ഷെഫീല്‍ഡ് (ഇംഗ്ലണ്ട്): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ എപ്പാര്‍ക്കി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനിയാഴ്ച്ച ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ മാഗ്‌നാ ഹാളില്‍വച്ച് ഹന്തൂസ (സന്തോഷം) എന്ന പേരില്‍ യുവജന സംഗമം നടത്തുന്നു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ യുവജനങ്ങളെ അഭിസം ബോധന ചെയ്യുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും.
മ്യൂസിക് ബാന്‍ഡ്, ആരാധന, പ്രഭാഷണം, കലാപരിപാടികള്‍ നസ്രാണി ഹെറിടേജ് ഷോ എന്നിവയോടൊപ്പം പ്രശസ്ത ക്രിസ്ത്യന്‍ റാപ്പര്‍ പ്രൊഡിഗില്ലിന്റെ സാന്നിധ്യം പരിപാടിയെ കൂടുതല്‍ ആവേശജനകമാക്കും.
രൂപതയില്‍ ഉടനീളം ഉള്ള 1700 യുവജനങ്ങള്‍ യുവജനസംഗമത്തില്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്ക് വിശ്വാസത്തില്‍ ആഴപ്പെടാനും ഒത്തുചേരലിന്റെ സന്തോഷം അനുഭവിക്കാനും ഈശോയിലേക്ക് കൂടുതല്‍ അടുക്കാനുമുള്ള ഒരു അതുല്യ അവസരമായി സംഗമം മാറുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
Leave a Comment
Your email address will not be published. Required fields are marked with *