Follow Us On

22

November

2024

Friday

Latest News

  • വിശുദ്ധിയുടെ പരിമളം

    വിശുദ്ധിയുടെ പരിമളം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ‘മനുഷ്യരുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ചരിത്രവും ഒറ്റയടിപ്പാതകളും ഉണ്ടാകുന്നത്. വലിയ പുറമ്പോക്കുകളില്‍ ഒരു പ്രത്യേക താര രൂപപ്പെടുന്നതെങ്ങനെ? വലിയ സ്ഥലകാലങ്ങളില്‍ ഒരു പ്രത്യേക താരയിലൂടെ മാത്രം ചരിത്രം സഞ്ചരിച്ചതെങ്ങനെ?’ ചരിത്രം ചില വ്യക്തികള്‍ പൂരിപ്പിക്കുന്ന കഥയാണന്നല്ലേ പറയാറുള്ളത്. അത്തരം വ്യക്തികള്‍ക്കൊപ്പം ഏറെപ്പേര്‍ ജീവിച്ചിട്ടുണ്ട്. എങ്കിലും ചരിത്രം തുടര്‍ന്നത് ഇവരിലൂടെയാണ്. ചരിത്രം സൃഷ്ടിക്കുന്ന നൈരന്തര്യം നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കുക: ‘അലക്‌സാണ്ടര്‍, നെപ്പോളിയന്‍, ചാര്‍ളിമാന്‍ തുടങ്ങിയ രണോത്സുകരായ ജേതാക്കളെയല്ല ഭാരതം മഹാന്മാരുടെ പട്ടികയില്‍

  • വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം

    വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന്‍ തീര്‍ത്ഥാടനം0

    ഇടുക്കി: വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി നാലാമത് ഇടുക്കി രൂപതാ മരിയന്‍  തീര്‍ത്ഥാടനം. ആയിര ക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയില്‍ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീര്‍ത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം  കാല്‍നടയായി തീര്‍ത്ഥാടനത്തില്‍ ആണിനിരന്നു. സീറോ മലബാര്‍ സഭ കൂരിയാ

  • ഇന്തോനേഷ്യയുടെ വിശ്വാസ കൂടാരങ്ങള്‍

    ഇന്തോനേഷ്യയുടെ വിശ്വാസ കൂടാരങ്ങള്‍0

    ജോര്‍ജ് കൊമ്മറ്റം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇസ്ലാമതവിശ്വാസികളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ലോകത്തിലെ 12 ശതമാനത്തോളം ഇസ്ലാംമതവിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം വിതറിയിട്ട് 500 വര്‍ഷമാകുന്നു. ഈ വര്‍ഷങ്ങളിലെല്ലാം അവിടുത്തെ വിശ്വാസികളുടെ വിശ്വാസത്തിന് വളമിട്ടതും വെള്ളമൊഴിച്ചുനനച്ചതുമൊക്കെ അവിടുത്തെ മൂന്ന് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ഫ്‌ളോറസിലെ ജപമാല റാണിയുടെ തീര്‍ത്ഥാടനകേന്ദ്രം, ജാവായിലെ ദ കേവ് ഓഫ് ഹോളി മേരി, സുമാത്രയിലെ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് തീര്‍ത്ഥാടനകേന്ദ്രം. ഇപ്പോള്‍ ഇന്തോനീഷ്യയില്‍ 29 മില്യണ്‍ ക്രൈസ്തവരുണ്ട്. അതില്‍ 7

  • മാതാവിന്റെ മടിയിലണഞ്ഞ  മരിയഭക്തന്‍…

    മാതാവിന്റെ മടിയിലണഞ്ഞ മരിയഭക്തന്‍…0

    രാജേഷ് ജെയിംസ് കോട്ടായില്‍ ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ.യുടെ വിയോഗത്തിന്റെ 57-ാം വര്‍ഷമാണ് ഇത്. റാഞ്ചിയില്‍വച്ച് 1967 ജൂലൈ 13 ന് സഭാ വിരോധികള്‍ അദ്ദേഹത്തെ കുത്തുകയും 16 ന് കര്‍മ്മല മാതാവിന്റെ ദിനത്തില്‍ ഇഹലോകവാസം വെടിയുകയുമായിരുന്നു. 13 കുത്തുകളാണ് അദ്ദേഹത്തിന് ഏല്‌ക്കേണ്ടിവന്നത്. പാലാ രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപള്ളി ഇടവകാംഗമായിരുന്നു ഫാ. ജെയിംസ്. കോട്ടായില്‍ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിളപറമ്പില്‍ മറിയത്തിന്റെയും മകനായി 1915 നവംബര്‍ 15നാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് പാസായ

  • അമ്മയുടെ  കാന്‍സര്‍ മാറ്റിയ മാതാവ്‌

    അമ്മയുടെ കാന്‍സര്‍ മാറ്റിയ മാതാവ്‌0

     ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടവും സന്തോഷവും അരങ്ങേറിയ വര്‍ഷമായിരുന്നു 2011. ഏറെ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചുമാണ് തിരുപ്പട്ടത്തിനായി ഒരുങ്ങിയത്. അവധിക്ക് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അമ്മ പറയുമായിരുന്നു; ഈശോയുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കാന്‍ എന്റെ മോന്‍ നല്ലതുപോലെ ഒരുങ്ങണമെന്ന്. അതിനൊപ്പം അമ്മയുടെ കുഞ്ഞ് മോഹവും എന്നോട് സ്വകാര്യമായി പറയാറുണ്ടായിരുന്നു. ‘നിന്റെ പുത്തന്‍ കുര്‍ബാനയുടെ അന്ന് നീ വിഭജിക്കുന്ന തിരുവോസ്തിയുടെ ഒരു കുഞ്ഞു ഭാഗം എനിക്ക് നല്‍കണം.’ ഞെട്ടിപ്പിച്ച ഫോണ്‍കോള്‍ ഈ മോഹം അമ്മ പറയുമ്പോഴെല്ലാം ഞാന്‍

  • പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു

    പാപുവ ന്യൂഗിനിയില്‍ പാപ്പായെ സ്വീകരിക്കാന്‍ ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു0

    വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്‌തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്‌തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം

  • സുഹൃത്തേ,  ആറടി മണ്ണുപോലും  സ്വന്തമായി കിട്ടില്ല

    സുഹൃത്തേ, ആറടി മണ്ണുപോലും സ്വന്തമായി കിട്ടില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല്‍ ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള്‍ കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന്‍ പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ്

  • അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും

    അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ് എട്ടിന് ആരംഭിക്കും0

    ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്  സെപ്റ്റംബര്‍ എട്ടു  മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍  നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ

  • പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണം: മാര്‍ റാഫേല്‍ തട്ടില്‍  വെറ്റിലപ്പാറ ദൈവാലയം സുവര്‍ണജൂബിലിയില്‍

    പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണം: മാര്‍ റാഫേല്‍ തട്ടില്‍ വെറ്റിലപ്പാറ ദൈവാലയം സുവര്‍ണജൂബിലിയില്‍0

    താമരശേരി: പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണമെന്ന സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. മിഷനിലേക്ക് പോകാന്‍ അല്മായരും തയാറാകണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ പി.ബി ജിറ്റ്‌സ്,

National


Vatican

  • മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും

    വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫ്രാൻസിസ് പാപ്പയുമായി ഇന്ന് (സെപ്തംബർ 11) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഭൈക്യത്തിനായുള്ള കാര്യാലയവും സന്ദർശിക്കും. പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു മുന്നോടിയായി റോമിലുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികൾക്കായി കാതോലിക്കാ ബാവ സെന്റ് പോൾ ഔട്‌സൈഡ് ദി

  • മൊറോക്കോയിലെ ഭൂകമ്പം: ദുരന്ത ബാധിതർക്കായി പ്രാർത്ഥിച്ചും സഹായം അഭ്യർത്ഥിച്ചും ഫ്രാൻസിസ് പാപ്പ

    മരാക്കേഷ്: ഭൂകമ്പത്തിൽ കേഴുന്ന സെൻട്രൽ മൊറോക്കോയിലെ ജനങ്ങളോട് പ്രാത്ഥനയിൽ ഐക്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. വെള്ളിയാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ദുരന്തത്തിന്റെ ആദ്യദിനം തന്റെ ദുഃഖം പ്രകടിപ്പിക്കാൻ ടെലിഗ്രാം സന്ദേശം അയച്ച പാപ്പ, ഇന്നലെ വത്തിക്കാിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലും ഭൂകമ്പത്തിൽ മരണമടഞ്ഞവർക്കും ദുരന്തം ബാധിച്ചവർക്കുമായി പ്രത്യേക പ്രാർത്ഥന നടത്തി. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യ തലസ്ഥാനമായ മരാക്കേഷിനെയും സമീപ പ്രദേശങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2100 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. മാരാകേഷിലും

  • ഭയപ്പെടുത്താനും അടിച്ചമർത്താനും മതവും സംസ്‌കാരവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം;  മുന്നറിയിപ്പു നൽകി പാപ്പ

    വത്തിക്കാൻ സിറ്റി: മതവും സംസ്‌കാരവും വിഭജനത്തിനു വേണ്ടിയോ മറ്റുള്ളവരിൽ ഒരു പ്രത്യേക കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാനോ വിനിയോഗിക്കുമ്പോൾ, അത് ഒരു പ്രത്യയശാസ്ത്രമായി തരംതാഴുമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സംസ്‌കാരം പ്രത്യയശാസ്ത്രമായി രൂപാന്തരപ്പെടുത്തിയാൽ അത് വിഷമയമായി മാറുമെന്നും ഭയപ്പെടുത്താനും അടിച്ചമർത്താനും മതവും സംസ്‌കാരവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പാപ്പ മുന്നറിയിപ്പ് നൽകി. മംഗോളിയയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അയൽരാജ്യങ്ങളെ കീഴടക്കിയ പീറ്റർ ദ ഗ്രേറ്റിന്റെയും കാതറിൻ രണ്ടാമന്റെയും മാതൃകയിൽ യുക്രൈനെ റഷ്യയോട് കൂട്ടിച്ചേർക്കാൻ തുനിയുന്ന റഷ്യൻ പ്രസിഡന്റ്

  • സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡ് സുപ്രധാനം: ഫ്രാൻസിസ് പാപ്പ

    വത്തിക്കാൻ സിറ്റി: പൊതുസമൂഹത്തിന് വലിയ താൽപ്പര്യമുള്ളതല്ലെങ്കിലും സിനഡാലിറ്റിയെ കുറിച്ച് സമ്മേളിക്കാനിരിക്കുന്ന സിനഡ് കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിനെ സംബന്ധിച്ച് സംസാരിക്കുന്നത് അമൂർത്തവും സ്വയം പരാമർശിതവും അമിതമായ സാങ്കേതികത്വവും ആയതിനാൽ പൊതുസമൂഹത്തിന് താൽപ്പര്യമില്ലാത്തതായി മാറാനുള്ള സാധ്യതയാണുള്ളതെന്ന് ഒരു ഇറ്റാലിയൻ മാധ്യമത്തോട് സംവദിക്കവേയാണ് പാപ്പ പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം സംഭവിച്ചത്, അടുത്ത ഒക്ടോബറിൽ അസംബ്ലിയിലും തുടർന്ന് 2024 സിനഡിന്റെ രണ്ടാം ഘട്ടത്തിലും തുടരും, ഇത് സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

  • സമകാലീക വെല്ലുവിളികൾ അതിജീവിക്കാൻ പരസ്പര  സഹകരണം അനിവാര്യം: കർദിനാൾ മത്തേയോ സുപ്പി

    വത്തിക്കാൻ സിറ്റി: സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അനിവാര്യമായ ഏക മാർഗം ബഹുരാഷ്ട്രവാദവും പരസ്പര സഹകരണവും മാത്രമാണെന്ന് യുക്രൈൻ സമാധാന ദൗത്യത്തിനായുള്ള പേപ്പൽ പ്രതിനിധി കർദിനാൾ മത്തേയോ സുപ്പി. എന്നാൽ അത്തരമൊരു സമീപനം ഇന്ന് വലിയ പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പും ഇറ്റാലിയൻ മെത്രാൻ സമിതി അധ്യക്ഷൻകൂടിയായ അദ്ദേഹം പങ്കുവെച്ചു. ‘നയതന്ത്ര പദപ്രയോഗങ്ങളിൽ ‘ബഹുരാഷ്ട്ര വാദം’ എന്നത് അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെയുള്ള ഒന്നോ അതിലധികമോ വൻശക്തികൾ ആഗോള കാര്യങ്ങളിൽ പുലർത്തുന്ന ഏകപക്ഷീയമായ ആധിപത്യത്തിന് ബദലാണ്. നാമെല്ലാവരും ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്.

  • ഭക്ഷണം പാഴാക്കുന്നത് തിന്മ, ദൈവത്തിനു മുന്നിൽ നാം തെറ്റുകാരാകും:  പൊന്തിഫിക്കൽ അക്കാദമി പ്രസിഡന്റ് ആർച്ച്ബിഷപ്പ് പഗ്ലിയ

    സാന്തിയാഗോ: ഭക്ഷണം പാഴാക്കുന്നത് തിന്മയാണെന്നും അത് മനുഷ്യനെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ജീവന്റെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി പ്രസിഡന്റ് ആർച്ച്ബിഷപ്പ് വിൻസെൻസോ പഗ്ലിയ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിലെ സാന്റിയാഗോയിൽ ലാറ്റിനൻ അമേരിക്കക്കായുള്ള ഐക്യരാഷ്ട്ര സഭാ ഏജൻസി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ഭക്ഷണം അനാവശ്യമായി നിങ്ങൾ പാഴാക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ മനുഷ്യരെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. അസഹനീയവും അത്യന്തം ലജ്ജാകരവുമായ ഇത്തരം പ്രവൃത്തികൾ നമ്മെ ചരിത്രത്തിനും ദൈവത്തിനും മുമ്പിൽ തെറ്റുകാരാക്കി മാറ്റും,” അദ്ദേഹം പറഞ്ഞു. ഭാവിയിൽ

Magazine

Feature

Movies

  • വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍  27-ന് വിശുദ്ധനായി പ്രഖ്യാപിക്കും

    വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെ 2025 ഏപ്രില്‍ 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും0

    വത്തിക്കാന്‍ സിറ്റി: ഊര്‍ജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025 ലെ ജൂബിലി വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകശിശുദനത്തില്‍ പൊതുദര്‍ശനപരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാരക്കാരുടെ ജൂബിയാഘോഷത്തിന്റെ ഭാഗമായി കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില്‍ 27-നും ഫ്രാസാത്തിയുടെ വിശുദ്ധപദിവപ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു. 1991-ല്‍

  • തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി

    തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി0

    കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ്  തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ

  • മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം

    മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം0

    മെല്‍ബണ്‍: നവംബര്‍ 23, ശനിയാഴ്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്‌ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്‍ബണ്‍ സമയം രാവിലെ 9 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്‌ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ്

Latest

Videos

Books

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

  • യേശു ക്രിസ്തുവിന്റെ തിരുക്തം

    യേശു ക്രിസ്തുവിന്റെ തിരുക്തം0

    1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്‍റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്‌ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.

  • കട്ടുപറിച്ച പൂവ്‌

    കട്ടുപറിച്ച പൂവ്‌0

      കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ സ്പര്‍ശനവും ഉണ്ടാകുന്നുണ്ട്. പുസ്തകം

  • പ്രകാശം പരത്തുന്ന പുസ്തകം

    പ്രകാശം പരത്തുന്ന പുസ്തകം0

      അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു.

Don’t want to skip an update or a post?