മുംബൈ: വാഴ്ത്തപ്പെട്ട ഡോ. ജിയാകോമോ ആല്‍ബര്‍ട്ടിയോന്‍ ആരംഭം കുറിച്ച പയസ് ഡിസൈപിള്‍സ് ഓഫ് ദ ഡിവൈന്‍ മാസ്റ്റര്‍ (പിഡിഡിഎം) സന്യാസിനി സഭ നൂറിന്റെ നിറവില്‍. 1924 ലാണ് അദ്ദേഹം സഭ സ്ഥാപിച്ചത്. ബാന്ദ്രയിലെ പ്രാര്‍ത്ഥനാലയ ചാപ്പലില്‍ നടന്ന സഭയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിച്ചു.
ദിവ്യകാരുണ്യാനുഭവം വാഴ്ത്തപ്പെട്ട ആല്‍ബര്‍ട്ടിയോനിന്റെ ഹൃദയത്തെ സുവിശേഷത്തെ പ്രഘോഷിക്കുക എന്ന തീക്ഷണതയാല്‍ ജ്വലിപ്പിച്ചിരുന്നു; കര്‍ദിനാള്‍ പറഞ്ഞു. പുതിയ വെല്ലുവിളികളും പുതിയ സാഹചര്യങ്ങളും പുതിയ തത്വസംഹിതകളും നിറയുന്ന ഈ കാലഘട്ടം നമ്മെ സംബന്ധിച്ച് വിചന്തനത്തിന്റെയും ആത്മശോധനയുടെയും സമയമാണ്. ശതാബ്ദി ആഘോഷം ദിവ്യകാരുണ്യത്തിലൂടെയും മിനിസ്ട്രിയിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുമുള്ള അവസരമായി മാറണം; കര്‍ദിനാള്‍ പറഞ്ഞു.
ചടങ്ങില്‍ സന്യസ്തരും ബെനഫാക്ടര്‍മാരും അല്മായരും പങ്കെടുത്തു. ഇന്ത്യയില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികവുമായിരുന്നു.
ചടങ്ങുകള്‍ക്ക് ശേഷം പിഡിഡിഎം സിസ്റ്റേഴ്‌സിന്റെ ദിവ്യ കലാ കേന്ദ്ര അവതരിപ്പിച്ച സംഗീതവും വിമന്‍ ഓഫ് ദ ഗോസ്പല്‍ ഇന്ത്യന്‍ ഡാന്‍സും ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *