Follow Us On

29

May

2025

Thursday

ഭിന്നതകള്‍ പരിഹരിക്കുന്നതിന് മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

ഭിന്നതകള്‍ പരിഹരിക്കുന്നതിന്  മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം:  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്

പ്യോം പെന്‍/കംബോഡിയ: ഭിന്നതകള്‍ പരിഹരിക്കുന്നതിനായി മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കംബോഡിയയില്‍ ആരംഭിച്ച ക്രൈസ്തവ  – ബുദ്ധ മതങ്ങളുടെ മതാന്തരകോണ്‍ഫ്രന്‍സിന്റെ ആദ്യദിനം പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. ഏഷ്യയില്‍ സമാധാനം ശക്തിപ്പെടുത്താനും, ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ നടത്തുന്ന എട്ടാമത് ബുദ്ധ-ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സാണിത്.

‘അനുരഞ്ജനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും  സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രമേയം. ഇരു മതങ്ങളും പൊതുവായി പുലര്‍ത്തുന്ന സമാധാനത്തോടുള്ള പ്രതിബദ്ധതയുടെ പ്രാധാന്യത്തെക്കുറിച്ച് കര്‍ദിനാള്‍ സദസിനെ ഓര്‍മിപ്പിച്ചു. ബുദ്ധമത വിശ്വാസികളും ക്രിസ്ത്യാനികളും സമാധാനത്തിനായുള്ള പ്രയാണത്തില്‍ സഹയാത്രികരായി മാറണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. അക്രമം, ദാരിദ്ര്യം, അനീതി, പരിസ്ഥിതി നശീകരണം തുടങ്ങിയ ആഗോള വെല്ലുവിളികളെക്കുറിച്ച് കര്‍ദിനാള്‍ കൂവക്കാട് സംസാരിച്ചു. കഷ്ടപ്പാടുകളും സമൂഹത്തിനുള്ളിലെ ഭിന്നതകളും പരിഹരിക്കുന്നതില്‍ മതസമൂഹങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

മംഗോളിയ, വിയറ്റ്‌നാം, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, തായ്വാന്‍, ശ്രീലങ്ക ഉള്‍പ്പെടെ 16 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദികരും ബുദ്ധമത പ്രതിനിധികളുമുള്‍പ്പടെ 150 ഓളമാളുകള്‍ മൂന്ന് ദിവസങ്ങളിലായി കംബോഡിയയുടെ തലസ്ഥാനമായ പ്യോംപെന്നില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു.
1975-1979 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനിടയില്‍ അഭയാര്‍ത്ഥികള്‍ക്ക് ആത്മീയ ശുശ്രൂഷ നല്‍കിയ ബുദ്ധ സന്യാസിയായ മഹാ ഘോഷാനന്ദയെ  ആദരിക്കുന്നതിനായാണ് കംബോഡിയയെ മതാന്തര കോണ്‍ഫ്രന്‍സ് വേദിയായി തിരഞ്ഞെടുത്തതെന്ന് ഡിക്കാസ്റ്ററി ഇറക്കിയ  പ്രസ്താവനയില്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?