Follow Us On

27

July

2024

Saturday

റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍

റവ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമന്‍ അതിരൂപത സഹായമെത്രാന്‍

പനാജി: ഗോവ & ദാമന്‍ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി റവ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെര്‍ണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സെന്റ് പയസ് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം.

1967 ഡിസംബര്‍ 21 ന് ഗോവ ദാമന്‍ അതിരൂപതയിലെ ചന്തോര്‍ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10 ന് ഗോവ ദാമന്‍ അതിരൂപത വൈദികനായി അഭിഷിക്തനായി.

റാച്ചോളിലെ പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലൈസന്‍സും പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്‌റേറ്റും നേടിയിട്ടുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?