ബെംഗളൂരു: രാജ്യത്ത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാരിനുവേണ്ടി വോട്ടുചെയ്യാന്‍ കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ച് ബെംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ. ബെംഗളൂരുവിലെ ലോഗോസ് റിട്രീറ്റ് സെന്ററില്‍ പ്രസംഗിക്കവേയാണ് ആര്‍ച്ചുബിഷപ് മച്ചാഡോ ഇങ്ങനെ പറഞ്ഞത്.
‘മതേതരത്വമുള്ള, വര്‍ഗീയതയില്ലാത്ത, ഭരണഘടനയില്‍ വിശ്വസിക്കുന്ന, അഴിമതി ഇല്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കുക. ഒരു വിവേചനവുമില്ലാതെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് സെക്യുലര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ആളാണ് വര്‍ഗീയതയില്ലാത്ത ആളെന്നും അദ്ദേഹം വിശദീകരിച്ചു.
വരുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതിനാല്‍ എല്ലാ കത്തോലിക്കരും നിര്‍ബന്ധമായും വോട്ട് രേഖപ്പെടുത്തണം. നമ്മള്‍ വോട്ട് ചെയ്തില്ലെങ്കില്‍ അത് പാപമാണ്. ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരായി വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെക്കുറിച്ച് പിന്നീട് പരാതിപ്പെടുന്നത് വ്യര്‍ത്ഥമാണെന്നും കര്‍ണാടക റീജിയണല്‍ കാത്തലിക് ബിഷപ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ ആര്‍ച്ചുബിഷപ് മച്ചാഡോ പറഞ്ഞു.
പാര്‍ലമെന്റില്‍ തങ്ങളെ പ്രതിനിധീകരിക്കാന്‍ ശരിയായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ആര്‍ച്ചുബിഷപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം ആളുകളെ സഹായിക്കുമെന്ന് റീജിയണല്‍ ബിഷപ് കൗണ്‍സില്‍ വക്താവ് ഫാ. ഫൗസ്റ്റിന്‍ ലൂക്കാസ് ലോബോ അഭിപ്രായപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *