Follow Us On

22

December

2024

Sunday

Latest News

  • മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികള്‍

    മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികള്‍0

    കൊല്ലം: മുനമ്പവും മുല്ലപ്പെരിയാറും ജീവനെതിരായ വെല്ലുവിളികളാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കൊല്ലം ബിഷപ്‌സ് ഹൗസില്‍ നടന്ന കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ  എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ പൂര്‍വികര്‍ വിലയ്ക്ക് വാങ്ങിയ മണ്ണില്‍ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വേദനാജനകമാണ്. അതോടൊപ്പം ഭയപ്പെടുത്തുന്നതും കേരള ജനതയെ തീരാദുരിതത്തിലാഴ്ത്തുന്നതുമായ വിഷയമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യ ത്തുകള്‍. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം

  • ദയാവധം നിയമവിധേയമാക്കാനൊരുങ്ങി യുകെ; പ്രതിരോധം തീര്‍ക്കാന്‍  ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍മാര്‍

    ദയാവധം നിയമവിധേയമാക്കാനൊരുങ്ങി യുകെ; പ്രതിരോധം തീര്‍ക്കാന്‍ ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍മാര്‍0

    ലണ്ടന്‍: ‘അസിസ്റ്റഡ് സൂയിസൈഡിന്’ (രോഗിയുടെ ആവശ്യപ്രകാരം നടത്തുന്ന ആത്മഹത്യയ്ക്കുള്ള സഹായം) അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്‍മേല്‍ യുകെ പാര്‍ലമെന്റില്‍ നവംബര്‍ 29ന് വോട്ടെടുപ്പ് നടക്കും. ഈ പശ്ചാത്തലത്തില്‍ തങ്ങളെ പ്രതിനിധാനം ചെയ്യുന്ന എംപിമാരെ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുവാന്‍ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദിനാള്‍ വിന്‍സെന്റ്‌നിക്കോള്‍സ് ഇടയേലഖനം പുറപ്പെടുവിച്ചു. മരിക്കാനുള്ള അവകാശം മരിക്കാനുള്ള കടമയായി മാറിയേക്കാമെന്നും വളരെ ശ്രദ്ധയോടുകൂടെ മാത്രമേ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുതിരാവുള്ളൂവെന്നും കര്‍ദിനാളിന്റെ കത്തില്‍ പറയുന്നു. ദൈവത്തെ മറന്നുകൊണ്ടുള്ള

  • നിങ്ങള്‍ സഭയുടെ ഐക്യത്തിന്റെ അടയാളം: പുതിയ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ

    നിങ്ങള്‍ സഭയുടെ ഐക്യത്തിന്റെ അടയാളം: പുതിയ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 21 പേരും സഭയുടെ ഐക്യത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പദവിയുടെ ഔന്നത്യത്തിലുപരി ശുശ്രൂഷയ്ക്കുള്ള അവസരമായി കര്‍ദിനാള്‍ പദവി മാറണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും പുതിയ കര്‍ദിനാള്‍മാര്‍ക്ക് അയച്ച കത്തില്‍ പാപ്പ പറയുന്നു. ‘കണ്ണുകള്‍ ഉയിര്‍ത്തി, കൈകള്‍ കൂപ്പി, നിഷ്പാദുകരായി’ ശുശ്രൂഷകള്‍ നിര്‍വഹിക്കുവാന്‍ പാപ്പ കര്‍ദിനാള്‍മാരെ ക്ഷണിച്ചു. കുരിശിന്റെ വിശുദ്ധ യോഹന്നാനെക്കുറിച്ച് അര്‍ജന്റീനിയന്‍ കവിയായ ഫ്രാന്‍സിസ്‌കോ ലൂയിസ്

  • കാന്‍സര്‍ രോഗികള്‍ക്ക് വിഗുകള്‍ നല്‍കി അമല മെഡിക്കല്‍ കോളജില്‍ പാലിയറ്റീവ് ദിനാചരണം

    കാന്‍സര്‍ രോഗികള്‍ക്ക് വിഗുകള്‍ നല്‍കി അമല മെഡിക്കല്‍ കോളജില്‍ പാലിയറ്റീവ് ദിനാചരണം0

    തൃശൂര്‍:  കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ രോഗികള്‍ക്ക് സൗജന്യമായി 60 വിഗുകള്‍ നല്‍കി അമല മെഡിക്കല്‍ കോളജില്‍ ലോക പാലിയറ്റീവ് ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 35-ാ മത് സൗജന്യ വിഗ് വിതരണ മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ്  ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി പെരിഞ്ചേരി സിഎംഐ അധ്യക്ഷത വഹിച്ചു. അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ് സമ്മേളനം ഉദ്ഘാനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ,

  • കെസിവൈഎം വനിതാ സംഗമം

    കെസിവൈഎം വനിതാ സംഗമം0

    താമരശേരി: കെസിവൈഎം താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. കൈതപ്പൊയില്‍ ലിസ കോളജില്‍ നടന്ന സംഗമം യുവസംരംഭകരും സഹോദരങ്ങളുമായ ചിത്തിര റോസ് മാത്യു, ആതിര റോസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ പൂകമല അധ്യക്ഷത വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് മെന്‍സ്ട്രല്‍ കപ്പ് ചലഞ്ച്, കേശദാന യജഞം എന്നിവ സംഘടിപ്പിച്ചു. ഫാ. ജോസ് പന്തക്കല്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബി എസ്, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ്

  • റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണം; ചെറായി-മുനമ്പം നിവാസികള്‍ നിരാഹര സമരം ആരംഭിച്ചു

    റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണം; ചെറായി-മുനമ്പം നിവാസികള്‍ നിരാഹര സമരം ആരംഭിച്ചു0

    ചെറായി: റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപി ക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി -മുനമ്പം നിവാസികള്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം വേളാങ്കണ്ണി മാതാ ദൈവാലയ വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മഹാത്മാഗാന്ധി ഉപയോഗിച്ച സമരവിധി തന്നെ ആധുനിക അധിനിവേശക്കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുനമ്പം കടപ്പുറംകാര്‍ അവലം ബിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

  • കോഴിക്കോട് രൂപത വിദ്യാഭ്യാസ സംഗമം നടത്തി

    കോഴിക്കോട് രൂപത വിദ്യാഭ്യാസ സംഗമം നടത്തി0

    കോഴിക്കോട്: കോഴിക്കോട് രൂപതാ വിദ്യാഭ്യാസ സംഗമം വെള്ളിമാടുകുന്ന് ഹോളി റെഡിമര്‍ ദൈവാലയത്തില്‍  ഫെറോന വികാരി റവ. ഡോ. ജെറോം ചിങ്ങംതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ സമുദായ ഉന്നമനം അനിവാര്യമാണെന്ന്  അദ്ദേഹം പറഞ്ഞു.  വികാരി ഫാ. ഡെന്നീ  മോസസ്  സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ഇടവക ആനിമേറ്റര്‍ സിസ്റ്റര്‍ ലിനറ്റ് പ്രസംഗിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സജിവ് വര്‍ഗീസ്,  പാക്‌സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍  ഫാ. സൈമണ്‍ പീറ്റര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.  വിവിധ ഇടവകയില്‍ നിന്നുള്ള പ്രതിനിധിയില്‍ പങ്കെടുത്തു.

  • ഇഎസ്എ: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി

    ഇഎസ്എ: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി0

    താമരശേരി: ഇഎസ്എയുടെ ആശങ്ക അറിയിച്ചും വിലങ്ങാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ഉടന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി. താമരശേരി രൂപതാ ചാന്‍സലറും ജനസംരക്ഷണ സമിതി കോ-ഓഡിനേറ്ററുമായ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റുമായ ഡോ. ചാക്കോ കാളംപറമ്പില്‍, വിലങ്ങാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രൂപതാ കമ്മിറ്റി കോ-ഓഡിനേറ്റര്‍ ഫാ. സായി പാറന്‍ക്കുളങ്ങര  എന്നിവര്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. ഈ വിഷയങ്ങളില്‍

  • ശാലോം മാധ്യമ അവാര്‍ഡ് സന്തോഷ് കരുമത്രക്ക്

    ശാലോം മാധ്യമ അവാര്‍ഡ് സന്തോഷ് കരുമത്രക്ക്0

    പെരുവണ്ണാമൂഴി: 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ഷെക്കെയ്‌ന ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കരുമത്രക്ക്. ക്രിസ്തീയ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ശാലോം മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ശാലോം മാധ്യമ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഷെക്കെയ്‌ന ടെലിവിഷനിലൂടെ കേരള സഭയ്ക്കും ക്രൈസ്തവ മാധ്യമശുശ്രൂഷയ്ക്കും നല്‍കിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷ് കരുമത്രയെ  അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സഭയ്ക്കുവേണ്ടി ശബ്ദിക്കാനും സഭയെ പ്രതിരോധിക്കാനും സത്യങ്ങള്‍ നിര്‍ഭയമായി വിളിച്ചുപറയാനും ഷെക്കെയ്‌ന

National


Vatican

  • ‘സിനഡാലിറ്റി’യെക്കുറിച്ചുള്ള സിനഡിന് തുടക്കമായി

    വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടെ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ലോകമെമ്പാടുനിന്നുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രതിനിധികൾ പങ്കെടുക്കക്കുന്ന അസാധാരണ സമ്മേളനമായിട്ടാണ് സിനഡ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടക്കുന്ന സിനഡിന്റെ ആദ്യഘട്ടം ഈ മാസം 29 വരെ നീണ്ടുനിൽക്കും. ‘പൊതുനന്മക്കു വേണ്ടിയുള്ള ദൗത്യനിർവഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും’ എന്ന ആപ്തവാക്യവുമായി ആരംഭിച്ചിരിക്കുന്ന സിനഡിൽ 370 പേരാണ് പങ്കെടുക്കുന്നത്. 370 പേരിൽ 300 പേർ ബിഷപ്പുമാരും

  • നിയുക്ത കർദിനാൾമാരുടെ  സ്ഥാനാരോഹണം: തത്സമയം കാണാം ശാലോം വേൾഡിൽ

    വത്തിക്കാൻ സിറ്റി: പുതിയതായി കർദിനാൾസ്ഥാനത്തേക്കുയർത്തപ്പെട്ട 21പേരുടെ സ്ഥാനാരോഹണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന്‌ (സെപ്തംബർ 30) നടക്കും. ശുശ്രൂഷകൾക്ക് ആമുഖമായി ബസിലിക്കയിൽ ഒത്തുചേരുന്ന നിയുക്ത കർദിനാൾമാർ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുകയും തുടർന്ന് സഭയുടെ രാജകുകാരന്മാരെന്ന നിലയിലുള്ള ചുവന്ന വസ്ത്രം ധരിച്  മാർപാപ്പയെ സമീപിക്കുകയും ചെയ്യും. ശുശ്രൂഷാ മധ്യേ കകർദിനാൾമാരുടെ  സ്ഥാനചിഹ്നമായ പർപ്പിൾ തൊപ്പിയും മോതിരവും പാപ്പാ അവരെ അണിയിക്കും. ഓരോ കർദിനാൾമാർക്കും റോമിൽ സ്ഥാനിക ദേവാലയം ഉണ്ടായിരിക്കും. പാപ്പാ പ്രിലേറ്റും ബിഷപ്പുമായ

  • സിനഡ് ഓൺ ഡാലിറ്റി: പങ്കെടുക്കുന്ന അഞ്ച് സന്യാസിനികളിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനി

    വത്തിക്കാൻ സിറ്റി: ഒക്ടോബർ നാല് മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡാലിറ്റിയെ കുറിച്ചുള്ള  സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിന്റെ ആദ്യ സെഷനിൽ ചരിത്രത്തിലാദ്യമായി അഞ്ചു സന്യാസിനിമാർ പങ്കെടുക്കും. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയൻ പ്രസിഡന്റ് സിസ്റ്റർ മേരി ബറോൺ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മരിയ നിർമാലിനിയും അഞ്ചു പേരിൽ ഉൾപ്പെടുന്നു. അപ്പസ്തോലിക് കർമലീത്താ സമൂഹാംഗമാണ് സിസ്റ്റർ നിർമാലിനി. സന്യാസിനീ സഭകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു

  • പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം ഐക്യത്തിന്റെ സാക്ഷികളാവുക ; ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: ലാറ്റിൻ അമേരിക്കയ്ക്കായുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മീഷന്റെയും ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ ‘ബിൽഡിംഗ് ബ്രിഡ്ജസ് ഇനിഷ്യേറ്റീ’വിന്റെ മൂന്നാം എഡിഷനിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി.വൈവിധ്യങ്ങളിൽ ഐക്യം കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത്‌ അങ്ങിനെയാകണമെന്നും പാപ്പാ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ വിവിധ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇതിനിടയിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ മനോഹാരിതയെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ കരുത്തോടെ നേരിടാനും ശക്തിയോടെ എഴുന്നേറ്റു നിൽക്കാനുമുള്ള

  • കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നു; ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നും സഭയെ ബാധിച്ച ലൈംഗീകദുരുപയോഗങ്ങൾ മനുഷ്യരാശി മുഴുവൻ ഉൾപ്പെടുന്നതും ആവശ്യമായ ശ്രദ്ധ നൽകാത്തതതും അതെ സമയം സങ്കടകരമായ യാഥാർത്ഥ്യത്തിന്റെ മങ്ങിയ പ്രതിഫലനമാണെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി പുരോഹിതരെയും സമർപ്പിതരെയും പരിശീലിപ്പിക്കുന്നത്തിലേർപ്പെട്ടിരിക്കുന്ന ലാറ്റിനമേരിക്കൻ കത്തോലിക്കാ ഇന്റർ ഡിസിപ്ലിനറി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനത്തിനിരയായ കുട്ടികളുടെയും ദുർബലരായ വ്യക്തികളുടെയും കഷ്ടപ്പാടുകളെ ദുരിതമനുഭവിക്കുന്ന ക്രിസ്തുവുമായി ബന്ധപ്പെടുത്തിയ പരിശുദ്ധ പിതാവ് ഓരോ കുട്ടിയുടെയും, ദുർബലരായ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളിൽ, വെറോണിക്ക

  • ബോയ്സ് ടൗൺ സ്ഥാപകൻ ഫാ. എഡ്‌വേഡ്‌ ജോസഫ് ഫ്ലനഗൻ ധന്യൻ പദവിയിലേക്ക്

    ഡബ്ലിന്‍/ നെബ്രാസ്ക: അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ തെരുവ് കുഞ്ഞുങ്ങൾക്കായി ജീവിതം സമർപ്പിച്ച കത്തോലിക്ക വൈദികൻ ഫാ. എഡ്വേർഡ് ജോസഫ് ഫ്ലനഗൻ ധന്യ പദവിയിലേക്ക്. 1948ൽ മരണമടഞ്ഞ അയർലൻഡ് സ്വദേശിയായ വൈദികന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ‘ഹേർട്ട് ഓഫ് എ സേർവന്റ്- ദ ഫാദർ ഫ്ലനഗൻ സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ എൽഫിൻ രൂപതാ മെത്രാൻ കെവിൻ ഡോറനാണ് ഫാ. ഫ്ലനഗൻ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വിവരം അറിയിച്ചത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുമായി ബന്ധപ്പെട്ട വിവിധ

Magazine

Feature

Movies

  • വയനാടിന്റെ പുതിയ  എംപിക്ക് ഒരു തുറന്ന കത്ത്‌

    വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുതിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് ആശംസകളും പ്രാര്‍ത്ഥനകളും! ഇത്രയും ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പരമ്പരാഗതമായി വയനാട് കോണ്‍ഗ്രസ് മണ്ഡലമാണ്. നെഹ്‌റു കുടുംബത്തോടും പ്രിയങ്ക ഗാന്ധിയോടുമുള്ള ആളുകളുടെ പ്രത്യേക സ്‌നേഹവും പരിഗണനയും മറ്റൊരു കാരണമാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായ ഒരു കാര്യം ഇതാണ്: പ്രിയങ്കഗാന്ധി ജയിച്ചുവന്നാല്‍ മണ്ഡലത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്ന ജനങ്ങളുടെ ആശയും പ്രത്യാശയും പ്രതീക്ഷയും. മറ്റ്

  • ജൂബിലി വര്‍ഷത്തിലേക്ക്

    ജൂബിലി വര്‍ഷത്തിലേക്ക്0

    വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ 24-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കുന്നതോടെ കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷത്തിന് ഔദ്യോഗിക തുടക്കമാകും. ഡിസംബര്‍ 29ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ജൂബിലിയുടെ പ്രമേയം. 2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിക്കും. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളില്‍

  • സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ  സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്‍കി

    സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്‍കി0

    പെരുവണ്ണാമൂഴി: സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമമാണ് ലോകം ശ്രദ്ധിക്കുന്നതെന്ന് കെസിബിസി പ്രസിഡന്റും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന 2023-ലെ മോണ്‍. സി.ജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശാലോം മീഡിയ അവാര്‍ഡ് ഷെയ്‌ക്കെന ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും

Latest

Videos

Books

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

Don’t want to skip an update or a post?