Follow Us On

23

January

2026

Friday

Latest News

  • പരിശുദ്ധ മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങളുമായി ഒരു മരിയന്‍ തീര്‍ത്ഥാടനം

    പരിശുദ്ധ മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങളുമായി ഒരു മരിയന്‍ തീര്‍ത്ഥാടനം0

    കാഞ്ഞിരപ്പള്ളി: മാതാവിന്റെ 30 പ്രത്യക്ഷീകരണങ്ങളുമായി നടത്തിയ മരിയന്‍ തീര്‍ത്ഥാടനം ശ്രദ്ധേയമായി. ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെയും മാതൃവേദിയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു തീര്‍ത്ഥാടനം ഒരുക്കിയത്.  രൂപതാ മാതൃവേദിയുടെയും എസ്എംവൈ എമ്മിന്റെയും നേതൃത്വത്തിലായിരുന്നു തീര്‍ത്ഥാടനം. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തി. തുടര്‍ന്ന് രൂപതാ വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം മാതൃവേദി പതാകയും, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എസ്എംവൈഎം പതാകയും രൂപതാ പ്രസിഡന്റുമാര്‍ക്കു നല്‍കി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജപമാല

  • അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി0

    ഇടുക്കി: അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  രൂപത കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടന സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ചയാണ് തീര്‍ത്ഥാടനം. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദേവാലയത്തില്‍നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും. തീര്‍ത്ഥാടനം ഉച്ചയ്ക്ക് ഒരു മണിക്ക്

  • സിയറ ലിയോണില്‍ ഇടവക വൈദികന്‍ കൊല്ലപ്പെട്ടു

    സിയറ ലിയോണില്‍ ഇടവക വൈദികന്‍ കൊല്ലപ്പെട്ടു0

    ഫ്രീടൗണ്‍/സിയറ ലിയോണ്‍: സിയറ ലിയോണിലെ കെനെമ രൂപത വൈദികന്‍ സായുധരായ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയതായി നിയമനം ലഭിച്ച ഇടവകയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഫാ. അഗസ്റ്റിന്‍ അമാഡു കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി കെനെമയിലെ അമലോത്ഭവ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിന് സെന്റ് ജോണ്‍ കൈലാഹുന്‍ ഇടവകയിലേക്ക് സ്ഥലംമാറ്റം  ലഭിച്ചിരുന്നു.  ഓഗസ്റ്റ് 31 ഞായറാഴ്ച അമലോത്ഭവ ഇടവകയിലെ വിടവാങ്ങല്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫാ. അഗസ്റ്റിന്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാരിഷ് ഹൗസില്‍

  • മൊസൂളിലെ ചരിത്രപ്രസിദ്ധമായ രണ്ട് കത്തോലിക്ക ദൈവാലയങ്ങള്‍ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി

    മൊസൂളിലെ ചരിത്രപ്രസിദ്ധമായ രണ്ട് കത്തോലിക്ക ദൈവാലയങ്ങള്‍ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി0

    മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച്  എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദൈവാലയവും, ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട ഔവര്‍ ലേഡി ഓഫ് ദി അവര്‍ ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പുനര്‍നിര്‍മാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭ നാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു.

  • മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണം നടത്തി

    മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണം നടത്തി0

    കോട്ടപ്പുറം: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എറണാ കുളം സെന്റ് പോള്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എറിയാട് ഫാത്തിമമാതാ ദേവാലയത്തിന്റെ പ്രഥമ വികാരിയുമായിരുന്ന മോണ്‍. റാഫേല്‍ ഒളാട്ടുപുറ ത്തിന്റെ 15-ാമത് ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് എറിയാട് ഫാത്തിമമാതാ വിദ്യഭ്യാസ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മോണ്‍. റാഫേല്‍ ഒളാട്ടുപുറം അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ഫോട്ടോ അനച്ഛാദനം ചെയ്തു. കയ്പ മംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്റര്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക

  • ‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്

    ‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്0

    മനില/ഫിലിപ്പിന്‍സ്: ഫിലിപ്പിനോ വൈദികനും സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് (എസ്വിഡി) സന്യാസസഭാംഗവുമായ ഫാ. ഫ്‌ലാവിയാനോ അന്റോണിയോ എല്‍. വില്ലാനുവേവയെ ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന് വിളിക്കപ്പെടുന്ന  2025 ലെ  റമോണ്‍ മാഗ്സസെ പുരസ്‌കാര ജേതാക്കളില്‍ ഒരാളായി തിരഞ്ഞെടുത്തു. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  റമോണ്‍ മാഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ‘ഫാദര്‍ ഫ്‌ലേവി’ എന്നറിയപ്പെടുന്ന വൈദികന് പുരസ്‌കാരം സമ്മാനിച്ചത്. ദരിദ്രരായ ഫിലിപ്പിനോകള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനായി 2015 ല്‍  ഫാ. ഫ്‌ലേവി മനിലയില്‍ ആര്‍നോള്‍ഡ്

  • 24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍

    24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍0

    ചെന്നൈ: കോവിഡ് മഹാമാരി കാലത്ത് ആരംഭിച്ച തുടര്‍ച്ചയായ ഓണ്‍ലൈന്‍ ജപമാലയുടെ 1550-ാം ദിനം ആഘോഷിച്ചു. ദൈവാലയങ്ങള്‍ അടഞ്ഞുകിടന്നിരുന്ന കാലത്ത് യുവാക്കളെ ആത്മീയതയില്‍ നിലനിര്‍ത്തുന്നതിനായി ചെന്നൈ അതിരൂപതയുടെ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. റൊണാള്‍ഡ് റിച്ചാര്‍ഡ് 2021 മെയ് 16-നാണ് അണൈ മേരി പ്രാര്‍ത്ഥന ഗ്രൂപ്പ് ആരംഭിച്ചത്. യൂത്ത് കമ്മീഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റെജിലാന്റെ നേതൃത്വത്തില്‍ മെയ് 24-ന് ഓണ്‍ലൈന്‍ ജപമാല ആരംഭിക്കുകയായിരുന്നു. കോവിഡ് കാലമായിരുന്നതിനാല്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. ജപമാല 100 ദിവസം, 200 ദിവസം,

  • ഹെയ്തിയില്‍ ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള കുട്ടിയുമടക്കം 8 ബന്ദികള്‍ മോചിതരായി

    ഹെയ്തിയില്‍ ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള കുട്ടിയുമടക്കം 8 ബന്ദികള്‍ മോചിതരായി0

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: ഓഗസ്റ്റ് 3-ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ ഐറിഷ് മിഷനറി  ജെന ഹെറാട്ടിയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയുമടക്കം എട്ട് ബന്ദികള്‍ മോചിതരായതായി സന്നദ്ധ സംഘടനയായ എപിഎച്ച്  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഔര്‍ ലിറ്റില്‍ ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ് സ്ഥിരീകരിച്ചു. 30 വര്‍ഷത്തിലേറെയായി ഹെയ്തിയിലെ വൈകല്യമുള്ള കുട്ടികള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച ഐറിഷ് മിഷനറിയാണ് ജെന ഹെറാട്ടി. 58 കാരിയായ ഹെറാട്ടി, എന്‍പിഎച്ചി ന്റെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളുടെ ഡയറക്ടറും രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഓ

  • അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ 800 ലധികമാളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി ലിയോ 14 ാമന്‍ പാപ്പ

    അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ 800 ലധികമാളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും, കാണാതായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ പാപ്പ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പ മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും ദൈവാനുഗ്രങ്ങള്‍ നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. ഓഗസ്റ്റ് 31 ന് വൈകുന്നേരമാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ 800 ലധികം പേര്‍  മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാം സന്ദേശത്തില്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍

National


Vatican

  • കടുത്ത പട്ടിണിയില്‍ കോംഗോയിലെ ബുകാവ് നഗരം; സഹായമഭ്യര്‍ഥിച്ച് മിഷനറിമാര്‍

    ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുകാവ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പൊന്തിഫിക്കല്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 16-ന് M23 മിലിഷാ ബുകാവ് പിടിച്ചെടുത്തതോടെയാണ് നഗരം ദുരിതത്തിലേക്ക് ചായുന്നതെന്ന് പ്രാദേശികമിഷനറിമാര്‍ പറയുന്നു. പട്ടിണിയിലേക്കും അവഗണനയിലേക്കും ഒരു നാടു മുഴുവന്‍  തള്ളപ്പെട്ടിരിക്കുന്ന ഈ സമയത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും അടിസ്ഥാന സേവനങ്ങള്‍ തകരാറിലാകുകയും ചെയ്യുന്നു. കടുത്ത വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങളും ഈ മേഖല നേരിടുന്നുവെന്ന് ദി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. M23-യുടെ

  • വത്തിക്കാനില്‍ പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷിച്ചു

    മെയ് 12 മുതല്‍ 14 വരെ തിയതികളിലായി പൗരസ്ത്യസഭകളുടെ ജൂബിലിയാഘോഷങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലുള്ള മേരി മേജര്‍ ബസിലിക്കയിലുമായി നടന്നു. ജൂബിലിയുടെ ഭാഗമായി ഇരുദൈവാലയങ്ങളിലുമായി പാത്രിയര്‍ക്കീസുമാരുടെയും കര്‍ദിനാള്‍മാരുടെയും സഭാതലവന്‍മാരുടെയും കാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പണങ്ങളും, പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൗരസ്ത്യ സുറിയാനി ക്രമത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കല്‍ദായ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കല്‍ദായ സഭയിലെയും

  • പൗരസ്ത്യ സഭകള്‍ സാര്‍വത്രിക സഭയെ പുതുക്കിപ്പണിയുന്ന  അമൂല്യര്‍

    വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ലിയോ 13, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുടെ ശൈലി നിലനിര്‍ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ  ഉറപ്പുനല്‍കി. പൗരസ്ത്യസഭകളുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെയും മഹത്വപൂര്‍ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നു ഞാന്‍ തിരിച്ചറിയുന്നു; മാര്‍പാപ്പയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്‍നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

  • ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍;  ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

    ചിക്ലായോയിലെ ബിഷപ്പായിരുന്നപ്പോള്‍, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ,  തന്റെ രൂപതയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന  നടത്തിയ സംഭവം അനുസ്മരിച്ച് ചിക്ലായോ രൂപത വൈദികന്‍. പോര്‍ച്ചുഗലിലെ ഫാത്തിമ ദൈവാലയത്തില്‍ നിന്ന് വിശിഷ്ടമായ ഒരു മരിയന്‍ ചിത്രം ചിക്ലായോയിലേക്ക് എത്തിച്ച അവസരത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയതെന്ന് ചിക്ലായോയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ജോര്‍ജ് മില്ലന്‍ പറഞ്ഞു. ചിക്ലായോ നഗരത്തിലെ ക്രൈസ്തവര്‍ മരിയ ഭക്തിക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. 16 ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍  ഇവിടുത്തെ

  • ലിയോ പാപ്പ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നു

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ എക്സിലെയും ഇന്‍സ്റ്റാഗ്രാമിലെയും ഔദ്യോഗിക പേപ്പല്‍ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയ സാന്നിധ്യം നിലനിര്‍ത്തും. ഇന്‍സ്റ്റാഗ്രാമില്‍, പാപ്പയുടെ  പുതിയ അക്കൗണ്ട് @Pontifex Pope Leo XIV എന്ന പേരിലാണ് ആരംഭിച്ചിരിക്കുന്നത്. ഇത് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിലെ ഏക ഔദ്യോഗിക പേപ്പല്‍ അക്കൗണ്ടായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ @Franciscus എന്ന ഇന്‍സ്റ്റ  അക്കൗണ്ട് ഒരു ആര്‍ക്കൈവായി തുടര്‍ന്നും ലഭ്യമാകുമെന്ന് ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഫ്രാന്‍സിസ്

  • അഗസ്തീനിയന്‍  സന്യാസഭവനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

    വത്തിക്കാന്‍ സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍, പാപ്പ അംഗമായ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സന്യാസസമൂഹത്തിന്റെ ജനറല്‍ കൂരിയയില്‍ അഗസ്തീനിയന്‍ സഭാംഗങ്ങളോടൊപ്പം ലിയോ 14 ാമന്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അവരോടൊപ്പം ഉച്ചഭക്ഷണത്തിന് ചേര്‍ന്നു. പാപ്പ കര്‍ദിനാളായിരുന്നപ്പോള്‍  മിക്കപ്പോഴും ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. 2001 മുതല്‍ 2013 വരെ 12 വര്‍ഷക്കാലം  സന്യാസസഭയുടെ പ്രയര്‍ ജനറലായി സേവനമനുഷ്ഠിച്ച സമയത്ത്  മാര്‍പാപ്പ താമസിച്ചിരുന്ന സ്ഥലമാണ് ഇത്. കറുത്ത മിനിവാനിലാണ് വത്തിക്കാനില്‍ നിന്ന് പാപ്പ സന്യാസ

World


Magazine

Feature

Movies

  • മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി 8ന് തുടങ്ങും

    മഞ്ഞനിക്കര പെരുന്നാള്‍ ഫെബ്രുവരി 8ന് തുടങ്ങും0

    പത്തനംതിട്ട: മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറയില്‍  ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി എട്ട് മുതല്‍ 14 വരെ നടക്കും. എട്ടിനു രാവിലെഎട്ടിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്ന് ദയറയിലും യാക്കോ ബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. 13ന് രാവിലെ  7.30ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍

  • പാസ്റ്ററെ ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്‍ സമിതി; പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം ശക്തമാകുന്നു

    പാസ്റ്ററെ ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് കത്തോലിക്ക മെത്രാന്‍ സമിതി; പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം ശക്തമാകുന്നു0

    ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ച് ബലമായി ചാണകം കഴിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മനുഷ്യാന്തസിനും മതസ്വാതന്ത്ര്യത്തിനും നേരെ നടന്ന ഗുരുതരമായ ആക്രമമാണിതെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സന്‍ റൊഡ്രിഗസ് ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം ആരോപിച്ച്  ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തില്‍ വച്ച് ജനുവരി 4നായിരുന്നു പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ഒരു സംഘം ആളുകള്‍ പരസ്യമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്.

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?