അദിലാബാദ്: തെലങ്കാനയിലെ ലക്‌സറ്റിപേട്ടില്‍ മദര്‍ തെരേസ സ്‌കൂള്‍ ആക്രമിക്കുകയും സ്‌കൂള്‍ മാനേജരായ വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്‌കൂളിന്റെ മുമ്പിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുസ്വരൂപം എറിഞ്ഞു തകര്‍ത്ത സംഘം സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് മുറിയുടെ ജനാലകളും ഗേറ്റും സെക്യൂരിറ്റി മുറിയും അടിച്ചു തകര്‍ക്കുകയും സ്‌കൂള്‍ മാനേജരായ മലയാളി വൈദികന്‍ ഫാ. ജയ്‌മോന്‍ ജോസഫിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തി കാവിഷാള്‍ പുതപ്പിക്കുകയും ചെയ്തിരുന്നു.
നഗ്നമായ ക്രമസമാധാന ലംഘനമാണ് മദര്‍ തെരേസാ സ്‌കൂളില്‍ നടന്നത്. ഹനുമാന്‍ വ്രതക്കാരായ കുട്ടികള്‍ യൂണിഫോമിനു പകരം കാവി വസ്ത്രം ധരിക്കുന്നതിന് മാതാപിതാക്കളുടെ അനു മതി വേണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ചൂണ്ടിക്കാട്ടി. ഇതിനെ ദര്‍വാഖ്യാനം ചെയ്ത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാണ് ചിലര്‍ അക്രമങ്ങള്‍ നടത്തിയത്.
മനുഷ്യത്വത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഗൗരവതരമായ നടപടികള്‍ ഉണ്ടാകണമെന്ന് ബിഷപ് പ്രിന്‍സ് പാണേങ്ങാടന്‍ ആവശ്യപെട്ടു.
എംസിബിഎസ് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ബ്ലെസഡ് മദര്‍ തെരേസ സ്‌കൂള്‍ 2008-ലാണ് ലക്‌സറ്റിപേട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *