Follow Us On

10

January

2025

Friday

ക്രൈസ്തവര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് സിബിസിഐ

ക്രൈസ്തവര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് സിബിസിഐ
ബംഗളൂരു: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടപ്പിച്ച് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി.  ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍  നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പുരില്‍ നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നുവെന്ന് സമ്മേളനം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവാലലയങ്ങളും വീടുകളും തകര്‍ക്കുന്നു. അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ ത്തിക്കുന്നവര്‍ക്കു നേരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ കടമ ശരിയായ വിധത്തില്‍ നിര്‍വഹിക്കുന്നില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ രൂപതകളും മാര്‍ച്ച് 22ന് പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെ ല്ലുവിളികളും സമ്മേളനം വിലയിരുത്തി. ജനുവരി 31-ന് തുടങ്ങിയ ജനറല്‍ ബോഡി മീറ്റിംഗില്‍ 170 മെത്രാന്മാര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?