Follow Us On

03

November

2025

Monday

Latest News

  • സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി

    സാരിവേലികെട്ടി കത്തോലിക്കാ കോണ്‍ഗ്രസ്; കര്‍ഷക പ്രതിഷേധം അണപൊട്ടിയൊഴുകി0

    പെരുവണ്ണാമൂഴി: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ കര്‍ഷക അതിജീവന സാരി വേലി റാലി അധികൃതര്‍ക്കുള്ള കര്‍ഷക ജനതയുടെ താക്കീതായി മാറി. വന്യമൃഗശല്യം മൂലം ജീവിതം പ്രതിസന്ധിയിലായ മലയോര കര്‍ഷകരുടെ രോദനവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരോടുള്ള പ്രതിഷേധവും  മുദ്രാവാക്യങ്ങളും പ്ലാക്കാര്‍ഡുകളും ബാനറുകളുമായി റാലിയില്‍ ഉയര്‍ന്നുനിന്നു. പെരുവണ്ണാമൂഴിയില്‍ കൂരാച്ചുണ്ട്-മരുതോങ്കര ഫൊറോനകളിലെ വിവിധ സംഘടനകളെ അണിനിരത്തിയായിരുന്നു

  • ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും

    ഡാളസ് കേരള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ മൂന്നിന് സമാപിക്കും0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ്: ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെഇസിഎഫ്) വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് സമാപിക്കും. കരോള്‍ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ദിവസവും വൈകുന്നേരം 6  മുതല്‍ 9  വരെയാണ് ശുശ്രൂഷകള്‍.  ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനാല്‍ മുഖ്യപ്രഭാഷണം നടത്തും. ക്നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത മാര്‍ ഇവാനിയോസ് കുര്യാക്കോസ് കണ്‍വന്‍ഷനില്‍

  • കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം

    കാലിയായ തൈലത്തിന്റെ പാത്രം അത്ഭുതകരമായി നിറഞ്ഞു; വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം0

    നേപ്പിള്‍സ്: ‘ഞാന്‍ കാണുന്നത് എനിക്ക് വിശ്വസിക്കാനായില്ല,’ നേപ്പിള്‍സിലെ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ നടന്ന അത്ഭുതം വിശദീകരിച്ച ദൈവാലയത്തിന്റെ റെക്ടര്‍ മോണ്‍. പാസ്‌കല്‍ സില്‍വസ്ത്രിയുടെ വാക്കുകളാണിത്. 500 ഓളം വിശ്വാസികളുടെ തലയില്‍ അഭിഷേകം ചെയ്ത് കാലിയായ പാത്രം അത്ഭുതകരമായി തൈലം കൊണ്ട് നിറയുകയായിരുന്നു. വിശുദ്ധ ചാര്‍ബലിന്റെ ജന്മനാടായ ലബനോനിലെ  ദേവദാരു മരങ്ങളുടെ ഗന്ധമാണ് ഈ തൈലത്തിനുള്ളത്. ജൂലൈ 24 ന്, വിശുദ്ധ ചാര്‍ബലിന്റെ തിരുനാള്‍ദിനത്തില്‍ സാന്‍ ഫെര്‍ണാണ്ടോ ദൈവാലയത്തില്‍ നടന്ന ഈ അത്ഭുതം ലെബനീസ്

  • പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

    പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം0

    റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായിരുന്ന മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കും ഒടുവില്‍ ജാമ്യം. ഛത്തീസ്ഗഡിലെ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് അവര്‍ പുറത്തിറങ്ങുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അറസ്റ്റിനെതിരെ കെസിബിസിയും സിബിസിഐയും ശക്തമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ നഗരഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും അവരുടെ മോചനത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.  

  • കന്യാസ്ത്രീമാരെ എത്രയും വേഗം ജയില്‍ മോചിതരാക്കണം: മാര്‍ താഴത്ത്

    കന്യാസ്ത്രീമാരെ എത്രയും വേഗം ജയില്‍ മോചിതരാക്കണം: മാര്‍ താഴത്ത്0

    തൃശൂര്‍: ഛത്തീസ്ഗഡിലെ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളെ എത്രയും വേഗം ജയില്‍ മോചിതരാക്കണമെന്ന് സിബിസിഐ അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബിഷപ്‌സ് ഹൗസിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടാണ് മാര്‍ താഴത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ച നടത്തി. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് മാര്‍ താഴത്തും രാജീവ് ചന്ദ്രശേഖറും സംയുക്തമായി മാധ്യമങ്ങളോട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു  ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ജീവിക്കാന്‍

  • അനുതാപക്കണ്ണീരില്‍ കുതിര്‍ന്ന് സര്‍ക്കസ് മാക്‌സിമസ്; കൂമ്പസാരത്തിനായി അണഞ്ഞ് ആയിരക്കണക്കിന് യുവജനങ്ങള്‍

    അനുതാപക്കണ്ണീരില്‍ കുതിര്‍ന്ന് സര്‍ക്കസ് മാക്‌സിമസ്; കൂമ്പസാരത്തിനായി അണഞ്ഞ് ആയിരക്കണക്കിന് യുവജനങ്ങള്‍0

    റോം: ഒരിക്കല്‍~വിശ്വാസധീരന്‍മാരുടെ ചുടുനീണം വീണ് കുതിര്‍ന്ന മണ്ണില്‍ അനുതാപക്കണ്ണീരൊഴുക്കി യുവജനജൂബിലക്കായി റോമിലെത്തിയ യുവജനങ്ങള്‍. റോമില്‍ നടന്നുകൊണ്ടിരിക്കുന്ന യുവജനജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കസ് മാക്‌സിമസ് സ്റ്റേഡിയത്തിലൊരുക്കിയ  കുമ്പസാരവേദിയിലാണ് ആയിരങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പാപക്ഷമ സ്വീകരിച്ചത്. യുവജന ജൂബിലിക്കായി റോമിലെത്തിയ ഓസ്ട്രേലിയയില്‍ നിന്നുള്ള ലൂയിസ് ഷു പറയുന്നതുപോലെ, ‘റോമിലെ കടുത്ത ചൂടിനെ അവഗണിച്ച് കുമ്പസാരത്തിനായി കാത്ത് നില്‍ക്കുന്ന യുവജനങ്ങളുടെ  ക്യൂ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജനങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നു. ജനങ്ങള്‍ ദൈവത്തെ തേടുന്നു. യേശുവിനായി ദാഹിക്കുന്നു എന്നതിന്റെ സൂചനയാണിത്.

  • കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്

    കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നത്0

    കണ്ണൂര്‍: കാലം മാപ്പു നല്‍കാത്ത കിരാതത്വമാണ് ഭരണകൂടം ചെയ്യുന്നതെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് തലശേരി, കണ്ണൂര്‍, കോട്ടയം രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശംപോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്തത്. ഇത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി

  • വെല്ലുവിളികളെ ഭയപ്പെടുന്നില്ല

    വെല്ലുവിളികളെ ഭയപ്പെടുന്നില്ല0

    ജയിസ് കോഴിമണ്ണില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്‌സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്)  പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസിയുമായുള്ള അഭിമുഖം. ? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ

  • കന്യാസ്ത്രീമാര്‍ക്ക് എതിരെയുള്ള അന്യായമായ കുറ്റപത്രവും പിന്‍വലിക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍

    കന്യാസ്ത്രീമാര്‍ക്ക് എതിരെയുള്ള അന്യായമായ കുറ്റപത്രവും പിന്‍വലിക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍0

    തൊടുപുഴ: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കന്യാസ്ത്രീമാര്‍ക്കു ജാമ്യം നല്‍കിയാല്‍മാത്രം പോരെന്നും കുറ്റപത്രം പിന്‍വലിക്കണമെന്നും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.  ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീമാരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരെ കോതമംഗലം രൂപത തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനമാണ് സഭ ചെയ്തിരുന്നതെങ്കില്‍ രാജ്യം മുഴുവന്‍ കത്തോലിക്കരായി മാറുമായിരുന്നെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.  തൊടുപുഴ മുന്‍സിപ്പല്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച ജപമാലറാലി ടൗണ്‍ പള്ളിയങ്കണത്തില്‍ സമാപിച്ചു.  പ്രാര്‍ത്ഥനാറാലിയിലും പ്രതിഷേധ സംഗമത്തിലും

National


Vatican

  • റഷ്യ തടവിലാക്കിയ ഉക്രേനിയക്കാരുടെ പട്ടിക പാപ്പക്ക് കൈമാറി ഉക്രേനിയന്‍ സഭാതലവന്‍

    കീവ്: റഷ്യന്‍ സൈന്യം തടവിലാക്കിയ ഉക്രേനിയക്കാരുടെ പേരുകളുടെ പട്ടിക ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നേരിട്ട് കൈമാറി  ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വിയാസ്ലേവ് ഷെവ്ചുക്ക്. നയതന്ത്ര മധ്യസ്ഥതയിലൂടെ ഇവരെ മോചിപ്പിക്കാന്‍ പാപ്പ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഷെവ്ചുക്ക് പാപ്പക്ക് തടവുകാരുടെ പട്ടിക കൈമാറിയത്. ‘ഉക്രെയ്‌നിലെ വിവിധ പ്രദേശങ്ങളിലുള്ള ഇടവകകള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം, യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള്‍ തടവില്‍ കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരുടെ പേരുകള്‍ എനിക്ക് നല്‍കാറുണ്ട്. ഞാന്‍ അവ

  • ‘ഞങ്ങളെ മറക്കരുതേ’ പാപ്പയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് മ്യാന്‍മര്‍

    ആഭ്യന്തര കലാപത്താല്‍ വലയുന്ന മ്യാന്‍മറില്‍ മാര്‍ച്ച് 28-ന് ഉണ്ടായ ഭൂകമ്പം രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയ പശ്ചാത്തലത്തില്‍,  ലിയോ 14 ാമന്‍ പാപ്പയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച്  മ്യാന്‍മറിലെ മണ്ഡലേ രൂപത. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ മാത്രമല്ല, ഇവിടുത്തെ ജനങ്ങളുടെ പ്രത്യാശയും തകര്‍ന്നതായി ഫിദെസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മണ്ഡലേ അതിരൂപതയുടെ വികാരി ജനറല്‍ ഫാ. പീറ്റര്‍ കീ മൗങ് പറഞ്ഞു.  വീടുകള്‍ക്ക് പുറമെ സഭയുടെ കീഴിലുള്ള ദൈവാലയങ്ങള്‍, പാസ്റ്ററല്‍ കെട്ടിടങ്ങള്‍, മതബോധന ക്ലാസ് മുറികള്‍, കമ്മ്യൂണിറ്റി

  • വരുന്നു ‘പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ’ രണ്ടാം ഭാഗം ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ ; ടീസര്‍ പുറത്തിറങ്ങി

    വാഷിംഗ്ടണ്‍ ഡിസി: മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്‍സ്‌ഗേറ്റ് ടീസര്‍ പുറത്തിറക്കി.  ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അധികം വൈകാതെ റിലീസ് ചെയ്യും. ഏറെ ശ്രദ്ധ നേടിയ, ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ (2004) ന്റെ  തുടര്‍ച്ചയായ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് മാത്രമായി  ഒരു എക്‌സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെല്‍ ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ്‍ പ്രൊഡക്ഷന്‍സുമായി

  • കടുത്ത പട്ടിണിയില്‍ കോംഗോയിലെ ബുകാവ് നഗരം; സഹായമഭ്യര്‍ഥിച്ച് മിഷനറിമാര്‍

    ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുകാവ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പൊന്തിഫിക്കല്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 16-ന് M23 മിലിഷാ ബുകാവ് പിടിച്ചെടുത്തതോടെയാണ് നഗരം ദുരിതത്തിലേക്ക് ചായുന്നതെന്ന് പ്രാദേശികമിഷനറിമാര്‍ പറയുന്നു. പട്ടിണിയിലേക്കും അവഗണനയിലേക്കും ഒരു നാടു മുഴുവന്‍  തള്ളപ്പെട്ടിരിക്കുന്ന ഈ സമയത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും അടിസ്ഥാന സേവനങ്ങള്‍ തകരാറിലാകുകയും ചെയ്യുന്നു. കടുത്ത വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങളും ഈ മേഖല നേരിടുന്നുവെന്ന് ദി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. M23-യുടെ

  • വത്തിക്കാനില്‍ പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷിച്ചു

    മെയ് 12 മുതല്‍ 14 വരെ തിയതികളിലായി പൗരസ്ത്യസഭകളുടെ ജൂബിലിയാഘോഷങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും റോമിലുള്ള മേരി മേജര്‍ ബസിലിക്കയിലുമായി നടന്നു. ജൂബിലിയുടെ ഭാഗമായി ഇരുദൈവാലയങ്ങളിലുമായി പാത്രിയര്‍ക്കീസുമാരുടെയും കര്‍ദിനാള്‍മാരുടെയും സഭാതലവന്‍മാരുടെയും കാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പണങ്ങളും, പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൗരസ്ത്യ സുറിയാനി ക്രമത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കല്‍ദായ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കല്‍ദായ സഭയിലെയും

  • പൗരസ്ത്യ സഭകള്‍ സാര്‍വത്രിക സഭയെ പുതുക്കിപ്പണിയുന്ന  അമൂല്യര്‍

    വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ലിയോ 13, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുടെ ശൈലി നിലനിര്‍ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ  ഉറപ്പുനല്‍കി. പൗരസ്ത്യസഭകളുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെയും മഹത്വപൂര്‍ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നു ഞാന്‍ തിരിച്ചറിയുന്നു; മാര്‍പാപ്പയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്‍നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

Magazine

Feature

Movies

  • കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്‍

    കെസിവൈഎം കലോത്സവം; മണിക്കടവ് ജേതാക്കള്‍0

    ചെമ്പേരി: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കലോത്സവം ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി. വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് കലോത്സവം ഉദ്ഘാടനം  ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര പതാക ഉയര്‍ത്തി. ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ മണിക്കടവ് ഫൊറോന ഒന്നാം സ്ഥാനവും പേരാവൂര്‍ ഫെറോന രണ്ടാം സ്ഥാനവും വായാട്ടുപറമ്പ് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  സമാപന സമ്മേളനവും സമ്മാനദാനവും ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ.

  • ഫരീദാബാദ് അതിരൂപതാധ്യക്ഷനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സ്ഥാനമേറ്റു

    ഫരീദാബാദ് അതിരൂപതാധ്യക്ഷനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സ്ഥാനമേറ്റു0

    ന്യൂഡല്‍ഹി: അതിരൂപതയായി ഉയര്‍ത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായ സ്ഥാനമേറ്റു. ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താളത്ത്, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ കൂട്ടോ, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന അനുമോദന

Latest

Videos

Books

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

  • ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌

    ഓര്‍മ്മകള്‍ ഉപ്പിലിട്ടത്‌0

    സ്വന്തം ലേഖകന്‍ ‘ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അത് ഇങ്ങനെ കിടന്നു കിടന്നു രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്കു വഴുതിവീഴുന്നു. ഇടയ്‌ക്കൊക്കെ അതൊന്നു തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓര്‍മ്മകളും അങ്ങനെ തന്നെയെന്നു തോന്നും. ഹൃദയത്തില്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത്.’ ഫാ. ബിബിന്‍ ഏഴുപ്ലാക്കലിന്റെ ഓര്‍മ്മകുറിപ്പാണ് ‘ഓര്‍മ്മകള്‍ ഉപ്പിലിട്ടത്’. ഓര്‍മ്മകള്‍ക്ക് എപ്പോഴും ഭംഗി കൂടുതല്‍ തന്നെയാണ്. അനുഭവിച്ച കാര്യങ്ങള്‍ എഴുതുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്, ആ ഒഴുക്കില്‍ നമുക്ക് കണക്ട്

  • ഷെസ്റ്റോക്കോവാ മാതാവിന്റെ  അറിയപ്പെടാത്ത അത്ഭുതങ്ങള്‍

    ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍0

    ലൂര്‍ദ്, ഫാത്തിമ, ഗാഡലൂപ്പ തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്ന ഇവിടേക്ക് വളരെ കുറച്ചു മലയാളികള്‍മാത്രമേ പോയിട്ടുള്ളുവെങ്കിലും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ പുണ്യസ്ഥലങ്ങളോട് മാനസികമായി ഏറെ അടുപ്പമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പോളണ്ടിലെ ഷെസ്റ്റോക്കോവാ മാതാവിന്റെ ചരിത്ര വഴികളും അമ്മയിലൂടെ സംഭവിച്ച അത്ഭുതങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഷെസ്റ്റോക്കോവാ മാതാവിന്റെ അറിയപ്പെടാത്ത അത്ഭുതങ്ങള്‍.’ വിശുദ്ധ ലൂക്കാ വരച്ച ചിത്രം ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്റെ ചിത്രമാണ്

  • ആത്മാവിന്റെ പ്രതിധ്വനികൾ

    ആത്മാവിന്റെ പ്രതിധ്വനികൾ0

    ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993

  • പ്രലോഭനങ്ങളേ വിട

    പ്രലോഭനങ്ങളേ വിട0

    ശാലോമിന്‍റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്‍റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്‍റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്‍റെ കഥകൾ

  • വി. യൗസേപ്പിതാവിനോടുള്ള..

    വി. യൗസേപ്പിതാവിനോടുള്ള..0

    പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ

Don’t want to skip an update or a post?