ലോസാഞ്ചലസ്: ലോസാഞ്ചലസില്‍ വിശുദ്ധ അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ലോസാഞ്ചലസ് സെന്റ് അല്‍ഫോന്‍സ സീറോമലബാര്‍ ദൈവാലയത്തില്‍ ജൂലൈ 18 മുതല്‍ 28 വരെയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.
18 ന് ആഘോഷമായ തിരുനാള്‍ കൊടികയറ്റത്തിന് ശേഷം ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. അന്നേദിവസം ഇടവകയിലെ മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയായിരിക്കും കുര്‍ബാന അര്‍പ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉദ്ദിഷ്ട കാര്യങ്ങള്‍ക്കായുള്ള നൊവേനയും ഉണ്ടായിരിക്കും.
ഫാ. ഷിന്റോ സെബാസ്റ്റ്യന്‍, ഫാ. ബിനോയ് നരമം ഗലത്ത്,ഫാ. ബിബിന്‍ എടശേരി, ഫാ. ദേവസി പൈനാടത്ത്, ഫാ. ഷിജുമോന്‍ തോട്ടപ്പുറത്ത്, ഫാ. ദിലീപ് സെബാസ്റ്റ്യന്‍, ഫാ. ജിജോ ജോസഫ് എന്നിവര്‍ ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനക്കും മുഖ്യകാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാളിന്റെ ഒന്നാം ദിവസമായ 26 ന് ഫാ. അഖില്‍ തോമസ് പച്ചിക്കരയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും അര്‍പ്പിക്കും. അതേത്തുടര്‍ന്ന് സ്നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും നടക്കും.
27 ന് ഫൊറോന വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന ആര്‍പ്പിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം നടക്കും. 28ന് വിശുദ്ധ കുര്‍ബാനക്കുശേഷം കൊടിയിറങ്ങുന്നതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *