വത്തിക്കാന്‍ സിറ്റി: സിസ്റ്റൈന്‍ ചാപ്പലിലെ നിശബ്ദവും ഗൗരവം നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി നടന്ന കോണ്‍ക്ലേവിലെ ഒരു മധുര നിമിഷം പങ്കുവച്ച് കര്‍ദിനാള്‍ ടാഗ്ലെ.
കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ മുഖത്ത് ആശങ്ക നിറയുന്നത് തൊട്ടടുത്തിരുന്ന കര്‍ദിനാള്‍ ടാഗ്ലെ മനസിലാക്കി. ഈ സമയം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി തന്റെ പോക്കറ്റില്‍ നിന്ന് കര്‍ദിനാള്‍ പ്രെവോസ്റ്റിന് ഒരു മിഠായി എടുത്ത് നല്‍കി. ആ സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ ടാഗ്ലെയുടെ വാക്കുകള്‍ ഇങ്ങനെ. ‘എന്റെ കയ്യില്‍ എപ്പോഴും ഒരു ബാഗില്‍ മിഠായി ഉണ്ടാകും. കര്‍ദിനാള്‍ പ്രെവോസ്റ്റ് എന്റെ അടുത്താണ് ഇരുന്നത്. അദേഹം ദീര്‍ഘശ്വാസം എടുക്കുന്നത് കണ്ടപ്പോള്‍ ‘ഒരു മിഠായി തരട്ടെ’ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിന് സമ്മതിച്ചു. ‘ ഇത് പുതിയ മാര്‍പാപ്പയോട് ഞാന്‍ ചെയ്യുന്ന ആദ്യ കാരുണ്യപ്രവൃത്തിയാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദിനാളിന് ഞാന്‍ മിഠായി നല്‍കിയത്.”
ലിയോ 14 ാമന്‍ പാപ്പ നല്ല നര്‍മബോധമുള്ള വ്യക്തിയാണെന്നും പലപ്പോഴും അദ്ദേഹം പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും കര്‍ദിനാള്‍ ടാഗ്ലെ പറഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *