വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ടവരായ കാര്‍ലോ അക്യുട്ടിസിനെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ സ്മരണയ്ക്കായി വത്തിക്കാന്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. സെപ്റ്റംബര്‍ 7 ഞായറാഴ്ച രാവിലെ വത്തിക്കാന്‍ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മികത്വത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക.
സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ എന്നിവയുമായി സഹകരിച്ചാണ് അനുസ്മരണ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത്.
ഫ്രാസാറ്റി കുടുംബത്തിലെ തന്നെ അംഗമായ ആല്‍ബെര്‍ട്ടോ ഫാല്‍ചെറ്റി എന്ന കലാകാരന്‍ വരച്ച പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ ഛായാചിത്രമാണ് ഒരു സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറ്റതില്‍, കാര്‍ലോ അക്യുട്ടിസ്, അസീസിയ്ക്കടുത്തുള്ള മൗണ്ട് സുബാസിയോയിലേക്കുള്ള യാത്രയ്ക്കിടെ ചുവന്ന ടീ-ഷര്‍ട്ട് ധരിച്ച് ഒരു ബാക്ക്പാക്കുമായുള്ള കാര്‍ലോ അക്യുട്ടിസിന്റെ ഫോട്ടോ ചിത്രീകരിച്ചിരിക്കുന്നു.
ആദ്യ സ്റ്റാമ്പിന്റെ 60,000 പകര്‍പ്പുകളും രണ്ടാമത്തേതിന്റെ 50,000 പകര്‍പ്പുകളും പുറത്തിറക്കും, ഓരോന്നിനും 1.35 യൂറോയാണ് മുഖവില. പുതിയ സ്റ്റാമ്പുകളും വിശുദ്ധരുടെ ബുക്ക്‌ലെറ്റുകളും വിശുദ്ധ പദവി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെപോസ്റ്റ് ഓഫീസിലും, അടുത്ത ദിവസം മുതല്‍ എല്ലാ വത്തിക്കാന്‍ പോസ്റ്റ് ഓഫീസുകളിലും വില്‍പ്പനയ്ക്ക് ലഭ്യമാകും.
Leave a Comment
Your email address will not be published. Required fields are marked with *