാന്താ ഫെയിലെ ആര്‍ച്ചുബിഷപ്  ജോണ്‍ സി. വെസ്റ്റ, ലാസ് ക്രൂസസിലെ ബിഷപ് പീറ്റര്‍ ബാല്‍ഡാച്ചിനോ, ഗാലപ്പിലെ ബിഷപ് ജെയിംസ് വാള്‍ എന്നിവരോടൊപ്പം, ‘ട്രിനിറ്റി’ പരീക്ഷണ സ്ഥലത്ത് സ്വകാര്യ പ്രാര്‍ത്ഥന നടത്തും. തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരും. യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും ആണവ വിനാശ ഭീഷണിയില്‍ നിന്ന്  സംരക്ഷണം ലഭിക്കുന്നതിനുമായി ഒരുമിച്ച് പ്രാര്‍ത്ഥിക്കുമെന്ന് ആര്‍ച്ചുബിഷപ് ജോണ്‍ സി വെസ്റ്റ പറഞ്ഞു.കൂടാതെ കര്‍മലമാതാവിന്റെ തിരുനാള്‍ദിനം കൂടെയായ ഈ ദിവസത്തെ ദിവസത്തെ ദിവ്യബലിയില്‍, സമാധാനത്തിനും ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള പ്രാര്‍ത്ഥനകള്‍ കൂടെ ഉള്‍പ്പെടുത്താന്‍ സാന്താ ഫെ അതിരൂപതവൈദികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരീക്ഷണ സ്‌ഫോടനത്തിന്റെ പ്രകമ്പനം 160 മൈല്‍ ചുറ്റളവില്‍ ഏകദേശം അഞ്ച് ലക്ഷമാളുകള്‍ താമസിക്കുന്ന പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. അവരില്‍ ഭൂരിഭാഗവും ലാറ്റിനോ അല്ലെങ്കില്‍ തദ്ദേശീയ അമേരിക്കക്കാരായിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന്, കാന്‍സര്‍ കേസുകളുടെ വര്‍ധനവ്, ശിശുമരണങ്ങളുടെ വര്‍ധനവ്, മലിനീകരണം, റേഡിയേഷനുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സമീപവാസികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?