Follow Us On

05

January

2025

Sunday

സമാധനത്തിനും മതമൈത്രിക്കുമായി അസമിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തി

സമാധനത്തിനും മതമൈത്രിക്കുമായി അസമിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥന നടത്തി

ഗുവഹത്തി: രാജ്യത്ത് സമാധാനവും മതസൗഹാര്‍ദ്ദവും നിലനില്ക്കുന്നതിനും അസ്വസ്ഥജനകമായ അന്തരീക്ഷം അകന്നുപോകുന്നതിനുമായി അസമിലെ ഉദാല്‍ഗിരിയില്‍ വിവിധ ക്രൈസ്തവസഭാംഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

വിവാദമായ  അസം ഹീലിംഗ്‌ (പ്രിവന്‍ഷന്‍ ഓഫ് ഈവിള്‍) പ്രാക്ടീസസ് ബില്‍ 2024 പാസാക്കുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കുവാനുമുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിച്ചത്.

ഉദാല്‍ഗരി ഡിസ്ട്രിക്ട്‌സ് ക്രിസ്ത്യന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഉദാല്‍ഗരി നല്‍ബാരി പ്ലേഗ്രൗണ്ടില്‍ സമ്മേളനം സംഘടിപ്പച്ചത്. പ്രാര്‍ത്ഥനാസമ്മേളനത്തില്‍ കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ തുടങ്ങിയ വിവിധ സഭകളിലെ അംഗങ്ങള്‍ പങ്കെടുത്തു. അസമിലെ ബോറോ, ആദിവാസി, സാന്താള്‍, ഗാരോസ്, റബാസ്, നേപ്പാളീസ്, ആസാമീസ് ഗോത്രങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പങ്കെടുത്തു.

സമാധാനവും മൈത്രിയും വളര്‍ത്തുന്നതിന് എല്ലാ മനുഷ്യരെയും ഒന്നിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. ആരും വിളിക്കാതെ തന്നെ ഇത്രയും ആധികം ആളുകള്‍ എത്തിച്ചേര്‍ന്നത് ജനങ്ങള്‍ക്ക് നീതിയും സമത്വവും പുലരണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

അസമിലെ ക്രൈസ്തവര്‍ക്കെതിരെ വെല്ലുവിളികള്‍ ഉയര്‍ന്നത് ഫെബ്രുവരിയിലായിരുന്നു. അസമിലെ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്നും കുരിശുകള്‍ എടുത്തുമാറ്റണമെന്നും അദ്ധ്യാപകര്‍ സന്യസ്തവസ്ത്രം ധരിക്കരുതെന്നും അവിടുത്തെ കുടുംബ സുരക്ഷ പരിഷത് എന്ന  തീവ്ര ഹിന്ദുത്വ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. കുടുംബ സുരക്ഷ പരിഷത് പ്രസിഡന്റ് സത്യ രന്‍ജന്‍ ബോറയാണ് ക്രൈസ്തവരെ ഭിഷണിപ്പെടുത്തിയത്.

15 ദിവസത്തിനുള്ളില്‍ കുരിശുരൂപങ്ങള്‍ മാറ്റണമെന്നായിരുന്നു അന്ത്യശാസനം. എന്നാല്‍ 15 ദിവസം കഴിഞ്ഞതോടെ പല സ്ഥലങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് സംസ്ഥാനത്തെ ശാന്തിയും സമാധാനവും തകര്‍ക്കുമെന്ന പശ്ചാത്തലത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ജോര്‍ഹട്ടിലെ കാര്‍മ്മല്‍ സ്‌കുളിന്റെ മതിലില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ സ്‌കൂളധികൃതര്‍ പോലീസ് സംരക്ഷണം തേടിയിരുന്നു.

2024 ഇലക്ഷനുമുമ്പായി വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയാണ് ഇത്തരത്തിലുള്ള നീക്കങ്ങളുടെ ലക്ഷ്യമെന്ന് മതനേതാക്കള്‍ ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?